ധനപ്രാപ്തി നല്കുന്ന ദിവ്യ മന്ത്രം

ധനപ്രാപ്തി നല്കുന്ന ദിവ്യ മന്ത്രം

Share this Post

ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ ഏറെ ഫലപ്രദമാണ് സൗന്ദര്യലഹരിയിലെ മുപ്പത്തി മൂന്നാം ശ്ളോകം. മന്ത്ര തുല്യമായ സിദ്ധിവിശേഷമുള്ളതാണ് ഈ ശ്ലോകം. ശ്രീശങ്കരനാൽ വിരചിതമായ ഈ ശ്ളോകം ദിവസവും 108 തവണ ജപിച്ചാൽ മികച്ച തൊഴിലും അതുവഴി സാമ്പത്തിക നേട്ടവും കൈവരുമെന്നാണ് വിശ്വാസം.

മന്ത്രജപം കൊണ്ടു മാത്രം ആർക്കും ധനം കൈവരണമെന്നില്ല. പക്ഷെ ധനപരമായ ക്ലേശം, തടസ്സം, ലഭിക്കാനുള്ള ധനം കൈവിട്ടുപോകുക തുടങ്ങിയ അനുഭവങ്ങൾ നേരിടുന്നവർക്ക് ഈ മന്ത്രം അങ്ങേയറ്റം പ്രയോജനം ചെയ്യുന്നതാണ്.

മന്ത്രം

‘സ്മരം യോനിം ലക്ഷ്മിം ത്രിതയ മിദമാദൗതവമനോ

നിധായൈകേ നിത്യേ നിരവധി മഹാഭോഗരസികാഃ

ഭജന്തി ത്വാം ചിന്താമണി ഗുണ നിബദ്ധാക്ഷ വലയഃ

ശിവാഗ്നൗ ജൂഹ്വന്ത സുരഭിഘൃത ധാരാഹുതിശതൈഃ’

സാരം :-

ആദ്യന്തരഹിതയായ ദേവീ, ഭഗവതീ, ചിന്താമണി ഗുണ-നിബദ്ധമായ ജപമാല (രുദ്രാക്ഷമാല) ധരിച്ച് അവിടുത്തെ പൂജാ-മന്ത്രത്തിന്റെ ഉത്ഭവത്തില്‍ ഐം, ഹ്രീം, ശ്രീം എന്നീ ബീജാക്ഷരങ്ങളെ ചേര്‍ത്ത് കാമധേനുവിന്റെ നെയ്യ് കൊണ്ട് ശക്തിരൂപമായ ത്രികോണത്തില്‍ (ശിവ) സംസ്കരിക്കപ്പെട്ട അഗ്നിയില്‍ ആഹുതികള്‍ അര്‍പ്പിക്കുന്ന അനേകം മഹത്തുക്കള്‍ അവിടത്തെ ഭജിച്ചുകൊണ്ട് നിത്യവും അത്യാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ.
സൗന്ദരലഹരിയിലെ ഈ 33-ആം ശ്ലോകം കൊണ്ട് ദേവിയെ ഉപാസിക്കുന്നവര്‍ വമ്പിച്ച സമ്പത്തിനുടമകളായി മാറും എന്നാണ്‌ കരുതപ്പെടുന്നത്.


Share this Post
Specials