ധനാഭിവൃദ്ധി, ഐശ്വര്യലാഭം, പ്രവർത്തന നേട്ടം, തൊഴിൽ ഉന്നമനം, ബുദ്ധി വൈശിഷ്ട്യം, പഠന മികവ്, ശത്രുരക്ഷ, പരീക്ഷാ വിജയം തുടങ്ങിയവയ്ക്ക് കുജകാരകനും ദേവസേനാധിപതിയും ജ്ഞാനമൂര്‍ത്തിയുമായ തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യസ്വാമിയെ തന്നെ വണങ്ങണം. കുജ പ്രീതി ഇല്ലാത്തതിനാൽ വിവാഹ കാലതാമസം നേരിടുന്നവർ തിരുച്ചെന്തൂർ ക്ഷേത്ര ദർശനം നടത്തി വിധിയാം വണ്ണം പാലഭിഷേകം നടത്തി പ്രാർത്ഥിച്ചാൽ ക്ഷിപ്രം വിവാഹം നടക്കും.
സുബ്രഹ്മണ്യ ഉപാസകന്മാര്‍ക്കും ഭക്തന്മാര്‍ക്കും എളുപ്പത്തില്‍ ഭഗവാന്‍റെ പ്രീതി നേടാനും, നിത്യജപത്തിനും, പെട്ടെന്ന് കഷ്ടത അകറ്റുന്നതുമായ മന്ത്രാവലി താഴെ പറയുന്നു.
ഓം ഷണ്‍മുഖായ നമഃ
ഓം മയൂരവാഹനായ നമഃ
ഓം മഹീദേവായ നമഃ
ഓം ഗന്ധശൈലാധിവാസായ നമഃ
ഓം ഗുഹായ നമഃ
ഓം സ്കന്ദായ നമഃ
ഓം സുവര്‍ണ്ണ ഭൂഷായ നമഃ
ഓം കാര്‍ത്തികേയായ നമഃ
ഓം ഷഡാസ്വായ നമഃ
ഓം ഗണേശാനുജായ നമഃ
ഓം വിഷ്ണു പ്രിയായ നമഃ
ഓം മാര്‍ഗ്ഗായ നമഃ
സന്ധ്യാസമയം നെയ്‌വിളക്ക് കത്തിച്ചു വച്ചു അതിന്റെ മുന്നിലിരുന്ന് ജപിക്കുന്നതും വിളക്കില്‍ ഭഗവാന്‍റെ സാന്നിദ്ധ്യം സങ്കല്‍പ്പിച്ച് തെച്ചിയോ ചുവന്ന പൂക്കളോ നാമമന്ത്രങ്ങള്‍ പറഞ്ഞ് അര്‍ച്ചിക്കുന്നതും വളരെ ഫല ദായകമാണ്.