അശ്വതി: കർമ്മരംഗത്ത് മത്സരം.കുടുംബത്തിൽ വിവാഹനിശ്ചയം. മേലധികാരികളിൽ നിന്ന് കാര്യമറിയാതെ കുറ്റാരോപണം. യാത്രാക്ളേശം.അപ്രതീക്ഷിതമായി ഉദ്യോഗക്കയറ്റം.
ഭരണി: സ്ഥാനചലനം.ശത്രുഭയം. അപ്രതീക്ഷിതമായി ഭാഗ്യക്കുറി ലഭിക്കും.വിദേശയാത്ര. രാഷ്ട്രീയ സംഘട്ടനങ്ങൾ.
കാർത്തിക: സത്കീർത്തി. വ്യവസായ വ്യാപാര രംഗങ്ങളിൽ അഭിവൃദ്ധി.ഇഷ്ടജന സഹവാസം.യന്ത്രത്തകരാറുമൂലം നിസാര നഷ്ടം .
രോഹിണി: തസ്കരഭയം.വൈദ്യുതി ഭയം.രോഗഭയം. പ്രഗത്ഭരുടെ കലാപരിപാടികൾ നേരിട്ടാസ്വദിക്കൽ. അനാവശ്യ കൂട്ടുകെട്ടുകൾ സംഭവിക്കും.
മകയിരം: വിദ്യാർത്ഥികൾ പരീക്ഷാദികളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കും. ഗുരുജനപ്രീതി. ആദ്ധ്യാത്മിക പരിപാടികളിൽ സംബന്ധിക്കൽ.വ്യവഹാര വിജയം.
തിരുവാതിര: ധനസമ്പാദനം. ഉത്സവാഘോഷ പരിപാടികളിൽ സകുടുംബം പങ്കെടുക്കും. മാതാപിതാക്കൾക്ക് വിദഗ്ദ്ധ ചികിത്സ.
പുണർതം: സ്ഥാനഭ്രംശം. ഗുരുകോപം. ഭാഗ്യഹാനി.അഗ്നിഭയം. പ്രമാണങ്ങളിലൊപ്പുവയ്ക്കൽ.
പൂയം: ബന്ധുജനസൗഖ്യം. വസ്തുവാഹനലബ്ധി. ധനലാഭം. നവീന രത്നാഭരണങ്ങൾ ലഭിക്കൽ.
ആയില്യം: ഇഷ്ടസിദ്ധി. പല വഴികളിൽ നിന്നും ധനാഗമം. സ്ഥാനഗുണം. സന്താനസൗഭാഗ്യം. സത്സംഗം.
മകം: ബന്ധുജനസമാഗമം. പ്രഗത്ഭരുടെ വിരുന്നുസൽക്കാരങ്ങളിൽ സകുടുംബം പങ്കെടുക്കൽ.വിവാഹ മോചനത്തിന് കോടതി വിധി ലഭിക്കും.
പൂരം: സഹോദരസ്ഥാനീയരിൽ നിന്ന് നിസഹകരണം.അഭിമാന വർദ്ധന. ഭോജനസൗഖ്യം. വളർത്തുമൃഗങ്ങളിൽനിന്ന് ശല്യം.
ഉത്രം: ഭാഗ്യക്കുറി ലഭിക്കൽ. സ്ഥാനചലനം.ബന്ധുക്കളിൽ നിന്ന് അനുകൂല ഭാവലബ്ധി.
അത്തം: ഉഷ്ണരോഗങ്ങൾ പിടിപെടും. മനോമാന്ദ്യം.രാഷ്ട്രീയപ്രവർത്തകരിൽ നിന്ന് സഹായലബ്ധി.
ചിത്തിര: അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ. വിദേശത്ത് ജോലിലബ്ധി. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം. യോഗ, സംഗീതം, നീന്തൽ, പാചകം എന്നിവയിൽ ചിലത് പരിശീലിക്കൽ.
ചോതി: സ്വജനകലഹം. ഉദ്യോഗത്തിൽ ശമ്പളവർദ്ധനവ്. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കൽ. സുഖചികിത്സയ്ക്കായി തയ്യാറെടുക്കും.
വിശാഖം: സജ്ജന മാന്യത. കൃഷിനഷ്ടം.അപമാന ഭീതി, പ്രമേഹ രോഗഭയം, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. പൂർവിക സ്വത്ത് ലഭിക്കൽ.
അനിഴം: കുടുംബത്തിൽ ഒറ്റയ്ക്ക് കുറച്ചു ദിവസം താമസിക്കേണ്ടതായി വരും. ഗൃഹത്തിൽ അന്തഃഛിദ്രം, രോഗഭയം. വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി നല്ല തുക ചെലവഴിക്കൽ.
തൃക്കേട്ട: വിദേശയാത്ര നീട്ടിവയ്ക്കൽ. രാഷ്ട്രീയപരമായ പ്രശസ്തി. ശത്രുജയം.
മൂലം: പുണ്യദേവാലയ ദർശനം. വിദ്യാപുരോഗതി. അന്യദേശഗമനം. മേലധികാരികളുടെ പ്രശംസ ലഭിക്കൽ. സഹോദരഗുണം.
പൂരാടം: പ്രതീക്ഷിച്ച വായ്പ ലഭിക്കാതിരിക്കൽ. സ്ഥലം മാറ്റം ലഭിക്കൽ. കടബാദ്ധ്യത കൂടിവരിക. ഉന്നതരുമായുള്ള പരിചയം മൂലം ഗുണാനുഭവം.
ഉത്രാടം: വ്യവസായമാന്ദ്യം. ഗ്രന്ഥരചന. ബന്ധുവിരോധം. അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ.ഗുരുജനപ്രീതി. ഉൗഹക്കച്ചവടത്തിൽ ധനലാഭം.
തിരുവോണം: ഒരുമിച്ചു ജോലിചെയ്തവരിൽ പ്രശസ്തനായ ഒരാളുടെ മരണവാർത്ത കേൾക്കാനിടയുണ്ട്. കലാസാഹിത്യപ്രവർത്തകർക്ക് പ്രശസ്തി. പ്രണയ പരാജയം.
അവിട്ടം: ഔഷധങ്ങൾക്കും ദേവാലയകാര്യങ്ങൾക്കും ധനവ്യയം. യന്ത്രത്തകരാറുമൂലം ധനനഷ്ടം. വിവാഹമോചന വിഷയങ്ങളിൽ അനുകൂല കോടതിവിധി.
ചതയം: ഉൗഹക്കച്ചവടത്തിൽ ധനനഷ്ടം. മദ്യവ്യവസായത്തിൽ വേണ്ടത്ര ലാഭം വരാതിരിക്കൽ. ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും.
പൂരുരുട്ടാതി: സഹപ്രവർത്തകരിൽ നിന്ന് ധനസഹായം ലഭിക്കും.പുരസ്കാരലബ്ധി. വാഗ്ദാനലംഘനം. പൊതുവേദികളിൽ ശോഭിക്കും.
ഉത്രട്ടാതി: വ്രതാനുഷ്ഠാനം. ഇഷ്ടജന സഹകരണം. സന്താനങ്ങൾക്ക് വിദ്യാപുരോഗതി. ഗണപതി ക്ഷേത്ര ദർശനം.
രേവതി: വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. വിദേശനിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം.
പെരിങ്ങോട് ശങ്കരനാരായണൻ