മറ്റന്നാൾ കൊടുങ്ങല്ലൂർ മീനഭരണി.. ഈ സ്തോത്രം ചൊല്ലിയാൽ തടസ്സം അകന്ന് ആഗ്രഹസാദ്ധ്യം…

മറ്റന്നാൾ കൊടുങ്ങല്ലൂർ മീനഭരണി.. ഈ സ്തോത്രം ചൊല്ലിയാൽ തടസ്സം അകന്ന് ആഗ്രഹസാദ്ധ്യം…

Share this Post

മീന മാസത്തിലെ ഭരണി നാൾ പോലെ ഭദ്രകാളീ പ്രീതിക്ക് ഉത്തമമായ മറ്റൊരു ദിനമില്ല. സുപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയും അന്നാണ്. ഈ വർഷം 2023 മാർച്ച് മാസം 25- ന് ആണ് മീനഭരണി. മീനഭരണി ദിനത്തിൽ ചെയ്യുന്ന ഭദ്രകാളീ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും കർമ്മങ്ങൾക്കും സവിശേഷ ഫലസിദ്ധി ഉണ്ടാകുമെന്ന് ആചാര്യ സമ്മതവും അനുഭവങ്ങളും ഉണ്ട്.

മീനഭരണിയിൽ ഭദ്രകാളിപ്പത്തു ചൊല്ലിയാൽ ഊനമില്ലാതെ കാര്യസാധ്യം

എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന ഈ സ്തോത്രം. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യു ഭയം, കുടുംബ ദോഷം തുടങ്ങി എത്ര വലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നല്‍കുന്ന സ്തോത്രമാണിത്. പേര് സൂചിപ്പിക്കും പോലെ പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. പതിവായി ജപിക്കുക. വീട്ടില്‍ വച്ച് ജപിക്കുന്നവര്‍ കുളിച്ച് ദേഹ ശുദ്ധിയോടെ നെയ്‌ വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദര്‍ശനമായി ഇരുന്ന് ജപിക്കുക. കാളീ ക്ഷേത്ര നടയില്‍ നിന്ന് ജപിക്കുന്നതാണ് ഏറ്റവും പ്രയോജനകരമായി പറയുന്നത്.

കണ്ഠേകാളി ! മഹാകാളി!
കാളനീരദവര്‍ണ്ണിനി !
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 1

ദാരുകാദി മഹാദുഷ്ട —
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ 2

ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ! 3

മഹൈശ്വര്യപ്രദേ ! ദേവീ !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളീ ! നമോസ്തുതേ! 4

സര്‍വ്വവ്യാധിപ്രശമനി !
സര്‍വ്വമൃത്യുനിവാരിണി!
സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 5

പുരുഷാര്‍ത്ഥപ്രദേ ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ! 6

ഭദ്രമൂര്‍ത്തേ ! ഭഗാരാദ്ധ്യേ !
ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ! 7

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
നിരപായേ ! നിരാമയേ !
നിത്യശുദ്ധേ ! നിര്‍മ്മലേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ! 8

പഞ്ചമി ! പഞ്ചഭൂതേശി !
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശല്‍ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! 9

കന്മഷാരണ്യദാവാഗ്നേ !
ചിന്മയേ ! സന്മയേ ! ശിവേ!
പത്മനാഭാഭിവന്ദ്യേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ !

ശ്രീ ഭദ്രകാള്യൈ നമഃ 10

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേല്‍ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സര്‍വ മംഗളം


Share this Post
Focus Rituals