ശനിയാഴ്ച വ്രതം ഇങ്ങനെ അനുഷ്ഠിച്ചോളൂ.. ശനിദോഷം അകലും.

ശനിയാഴ്ച വ്രതം ഇങ്ങനെ അനുഷ്ഠിച്ചോളൂ.. ശനിദോഷം അകലും.

Share this Post

ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ദിവസമാണ് ശനിയാഴ്ച. ഏഴരശ്ശനി,കണ്ടകശ്ശനി തുടങ്ങിയ ശനിദശാകാലദോഷങ്ങൾ അകലാൻ ശനിയാഴ്ച വ്രതമനുഷ്ഠിക്കാം.പുലർച്ചെ കുളിച്ച് ക്ഷേത്ര ദർശനം നടത്തി ശാസ്താസ്തുതികളും ശനീശ്വര സ്തുതികളും പാരായണം ചെയ്യണം. ശാസ്താവിന് നീരാഞ്ജനം നടത്തുന്നത് നല്ലതാണ്. തേങ്ങയുടച്ച് രണ്ട് തേങ്ങാമുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്‍താവിന്റെ നടയിൽ സമർപ്പിക്കാം. ശാസ്താവിന് എള്ള് പായസം നിവേദിക്കുന്നതും ശാസ്തൃ സൂക്ത പുഷ്പാഞ്ജലി നടത്തുന്നതും നീല ശംഖുപുഷ്പ മാല സമർപ്പിക്കുന്നതും ശനിദോഷം അകലുന്നതിനിന് അതീവ യോജ്യമാണ്. അതുപോലെ ശിവക്ഷേത്ര ദർശനവും ക്ഷീരധാര വഴിപാടും എള്ളെണ്ണ സമർപ്പണവും വിശേഷം തന്നെ. ഹനുമാൻ സ്വാമിക്കും ശനിദോഷം തീർക്കാൻ അത്ഭുത ശക്തിയുണ്ട്. ഹനുമത് ക്ഷേത്ര ദർശനം, വെറ്റിലമാല സമർപ്പണം, എള്ളെണ്ണ സമർപ്പണം എന്നിവയും ഉത്തമം.

നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ശനിക്ക് കറുത്ത വസ്ത്രം, എള്ള്, ഉഴുന്ന്, എണ്ണ ഇവ വഴിപാടായി നൽകുന്നതും കറുത്തതോ നീലയോ ആയ വസ്ത്രം ധരിക്കുന്നതും ശനിയാഴ്ച ഉത്തമമാണ്. ശനീശ്വരപൂജയും ഉപവാസവും ഒരിക്കലൂണും ശനിയാഴ്ച എടുക്കുന്നതും ഉത്തമമാണ്.

ശനിയാഴ്ച വ്രതം

വെള്ളിയാഴ്ചയും ശനിയാഴ്ചയും സസ്യാഹാരം മാത്രം കഴിക്കുക. ബ്രഹ്മചര്യം അനുഷ്ഠിക്കുക. ശനിയാഴ്ച ഉപവാസം അനുഷ്ഠിക്കുന്നവർ വെള്ളിയാഴ്ച ഒരിക്കൽ വ്രതം നോൽക്കണം. ശനിയാഴ്ചയും ഒരുനേരം മാത്രം ധാന്യ ഭക്ഷണം കഴിച്ച് മറ്റുള്ളപ്പോൾ പാൽ, പഴം മുതലായ ലഘു ഭക്ഷണം കഴിച്ചും വ്രതം അനുഷ്ഠിക്കാം. ശനിയാഴ്ച പ്രഭാതത്തിൽ ശനി ഗായത്രി 108 തവണ ജപിക്കുക. ഓം ശനൈശ്ച്ചരായ വിദ്മഹേ ഛായാപുത്രായ ധീമഹീ തന്നോ മന്ദ പ്രചോദയാത്” എന്നതാണ് ശനി ഗായത്രി. കാക്കയ്ക്ക് പച്ചരി നനച്ചു കൊടുക്കുന്നത് നല്ലതാണ്. ശനി അഷ്ടോത്തരം, ദശരഥകൃത ശനിസ്തോത്രം, ശനി പീഡാഹര സ്തോത്രം മുതലായവ ജപിക്കണം. ഞായറാഴ്ച രാവിലെ വ്രതം അവസാനിപ്പിക്കാം. 12 ശനിയാഴ്ചകൾ തുടർച്ചയായി വ്രതം നോൽക്കുന്നത് ശനിദോഷ പരിഹാരത്തിന് ഏറ്റവും ഉത്തമമായ മാർഗമാണ്.

ശനിദോഷ ശാന്തി പൂജ (എള്ള് പായസ നിവേദ്യ സഹിതം)
Book your Pooja Online

ശനി അഷ്ടോത്തരശത നാമാവലി

ഓം ശനൈശ്ചരായ നമഃ .
ഓം ശാന്തായ നമഃ .
ഓം സർവാഭീഷ്ടപ്രദായിനേ നമഃ .
ഓം ശരണ്യായ നമഃ .
ഓം വരേണ്യായ നമഃ .
ഓം സർവേശായ നമഃ .
ഓം സൗമ്യായ നമഃ .
ഓം സുരവന്ദ്യായ നമഃ .
ഓം സുരലോകവിഹാരിണേ നമഃ .
ഓം സുഖാസനോപവിഷ്ടായ നമഃ . 10
ഓം സുന്ദരായ നമഃ .
ഓം ഘനായ നമഃ .
ഓം ഘനരൂപായ നമഃ .
ഓം ഘനാഭരണധാരിണേ നമഃ .
ഓം ഘനസാരവിലേപായ നമഃ .
ഓം ഖദ്യോതായ നമഃ .
ഓം മന്ദായ നമഃ .
ഓം മന്ദചേഷ്ടായ നമഃ .
ഓം മഹനീയഗുണാത്മനേ നമഃ .
ഓം മർത്യപാവനപദായ നമഃ . 20


ഓം മഹേശായ നമഃ .
ഓം ഛായാപുത്രായ നമഃ .
ഓം ശർവായ നമഃ .
ഓം ശതതൂണീരധാരിണേ നമഃ .
ഓം ചരസ്ഥിരസ്വഭാവായ നമഃ .
ഓം അചഞ്ചലായ നമഃ .
ഓം നീലവർണായ നമഃ .
ഓം നിത്യായ നമഃ .
ഓം നീലാഞ്ജനനിഭായ നമഃ .
ഓം നീലാംബരവിഭൂശണായ നമഃ . 30


ഓം നിശ്ചലായ നമഃ .
ഓം വേദ്യായ നമഃ .
ഓം വിധിരൂപായ നമഃ .
ഓം വിരോധാധാരഭൂമയേ നമഃ .
ഓം ഭേദാസ്പദസ്വഭാവായ നമഃ .
ഓം വജ്രദേഹായ നമഃ .
ഓം വൈരാഗ്യദായ നമഃ .
ഓം വീരായ നമഃ .
ഓം വീതരോഗഭയായ നമഃ .
ഓം വിപത്പരമ്പരേശായ നമഃ . 40


ഓം വിശ്വവന്ദ്യായ നമഃ .
ഓം ഗൃധ്ര വാഹനായ നമഃ .
ഓം ഗൂഢായ നമഃ .
ഓം കൂർമാംഗായ നമഃ .
ഓം കുരൂപിണേ നമഃ .
ഓം കുത്സിതായ നമഃ .
ഓം ഗുണാഢ്യായ നമഃ .
ഓം ഗോചരായ നമഃ .
ഓം അവിദ്യാമൂലനാശായ നമഃ .
ഓം വിദ്യാവിദ്യാസ്വരൂപിണേ നമഃ . 50


ഓം ആയുഷ്യകാരണായ നമഃ .
ഓം ആപദുദ്ധർത്രേ നമഃ .
ഓം വിഷ്ണുഭക്തായ നമഃ .
ഓം വശിനേ നമഃ .
ഓം വിവിധാഗമവേദിനേ നമഃ .
ഓം വിധിസ്തുത്യായ നമഃ .
ഓം വന്ദ്യായ നമഃ .
ഓം വിരൂപാക്ഷായ നമഃ .
ഓം വരിഷ്ഠായ നമഃ .
ഓം ഗരിഷ്ഠായ നമഃ . 60


ഓം വജ്രാങ്കുശധരായ നമഃ .
ഓം വരദാഭയഹസ്തായ നമഃ .
ഓം വാമനായ നമഃ .
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ .
ഓം ശ്രേഷ്ഠായ നമഃ .
ഓം മിതഭാഷിണേ നമഃ .
ഓം കഷ്ടൗഘനാശകർത്രേ നമഃ .
ഓം പുഷ്ടിദായ നമഃ .
ഓം സ്തുത്യായ നമഃ .
ഓം സ്തോത്രഗമ്യായ നമഃ . 70


ഓം ഭക്തിവശ്യായ നമഃ .
ഓം ഭാനവേ നമഃ .
ഓം ഭാനുപുത്രായ നമഃ .
ഓം ഭവ്യായ നമഃ .
ഓം പാവനായ നമഃ .
ഓം ധനുർമണ്ഡലസംസ്ഥായ നമഃ .
ഓം ധനദായ നമഃ .
ഓം ധനുഷ്മതേ നമഃ .
ഓം തനുപ്രകാശദേഹായ നമഃ .
ഓം താമസായ നമഃ . 80


ഓം അശേഷജനവന്ദ്യായ നമഃ .
ഓം വിശേശഫലദായിനേ നമഃ .
ഓം വശീകൃതജനേശായ നമഃ .
ഓം പശൂനാം പതയേ നമഃ .
ഓം ഖേചരായ നമഃ .
ഓം ഖഗേശായ നമഃ .
ഓം ഘനനീലാംബരായ നമഃ .
ഓം കാഠിന്യമാനസായ നമഃ .
ഓം ആര്യഗണസ്തുത്യായ നമഃ .
ഓം നീലച്ഛത്രായ നമഃ . 90


ഓം നിത്യായ നമഃ .
ഓം നിർഗുണായ നമഃ .
ഓം ഗുണാത്മനേ നമഃ .
ഓം നിരാമയായ നമഃ .
ഓം നിന്ദ്യായ നമഃ .
ഓം വന്ദനീയായ നമഃ .
ഓം ധീരായ നമഃ .
ഓം ദിവ്യദേഹായ നമഃ .
ഓം ദീനാർതിഹരണായ നമഃ .
ഓം ദൈന്യനാശകരായ നമഃ . 100


ഓം ആര്യജനഗണ്യായ നമഃ .
ഓം ക്രൂരായ നമഃ .
ഓം ക്രൂരചേഷ്ടായ നമഃ .
ഓം കാമക്രോധകരായ നമഃ .
ഓം കലത്രപുത്രശത്രുത്വകാരണായ നമഃ .
ഓം പരിപോഷിതഭക്തായ നമഃ .
ഓം പരഭീതിഹരായ നമഃ .
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ .

ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂർണം ..


Share this Post
Rituals