മറ്റന്നാൾ  ചൊവ്വാഴ്ചയും കുമാരഷഷ്ഠിയും.. ഈ സ്തോത്രം ജപിക്കുന്നവർക്ക് സർവ്വ സൗഭാഗ്യം…

മറ്റന്നാൾ ചൊവ്വാഴ്ചയും കുമാരഷഷ്ഠിയും.. ഈ സ്തോത്രം ജപിക്കുന്നവർക്ക് സർവ്വ സൗഭാഗ്യം…

Share this Post

മറ്റന്നാൾ ജൂലൈ 5 ചൊവ്വാഴ്ച കുമാരഷഷ്ഠി ദിനമാണ്. ചൊവ്വാഴ്ച സുബ്രഹ്മണ്യ ഭജനത്തിന് ഏറ്റവും അനുയോജ്യമായ ദിനമാണ്. സുബ്രഹ്മണ്യ പ്രീതികരമായ വ്രതാനുഷ്ടാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കുമാര ഷഷ്ടി. ഈ ദിവസം നടത്തുന്ന സുബ്രഹ്മണ്യ ഭജനം അതീവ ഫലദായകമായി കരുതപ്പെടുന്നു.

ഷഷ്ഠി വ്രതം
സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതം. സൂര്യോദയത്തിനു ശേഷം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമനുഷ്ടിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യഭജനമായി കഴിയണം.

ഷഷ്ഠി വ്രതോല്‍പത്തിക്കു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മില്‍ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാല്‍ അസുരന്‍ തന്നെയും സുബ്രഹ്മണ്യനെയും ദേവകള്‍ക്കും മറ്റുള്ളവര്‍ക്കും അദൃശനാക്കി. ഭഗവാനെ കാണാതെ ശ്രീപാര്‍വ്വതി വിഷമിച്ചു.

ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളില്‍ ഭഗവാന്‍ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാര്‍ക്ക് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷനായി.

ശത്രു നശിച്ചതു കണ്ടപ്പോള്‍ എല്ലാവരും ഷഷ്ഠി നാളില്‍ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയറുനിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ.

പ്രണവത്തിന്‍റെ അര്‍ത്ഥം പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തടഞ്ഞു നിര്‍ത്തി. ഞാന്‍ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിന്‍റെ മറുപടിയില്‍ തൃപ്തനാകാതെ സുബ്രഹ്മണ്യന്‍ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞു കെട്ടി.

ഒടുവില്‍ ശ്രീ പരമേശ്വരന്‍ വന്നെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ബാല സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭഗവാന്‍ ബ്രഹ്മ രഹസ്യം മകനെ പറഞ്ഞു മനസിലാക്കി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യന്‍ പശ്ഛാത്താപത്തോടെ സര്‍പ്പവേഷം പൂണ്ടു.

പുത്രന്‍റെ കണ്ഡരൂപ്യം മാറ്റാന്‍ പാര്‍വ്വതി ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം ഷഷ്ഠി വ്രതം അനുഷ്ടിച്ചു. വൈരൂപ്യം മാറുകയും ചെയ്തു. ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് പാര്‍വ്വതി 108 ഷഷ്ഠി വ്രതം അനുഷ്ടിച്ചു വെന്നാണ് വിശ്വാസം.

ക്ഷേത്ര ദർശനം അസാധ്യമായ സാഹചര്യങ്ങളിൽ ഭക്തന്മാർ സ്വഗൃഹത്തിൽ നിലവിളക്ക് കൊളുത്തി വച്ച് സുബ്രഹ്മണ്യ ഭുജംഗം ജപിക്കുന്നത് രോഗ ശാന്തിക്കും സർവ സൗഭാഗ്യ ലബ്ധിക്കും ആരോഗ്യ ലബ്ധിക്കും ആഗ്രഹ സാധ്യത്തിനും ദുരിത ശമനത്തിനും അത്യുത്തമമാണ്.

തന്റെ രോഗത്തിനു  പരിഹാരം തേടി തിരുച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ എത്തിയ ശങ്കര ഭഗവത്പാദർ ഭഗവത് ദർശനത്തിന്റെ സായൂജ്യ നിമിഷത്തിൽ ഭഗവാനെ സ്തുതിച്ചു കൊണ്ട് രചിച്ച സ്തോത്രമാണ് സുബ്രഹ്മണ്യ ഭുജംഗം. രോഗ ശമനത്തിനും കുടുംബ അഭിവൃദ്ധിക്കും  ധന ധാന്യ സമൃദ്ധിക്കും  ദീർഘായുസ്സിനും ഈ സ്തോത്രം ഉപയുക്തമാണെന്ന്  ഫലശ്രുതിയിൽ തന്നെ പറയുന്നു.

സദാ ബാലരൂപാഽപി വിഘ്നാദ്രിഹന്ത്രീ
മഹാദന്തിവക്ത്രാഽപി പഞ്ചാസ്യമാന്യാ .
വിധീന്ദ്രാദിമൃഗ്യാ ഗണേശാഭിധാ മേ
വിധത്താം ശ്രിയം കാഽപി കല്യാണമൂർതിഃ

ന ജാനാമി ശബ്ദം ന ജാനാമി ചാർഥം
ന ജാനാമി പദ്യം ന ജാനാമി ഗദ്യം .
ചിദേകാ ഷഡാസ്യ ഹൃദി ദ്യോതതേ മേ
മുഖാന്നിഃസരന്തേ ഗിരശ്ചാപി ചിത്രം .. 2.

മയൂരാധിരൂഢം മഹാവാക്യഗൂഢം
മനോഹാരിദേഹം മഹച്ചിത്തഗേഹം .
മഹീദേവദേവം മഹാവേദഭാവം
മഹാദേവബാലം ഭജേ ലോകപാലം .. 3

യദാ സന്നിധാനം ഗതാ മാനവാ മേ
ഭവാംഭോധിപാരം ഗതാസ്തേ തദൈവ .
ഇതി വ്യഞ്ജയൻസിന്ധുതീരേ യ ആസ്തേ
തമീഡേ പവിത്രം പരാശക്തിപുത്രം .. 4..

യഥാബ്ധേസ്തരംഗാ ലയം യാന്തി തുംഗാ-
സ്തഥൈവാപദഃ സന്നിധൗ സേവതാം മേ .
ഇതീവോർമിപങ്ക്തീർനൃണാം ദർശയന്തം
സദാ ഭാവയേ ഹൃത്സരോജേ ഗുഹം തം .. 5..

ഗിരൗ മന്നിവാസേ നരാ യേഽധിരൂഢാ-
സ്തദാ പർവതേ രാജതേ തേഽധിരൂഢാഃ .
ഇതീവ ബ്രുവൻഗന്ധശൈലാധിരൂഢഃ
സ ദേവോ മുദേ മേ സദാ ഷൺമുഖോഽസ്തു .. 6..

മഹാംഭോധിതീരേ മഹാപാപചോരേ
മുനീന്ദ്രാനുകൂലേ സുഗന്ധാഖ്യശൈലേ .
ഗുഹായാം വസന്തം സ്വഭാസാ ലസന്തം
ജനാർതിം ഹരന്തം ശ്രയാമോ ഗുഹം തം .. 7..

ലസത്സ്വർണഗേഹേ നൃണാം കാമദോഹേ
സുമസ്തോമസഞ്ഛന്നമാണിക്യമഞ്ചേ .
സമുദ്യത്സഹസ്രാർകതുല്യപ്രകാശം
സദാ ഭാവയേ കാർതികേയം സുരേശം .. 8..

രണദ്ധംസകേ മഞ്ജുലേഽത്യന്തശോണേ
മനോഹാരിലാവണ്യപീയൂഷപൂർണേ .
മനഃഷട്പദോ മേ ഭവക്ലേശതപ്തഃ
സദാ മോദതാം സ്കന്ദ തേ പാദപദ്മേ .. 9..

സുവർണാഭദിവ്യാംബരൈർഭാസമാനാം
ക്വണത്കിങ്കിണീമേഖലാശോഭമാനാം .
ലസദ്ധേമപട്ടേന വിദ്യോതമാനാം
കടിം ഭാവയേ സ്കന്ദ തേ ദീപ്യമാനാം .. 10 ..

പുളിന്ദേശകന്യാഘനാഭോഗതുംഗ-
സ്തനാലിംഗനാസക്തകാശ്മീരരാഗം .
നമസ്യാമഹം താരകാരേ തവോരഃ
സ്വഭക്താവനേ സർവദാ സാനുരാഗം .. 11..

വിധൗ കൢപ്തദണ്ഡാൻ സ്വലീലാധൃതാണ്ഡാ-
ന്നിരസ്തേഭശുണ്ഡാൻ ദ്വിഷത്കാലദണ്ഡാൻ .
ഹതേന്ദ്രാരിഷണ്ഡാഞ്ജഗത്രാണശൗണ്ഡാൻ
സദാ തേ പ്രചണ്ഡാൻ ശ്രയേ ബാഹുദണ്ഡാൻ .. 12.

സദാ ശാരദാഃ ഷൺമൃഗാങ്കാ യദി സ്യുഃ
സമുദ്യന്ത ഏവ സ്ഥിതാശ്ചേത്സമന്താത് .
സദാ പൂർണബിംബാഃ കലങ്കൈശ്ച ഹീനാ-
സ്തദാ ത്വന്മുഖാനാം ബ്രുവേ സ്കന്ദ സാമ്യം .. 13..

സ്ഫുരദ്രത്നകേയൂരഹാരാഭിരാമ-
ശ്ചലത്കുണ്ഡലശ്രീലസദ്ഗണ്ഡഭാഗഃ .
കടൗ പീതവാസാഃ കരേ ചാരുശക്തിഃ
പുരസ്താന്മമാസ്താം പുരാരേസ്തനൂജഃ .. 17..

ഇഹായാഹി വത്സേതി ഹസ്താൻപ്രസാര്യാ-
ഹ്വയത്യാദരാച്ഛങ്കരേ മാതുരങ്കാത് .
സമുത്പത്യ താതം ശ്രയന്തം കുമാരം
ഹരാശ്ലിഷ്ടഗാത്രം ഭജേ ബാലമൂർതിം .. 18..

കുമാരേശസൂനോ ഗുഹ സ്കന്ദ സേനാ-
പതേ ശക്തിപാണേ മയൂരാധിരൂഢ .
പുലിന്ദാത്മജാകാന്ത ഭക്താർതിഹാരിൻ
പ്രഭോ താരകാരേ സദാ രക്ഷ മാം ത്വം .. 19 ..

പ്രശാന്തേന്ദ്രിയേ നഷ്ടസഞ്ജ്ഞേ വിചേഷ്ടേ
കഫോദ്ഗാരിവക്ത്രേ ഭയോത്കമ്പിഗാത്രേ .
പ്രയാണോന്മുഖേ മയ്യനാഥേ തദാനീം
ദ്രുതം മേ ദയാലോ ഭവാഗ്രേ ഗുഹ ത്വം .. 20..

കൃതാന്തസ്യ ദൂതേഷു ചണ്ഡേഷു കോപാ-
ദ്ദഹ ച്ഛിന്ദ്ധി ഭിന്ദ്ധീതി മാം തർജയത്സു .
മയൂരം സമാരുഹ്യ മാ ഭൈരിതി ത്വം
പുരഃ ശക്തിപാണിർമമായാഹി ശീഘ്രം .. 21..

പ്രണമ്യാസകൃത്പാദയോസ്തേ പതിത്വാ
പ്രസാദ്യ പ്രഭോ പ്രാർഥയേഽനേകവാരം .
ന വക്തും ക്ഷമോഽഹം തദാനീം കൃപാബ്ധേ
ന കാര്യാന്തകാലേ മനാഗപ്യുപേക്ഷാ .. 22..

സഹസ്രാണ്ഡഭോക്താ ത്വയാ ശൂരനാമാ
ഹതസ്താരകഃ സിംഹവക്ത്രശ്ച ദൈത്യഃ .
മമാന്തർഹൃദിസ്ഥം മനഃക്ലേശമേകം
ന ഹംസി പ്രഭോ കിം കരോമി ക്വ യാമി .. 23 ..

അഹം സർവദാ ദുഃഖഭാരാവസന്നോ
ഭവാന്ദീനബന്ധുസ്ത്വദന്യം ന യാചേ .
ഭവദ്ഭക്തിരോധം സദാ കൢപ്തബാധം
മമാധിം ദ്രുതം നാശയോമാസുത ത്വം .. 24 ..

അപസ്മാരകുഷ്ഠക്ഷയാർശഃ പ്രമേഹ-
ജ്വരോന്മാദഗുൽമാദിരോഗാ മഹാന്തഃ .
പിശാചാശ്ച സർവേ ഭവത്പത്രഭൂതിം
വിലോക്യ ക്ഷണാത്താരകാരേ ദ്രവന്തേ .. 25..

ദൃശി സ്കന്ദമൂർതിഃ ശ്രുതൗ സ്കന്ദകീർതി-
ര്മുഖേ മേ പവിത്രം സദാ തച്ചരിത്രം .
കരേ തസ്യ കൃത്യം വപുസ്തസ്യ ഭൃത്യം
ഗുഹേ സന്തു ലീനാ മമാശേഷഭാവാഃ .. 26..

മുനീനാമുതാഹോ നൃണാം ഭക്തിഭാജാ-
മഭീഷ്ടപ്രദാഃ സന്തി സർവത്ര ദേവാഃ .
നൃണാമന്ത്യജാനാമപി സ്വാർഥദാനേ
ഗുഹാദ്ദേവമന്യം ന ജാനേ ന ജാനേ .. 27..

കളത്രം സുതാ ബന്ധുവർഗഃ പശുർവാ
നരോ വാഥ നാരി ഗൃഹേ യേ മദീയാഃ .
യജന്തോ നമന്തഃ സ്തുവന്തോ ഭവന്തം
സ്മരന്തശ്ച തേ സന്തു സർവേ കുമാര .. 28..

മൃഗാഃ പക്ഷിണോ ദംശകാ യേ ച ദുഷ്ടാ-
സ്തഥാ വ്യാധയോ ബാധകാ യേ മദംഗേ .
ഭവച്ഛക്തിതീക്ഷ്ണാഗ്രഭിന്നാഃ സുദൂരേ
വിനശ്യന്തു തേ ചൂർണിതക്രൗഞ്ജശൈല .. 29..

ജനിത്രീ പിതാ ച സ്വപുത്രാപരാധം
സഹേതേ ന കിം ദേവസേനാധിനാഥ .
അഹം ചാതിബാലോ ഭവാൻ ലോകതാതഃ
ക്ഷമസ്വാപരാധം സമസ്തം മഹേശ .. 30..

നമഃ കേകിനേ ശക്തയേ ചാപി തുഭ്യം
നമശ്ഛാഗ തുഭ്യം നമഃ കുക്കുടായ .
നമഃ സിന്ധവേ സിന്ധുദേശായ തുഭ്യം
പുനഃ സ്കന്ദമൂർതേ നമസ്തേ നമോഽസ്തു .. 31..

ജയാനന്ദഭൂമഞ്ജയാപാരധാമ-
ഞ്ജയാമോഘകീർതേ ജയാനന്ദമൂർതേ .
ജയാനന്ദസിന്ധോ ജയാശേഷബന്ധോ
ജയ ത്വം സദാ മുക്തിദാനേശസൂനോ .. 32..

ഭുജംഗാഖ്യവൃത്തേന കൢപ്തം സ്തവം യഃ
പഠേദ്ഭക്തിയുക്തോ ഗുഹം സമ്പ്രണമ്യ .
സുപുത്രാൻകലത്രം ധനം ദീർഘമായു-
ര്ലഭേത്സ്കന്ദസായുജ്യമന്തേ നരഃ സഃ .. 33..

ഇതി ശ്രീമച്ഛങ്കരഭഗവതഃ കൃതൗ
ശ്രീസുബ്രഹ്മണ്യഭുജംഗം സമ്പൂർണം


Share this Post
Rituals