നാളെ രവി പ്രദോഷം.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയമായ ശിവാനുഗ്രഹം!

നാളെ രവി പ്രദോഷം.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയമായ ശിവാനുഗ്രഹം!

പൊതുവേ പ്രദോഷ ദിനത്തെ പുണ്യകർമ്മങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമമായ ദിവസമായാണു കരുതുന്നത്. അതിൽ തന്നെ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ പ്രദോഷം അതി വിശിഷ്ടമാകുന്നു. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്‌നാനശേഷം വെള്ള വസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തി വ്രതം ആരംഭിക്കണം. ശേഷം ഉപവാസവും പഞ്ചാക്ഷരീ മന്ത്ര ജപവും നിര്‍ബന്ധമാണ്. സ്‌നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും ചെയ്യണം. ഈ സമയത്ത് കൂവളത്തിന്റെ ഇലകൊണ്ട് അര്‍ച്ചന നടത്തുന്നതും വിശേഷമാണ്.കൂടാതെ പ്രദോഷത്തിലെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠാനം സകല പാപങ്ങളെയും നശിപ്പിക്കുമെന്നാണ് വിശ്വാസം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധി ലഭിക്കുന്നതിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. 

ഈ വ്രതം സ്ത്രീ പുരുഷ ഭേദമില്ലാതെ അനുഷ്ഠിക്കാവുന്നതാണ്. ശിവസഹസ്രനാമം, ശിവസ്‌തോത്രങ്ങള്‍ എന്നിവ ജപിച്ചും ശിവക്ഷേത്ര ദര്‍ശനം നടത്തിയും വേണം വ്രതം നോക്കാൻ. പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍ പാർവ്വതി ദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.ആ പുണ്യവേളയില്‍ സരസ്വതി ദേവി വീണ വായിക്കും, ബ്രഹ്മാവ് താളം പിടിക്കും, ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും, മഹാലക്ഷ്മി ഗീതം ആലപിക്കും, മഹാവിഷ്ണു മൃദംഗം വായിക്കും, നന്ദിയും ഭൃംഗിയും നടനം ചെയ്യും, സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കും, ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും എന്നിങ്ങനെയാണ് വിശ്വാസം. 

Image

പ്രദോഷ സന്ധ്യാവേളയില്‍ മഹാദേവനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

പ്രദോഷ ദിനത്തിൽ ജപിക്കാവുന്ന അതി ദിവ്യമായ ഒരു ശിവ കീർത്തനമാണ് ശങ്കരധ്യാന പ്രകാരം. ശിവന്റെ കേശാദി പാദമുള്ള വർണ്ണന അതിമനോഹരവും ഭക്തി ജനകവുമാണ്. പ്രദോഷ സന്ധ്യയിൽ ജപിച്ച് ശിവപ്രീതി നേടുക..https://youtu.be/MLw8_DAA1Nw

ശങ്കരധ്യാന പ്രകാരം

ശങ്കര ധ്യാനപ്രകാരം II SHANKARADHYANA PRAKARAM II
Focus