ചൊവ്വയും ബുധനും ശനിയും ഇപ്പോൾ മകരം രാശിയിയിൽ സ്ഥിതി ചെയ്യുന്നു. മൂന്നു ഗ്രഹങ്ങൾ ഒരു രാശിയിൽ നിൽക്കുന്നതിനെ ത്രിഗ്രഹ യോഗം എന്നു പറയും. ചാരവശാൽ ഈ ഗ്രഹ സംയോജനം ചില രാശിക്കാർക്ക് ഗുണവും ചില രാശികൾക്ക് ദോഷവും ചെയ്യും. എന്നാൽ ഈ ത്രിഗ്രഹ യോഗം കൊണ്ടു മാത്രം ഒരാളുടെ ശുഭാശുഭങ്ങളെ ആർക്കും നിർവചിക്കുവാൻ കഴിയില്ല. ഓരോരുത്തരുടെയും വ്യക്ത്യാധിഷ്ഠിതമായ ജാതക നിരൂപണം കൊണ്ട് മാത്രമേ ശരിയായ ഫല പ്രവചനം സാധ്യമാകൂ. എന്നിരുന്നാലും പൊതുവിൽ ഈ ത്രിഗ്രഹ യോഗത്താൽ ഓരോ കൂറുകാർക്കും അനുഭവങ്ങളിൽ ചില സാമാന്യമായ അവസ്ഥകൾ ദൃശ്യമാകും. അത് എപ്രകാരമായിരിക്കും എന്ന് പരിശോധിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സമയം ശുഭാനുഭവങ്ങളും ആത്മവിശ്വാസവും നിറഞ്ഞതായിരിക്കും. അലച്ചിലും യാത്രകളും വർധിക്കും. എങ്കിലും അവയെക്കൊണ്ടുള്ള ഗുണങ്ങൾ വർധിക്കും. കുടുംബത്തിൽ ജീവിത പങ്കാളിക്ക് ആരോഗ്യ ക്ലേശങ്ങൾ വരാം. സന്താന വൈഷമ്യങ്ങൾക്കും സാധ്യത.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വ്യാപാരത്തിൽ അപ്രതീക്ഷിതമായ ബന്ധങ്ങൾ കൊണ്ട് തകർച്ച ഒഴിവാകും. നേട്ടങ്ങൾക്കും സാധ്യത. മാതാവ്, മാതൃ ബന്ധുക്കൾ എന്നിവരെ കൊണ്ട് നേട്ടങ്ങൾ. കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾക്ക് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ, ബിസിനെസ്സ് മുതലായവ മെച്ചപ്പെടും. വിദേശത്തു നിന്നും ലാഭം സിദ്ധിക്കും. വ്യാപാരം വിപുലമാക്കും. സന്താനങ്ങൾക്ക് നേട്ടങ്ങൾ. വിദേശത്തു തൊഴിൽ ചെയ്യുന്നവർക്ക് നല്ല സമയം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തിൽ മംഗള സാഹചര്യങ്ങൾ ഉണ്ടാകും. വിവാഹ തടസ്സം ഉള്ളവർക്ക് തടസ്സങ്ങൾ അകലാൻ സാധ്യത. പ്രണയം സജീവമാകും. സാമ്പത്തികം ഗുണകരം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന:സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ശുഭകാര്യങ്ങൾക്ക് നേതൃത്വം വഹിക്കും. പൊതുവിൽ നല്ല അനുഭവങ്ങൾക്ക് സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധികാരികളിൽ നിന്നും അനുകൂല സമീപനങ്ങൾ ഉണ്ടാകും. കോടതി കാര്യങ്ങൾ അനുകൂലമാകും. പൊതുവിൽ മന സന്തോഷം ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിത ചിലവുകൾ ഉണ്ടാകും. സാമ്പത്തിക ക്ലേശങ്ങൾ വരാം. ദാമ്പത്യ ക്ലേശങ്ങൾ ഉണ്ടായിരുന്നവർക്ക് പരിഹാരം ലഭിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാധ്യം ഉണ്ടാകും. പ്രണയ ബന്ധങ്ങളിൽ വിഷമതകൾ വരാം. വായ്പകൾ ശരിയായിക്കിട്ടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനഃക്ലേശം അകലും. മത്സരങ്ങളിൽ വിജയിക്കും. വിദ്യാർഥികൾക്ക് നല്ല സമയം. തൊഴിൽ സ്ഥാന നേട്ടം പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാര അഭിവൃദ്ധി ഉണ്ടാകും. സത്സ്വഭാവികൾ പോലും ചില അവസരങ്ങളിൽ തെറ്റിദ്ധരിക്കപ്പെടും. യാത്രാദുരിതം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാര ലാഭം വർധിക്കും. ആരോഗ്യ ക്ലേശങ്ങൾ വരാം. ആഗ്രഹിച്ച ദേവാലയ ദർശനം സാധ്യമാകും. ആത്മവിശ്വാസം വർധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിൽ ക്ലേശം മാറും. ബന്ധു സഹായത്താൽ പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തികമായി ശുഭകരമായ അനുഭവങ്ങൾ ഉണ്ടാകും.