ശാസ്താ ആരാധനയ്‌ക്കും പൂജകൾക്കും ജപത്തിനും ഏറ്റവും ഉത്തമമായ ദിനമാണ് ശനിയാഴ്ച. അയ്യന്റെ ജന്മ നക്ഷത്രമായ ഉത്രം നക്ഷത്രവും ശനിയാഴ്ചയും 16.09.2023 നു രാവിലെ 07 മണി 30 മിനിട്ടു വരെ ചേർന്നു വരുന്നു എന്ന പ്രത്യേകതയുണ്ട്.
ഈ സമയം ശാസ്താ ക്ഷേത്ര ദർശനം നടത്തുകയും നീരാഞ്ജനം സമർപ്പിച്ചു കണ്ടു തൊഴുകയും ചെയ്താൽ സർവ്വ ശനിദോഷങ്ങളും അകന്ന് ജീവിത അഭിവൃദ്ധി ഉണ്ടാകും. നെയ് വിളക്ക് കത്തിച്ചു വച്ച് ഈ സമയം ശാസ്തൃ പഞ്ചാക്ഷരസ്തോത്രം ജപിക്കുന്നത് അതീവ ധന്യമായ ശാസ്താ പ്രീതി കർമ്മമായി കരുതപ്പെടുന്നു.
ശാസ്തൃ പഞ്ചാക്ഷരസ്തോത്രം
ഓം – ഓങ്കാരമൂർതിമാർതിഘ്നം ദേവം ഹരിഹരാത്മജം .
ശബരീപീഠനിലയം ശാസ്താരം പ്രണതോഽസ്മ്യഹം .. 1..
ന – നക്ഷത്രനാഥവദനം നാഥം ത്രിഭുവനാവനം .
നമിതാശേഷഭുവനം ശാസ്താരം പ്രണതോഽസ്മ്യഹം .. 2..
മ – മന്മഥായുതസൗന്ദര്യം മഹാഭൂതനിഷേവിതം .
മൃഗയാരസികം ശൂരം ശാസ്താരം പ്രണതോഽസ്മ്യഹം .. 3..
ശി – ശിവപ്രദായിനം ഭക്തദൈവതം പാണ്ഡ്യബാലകം .
ശാർദൂലദുഗ്ധഹർതാരം ശാസ്താരം പ്രണതോഽസ്മ്യഹം .. 4..
വാ – വാരണേന്ദ്രസമാരൂഢം വിശ്വത്രാണപരായണം .
വേത്രോദ്ഭാസികരാംഭോജം ശാസ്താരം പ്രണതോഽസ്മ്യഹം .. 5..
യ – യക്ഷിണ്യഭിമതം പൂർണാപുഷ്കലാപരിസേവിതം .
ക്ഷിപ്രപ്രസാദകം നിത്യം ശാസ്താരം പ്രണതോഽസ്മ്യഹം .. 6..
ഇതി ശ്രീശാസ്തൃ പഞ്ചാക്ഷരസ്തോത്രം സമ്പൂർണം ..