മീനം ശുക്രന്റെ ഉച്ച രാശിയാണ്. ധനം, സുഖം, കളത്രം, വാഹനം, ലൗകിക ജീവിതം മുതലായവയുടെ കാരകനാണ് ശുക്രൻ. ശുക്രന്റെ അധിദേവതയായ മഹാലക്ഷ്മിയെ വെള്ളിയാഴ്ച ആരാധിക്കുന്നത് അതീവ ഫലപ്രദമാണ്.
ലക്ഷ്മീനാരായണസംഹിതയിലെ ദേവന്മാർ രചിച്ചത് എന്ന് കരുതുന്ന അതി മഹത്തായ ഒരു സ്തോത്രമാണ് ശ്രീ ലക്ഷ്മീ ലളിതാ സ്തോത്രം. ഈ സ്തോത്രം കൊണ്ട് ദേവിയെ ഭജിക്കുന്നവർക്ക് ധനം, ഭാഗ്യം, സന്താന സൗഖ്യം, കുടുംബാഭിവൃദ്ധി മുതലായവ ലഭിക്കുമെന്ന് സ്തോത്ര ഫലശ്രുതിയിൽ വ്യക്തമാക്കിയിരിക്കുന്നു.
വെള്ളിയാഴ്ച സന്ധ്യാസമയം ഈ സ്തോത്രം ഭക്തിപൂർവ്വം ജപിച്ചു നോക്കൂ. അനുഭവം നിശ്ചയം. നെയ് വിളക്ക് കൊളുത്തി വച്ചു ജപിക്കാൻ കഴിഞ്ഞാൽ ഇരട്ടി ഫലവും ക്ഷിപ്ര ഫലസിദ്ധിയും ലഭിക്കും.
ശ്രീമഹാലക്ഷ്മീ ലളിതാസ്തോത്രം
ധ്യാനം
ചക്രാകാരം മഹത്തേജഃ തന്മധ്യേ പരമേശ്വരീ .
ജഗന്മാതാ ജീവദാത്രീ നാരായണീ പരമേശ്വരീ .. 1..
വ്യൂഹതേജോമയീ ബ്രഹ്മാനന്ദിനീ ഹരിസുന്ദരീ .
പാശാങ്കുശേക്ഷുകോദണ്ഡ പദ്മമാലാലസത്കരാ .. 2..
ദൃഷ്ട്വാ താം മുമുഹുർദേവാഃ പ്രണേമുർവിഗതജ്വരാഃ .
തുഷ്ടുവുഃ ശ്രീമഹാലക്ഷ്മീം ലലിതാം വൈഷ്ണവീം പരാം .. 3..
ശ്രീദേവാഃ ഊചുഃ
ജയ ലക്ഷ്മി ജഗന്മാതഃ ജയ ലക്ഷ്മി പരാത്പരേ .
ജയ കല്യാണനിലയേ ജയ സർവകലാത്മികേ .. 1..
ജയ ബ്രാഹ്മി മഹാലക്ഷ്മി ബ്രഹ്മാത്മികേ പരാത്മികേ .
ജയ നാരായണി ശാന്തേ ജയ ശ്രീലലിതേ രമേ .. 2..
ജയ ശ്രീവിജയേ ദേവീശ്വരി ശ്രീദേ ജയർദ്ധിദേ .
നമഃ സഹസ്ര ശീർഷായൈ സഹസ്രാനന ലോചനേ .. 3..
നമഃ സഹസ്രഹസ്താബ്ജപാദപങ്കജശോഭിതേ .
അണോരണുതരേ ലക്ഷ്മി മഹതോഽപി മഹീയസി .. 4..
അതലം തേ സ്മൃതൗ പാദൗ വിതലം ജാനുനീ തവ .
രസാതലം കടിസ്തേ ച കുക്ഷിസ്തേ പൃഥിവീ മതാ .. 5..
ഹൃദയം ഭുവഃ സ്വസ്തേഽസ്തു മുഖം സത്യം ശിരോ മതം .
ദൃശശ്ചന്ദ്രാർകദഹനാ ദിശഃ കർണാ ഭുജഃ സുരാഃ .. 6..
മരുതസ്തു തവോച്ഛ്വാസാ വാചസ്തേ ശ്രുതയോ മതാഃ .
ക്രിഡാ തേ ലോകരചനാ സഖാ തേ പരമേശ്വരഃ .. 7..
ആഹാരസ്തേ സദാനന്ദോ വാസസ്തേ ഹൃദയോ ഹരേഃ .
ദൃശ്യാദൃശ്യസ്വരൂപാണി രൂപാണി ഭുവനാനി തേ .. 8..
ശിരോരുഹാ ഘനാസ്തേ വൈ താരകാഃ കുസുമാനി തേ .
ധർമാദ്യാ ബാഹവസ്തേ ച കാലാദ്യാ ഹേതയസ്തവ .. 9..
യമാശ്ച നിയമാശ്ചാപി കരപാദനഖാസ്തവ .
സ്തനൗ സ്വാഹാസ്വധാകാരൗ സർവജീവനദുഗ്ധദൗ .. 10..
പ്രാണായാമസ്തവ ശ്വാസോ രസനാ തേ സരസ്വതീ .
മഹീരുഹാസ്തേഽംഗരുഹാഃ പ്രഭാതം വസനം തവ .. 11..
ആദൗ ദയാ ധർമപത്നീ സസർജ നിഖിലാഃ പ്രജാഃ .
ഹൃത്സ്ഥാ ത്വം വ്യാപിനീ ലക്ഷ്മീഃ മോഹിനീ ത്വം തഥാ പരാ .. 12..
ഇദാനീം ദൃശ്യസേ ബ്രാഹ്മീ നാരായണീ പ്രിയശങ്കരീ .
നമസ്തസ്യൈ മഹാലക്ഷ്മ്യൈ ഗജമുഖ്യൈ നമോ നമഃ .. 13..
സർവശക്ത്യൈ സർവധാത്ര്യൈ മഹാലക്ഷ്മ്യൈ നമോ നമഃ .
യാ സസർജ വിരാജം ച തതോഽജം വിഷ്ണുമീശ്വരം .. 14..
രുദം തഥാ സുരാഗ്രയാഁശ്ച തസ്യൈ ലക്ഷ്മ്യൈ നമോ നമഃ .
ത്രിഗുണായൈ നിർഗുണായൈ ഹരിണ്യൈ തേ നമോ നമഃ .. 15..
യന്ത്രതന്ത്രാത്മികായൈ തേ ജഗന്മാത്രേ നമോ നമഃ .
വാഗ്വിഭൂത്യൈ ഗുരുതന്വ്യൈ മഹാലക്ഷ്മ്യൈ നമോ നമഃ .. 16..
കംഭരായൈ സർവവിദ്യാഭരായൈ തേ നമോ നമഃ .
ജയാലലിതാപാഞ്ചാലീ രമാതന്വൈ നമോ നമഃ .. 17..
പദ്മാവതീരമാഹംസീ സുഗുണാഽഽജ്ഞാശ്രിയൈ നമഃ .
നമഃ സ്തുതാ പ്രസനൈവഞ്ഛന്ദയാമാസ സവ്ദരൈഃ .. 18..
ഫലശ്രുതിഃ
ശ്രീലക്ഷ്മീ ഉവാച .
സ്താവകാ മേ ഭവിശ്യന്തി ശ്രീയശോധർമസംഭൃതാഃ .
വിദ്യാവിനയസമ്പന്നാ നിരോഗാ ദീർഘജീവിനഃ .. 1..
പുത്രമിത്രകളത്രാഢ്യാ ഭവിഷ്യന്തി സുസമ്പദഃ .
പഠനാച്ഛ്രവണാദസ്യ ശത്രുഭീതിർവിനശ്യതി .. 2..
രാജഭീതിഃ കദനാനി വിനശ്യന്തി ന സംശയഃ .
ഭുക്തിം മുക്തിം ഭാഗ്യവൃദ്ധിമുത്തമാം ച ലഭേന്നരഃ .. 3..
ശ്രീലക്ഷ്മീനാരായണസംഹിതായാം ദേവസംഘകൃതാ ശ്രീമഹാലക്ഷ്മീലളിതാസ്തോത്രം സമ്പൂർണ്ണം.