നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്ന ഒരേയൊരു ദൈവമാണ് ആദിത്യ ദേവൻ . സമസ്ത ഊർജത്തിന്റെ കേന്ദ്രവും ബ്രഹ്മാ വിഷ്ണു മഹേശ്വര ചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ ഭസ്മീകരിച്ചു കളയുവാനുളള മനോശക്തി ലഭിക്കും. നിത്യവും പ്രഭാതത്തിൽ സൂര്യദേവനെ പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നതിൽ സംശയമില്ല.
പ്രഭാതത്തിൽ ഭഗവാനെ സൂര്യോദയ ശ്ലോകം ചൊല്ലി പ്രാർഥിച്ചാൽ ജീവിതം മംഗളമാകും എന്നാണ് വിശ്വാസം . പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനുമാണ്. അതിനാൽ ഈ മന്ത്ര ജപത്തോടൊപ്പം നവഗ്രഹ സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്.
സൂര്യോദയ ശ്ലോകം
ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു:
ത്രിമൂർത്തിശ്ച ദിവാകര:
നവഗ്രഹ സ്തോത്രം
സൂര്യന്‍
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാം പ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വശാസ്ത്രപ്രവക്താരം ഭാര്‍ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു
അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ:
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി.