കുംഭ ഭരണി നാളെ.. (07.03.2022) ദേവീക്ഷേത്ര ദർശനം നടത്തിയാൽ ജീവിതവിജയം..

കുംഭ ഭരണി നാളെ.. (07.03.2022) ദേവീക്ഷേത്ര ദർശനം നടത്തിയാൽ ജീവിതവിജയം..

Share this Post

കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത്‌ സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ്‌ വിശ്വാസം. ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്‌ ഇത്‌. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്‌. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ്‌ കരുതുന്നത്‌.

കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്‌. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ്‌ കരുതുന്നത്‌. ഈ ദിവസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത്‌ സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ്‌ വിശ്വാസം. പ്രശസ്തമായ ചെട്ടികുളങ്ങര ഭരണിയും ഈ ദിവസമാണ്.

ചാന്താട്ടം, കുത്തിയോട്ടം, കുരുതി, രക്തപുഷ്പാഞ്ജലി, ഗരുഡന്‍ തൂക്കം, താലപ്പൊലി, തീയാട്ട് ‌, എന്നിങ്ങനെ ഒട്ടേറെ വഴിപാടുകളും നേര്‍ച്ചകളും ഈ ദിവസം നടക്കുന്നു. മധ്യ തിരുവിതാംകൂറിലെ പല ദേവീ ക്ഷേത്രങ്ങളിലും ഈ ദിവസം കലം കരിക്കൽ വഴിപാടും നടക്കുന്നു.

തിരുവനന്തപുരത്തെ പാച്ചല്ലൂര്‍ ചുടുകാട്‌ ശ്രീഭദ്രകാളി ക്ഷേത്രം, കോട്ടയം ഇത്തിത്താനം ഇളംകാവ് എന്നീ ക്ഷേത്രങ്ങളില്‍ കുംഭ ഭരണിയോട്‌ അനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങള്‍ നടക്കുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ അന്നാണ്‌ കൊടിയേറ്റം. വൈരങ്കോട്‌ വലിയ തീയാട്ട്‌, വേഴപ്പുറ ഭഗവതി ക്ഷേത്രത്തിലും പള്ളിക്കാട്ട്‌ കാവിലും പൊങ്കാല, കൊയിലാണ്ടി കൊല്ലം പിഷാരടി കാവ്‌ കളിയാട്ടം കുറിക്കല്‍, വള്ളിക്കോട്‌ വളയപ്പുള്ളി ഭഗവതി പാട്ടുകുറിയിടല്‍ എന്നിവ കുംഭ ഭരണി നാളില്‍ തുടങ്ങും. ഇതിനു പുറമേ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട്‌ ദേവീക്ഷേത്രത്തിലെ കൊടയും കുംഭ ഭരണി നാളിൽ ആണ് നടക്കുന്നത്‌.

കണിച്ചുകുളങ്ങര ഏഴാം പൂജ, നെല്ലിക്കോട്ടുകാവ്‌ താലപ്പൊലി, കല്‍പ്പത്തൂര്‍ പരദേവതാ ആറാട്ട്‌, വെള്ളത്തുരുത്തി ഭഗവതി, വല്ലച്ചിറ പുതുക്കുളങ്ങര ഭഗവതി, നെച്ചൂര്‍ മടിക്കല്‍ ഭദ്രകാളി, വേളമാനൂര്‍ ഭഗവതി, ചിറക്കടവ്‌ ദേവി, പാണ്ഡവര്‍കുളങ്ങര ഭഗവതി, ആയൂര്‍ ഭുവനേശ്വരി എന്നീ ക്ഷേത്രങ്ങളില്‍ കുംഭഭരണി ‌ പ്രധാനമാണ്‌. കുറിഞ്ഞിപ്പിലാക്കല്‍ ഭഗവതി, തോലേരി കരേക്കണ്ടി ഭഗവതി എന്നീ ക്ഷേത്രങ്ങളില്‍ അന്നേ ദിവസം ‌ തിറ നടക്കും. ചാങ്ങാട്ട്‌ ഭഗവതിയുടെ ഭരണിയും അന്നാണ്‌.

കുംഭ ഭരണിയിൽ ഭദ്രകാളിപ്പത്ത് , കാളികാ അഷ്ടകം, കാളീ അഷ്ടോത്തരം, സഹസ്രനാമം മുതലായവ ജപിക്കുന്നത് വളരെ ഉത്തമമാകുന്നു.


Share this Post
Focus