വിവാഹ തടസ്സമോ.? ഈ വഴിപാടിൽ പരിഹാരം  ഉണ്ടാകും..!

വിവാഹ തടസ്സമോ.? ഈ വഴിപാടിൽ പരിഹാരം ഉണ്ടാകും..!

Share this Post

ദാമ്പത്യ സൗഖ്യത്തിനും കുടുംബൈശ്വര്യത്തിനും ശിവക്ഷേത്രത്തിൽ പിൻ വിളക്ക് തെളിയിക്കുന്നത് അത്യുത്തമാണ്. പാർവ്വതി ദേവിയെ സങ്കല്പിച്ചാണ് പിൻവിളക്ക് തെളിയിക്കുന്നത് . 21 ദിവസം തുടർച്ചയായി പിൻവിളക്ക് തെളിയിച്ചാൽ ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. പ്രണയിക്കുന്നവർക്ക് തടസങ്ങളില്ലാതെ വിവാഹം നടക്കുന്നതിനും പിൻവിളക്ക് തെളിയിക്കുന്നത് നല്ലതാണ്. സ്വശരീരത്തിന്റെ പാതി പ്രിയതമയ്ക്കു പകുത്തു നല്കിയ അർദ്ധനാരീശ്വരനോളം കളത്ര സ്നേഹം ആർക്കാണ് ഉള്ളത് ? അവിവാഹിതർക്ക് സ്വന്തം പേരുമാത്രം ചൊല്ലിയും വിവാഹിതർക്കും പ്രണേതാക്കൾക്കും രണ്ടുപേരുടെയും പേരും നാളും ചൊല്ലിയും പിൻവിളക്ക് വഴിപാടായി ചെയ്യാം. സ്വദേശത്തെ ശിവക്ഷേത്രത്തിൽ നടത്തുക.


നേരിൽ ചെയ്യാൻ കഴിയാത്തവർക്ക് ഓൺലൈൻ സേവനം ഉപയോഗിക്കാം. വഴിപാടുകാരുടെ പേരും നാളും നിർബന്ധമാണ്. പിൻ വിളക്ക് തെളിയിക്കാൻ നെയ്യ് ഉപയോഗിക്കുന്നു. കുടുംബൈശ്വര്യത്തിനും ദാമ്പത്യ സൗഖ്യത്തിനും ദമ്പതിമാരുടെ രണ്ടു പേരുടെയും പേരും നാളും നൽകുന്നത് ഉത്തമം. 21 -ആം ദിവസം വിശേഷാൽ പുഷ്പാഞ്ജലി നടത്തി ആവശ്യപ്പെടുന്നവർക്ക് പ്രസാദം അയച്ചു നൽകുന്നതാണ്.


Share this Post
Rituals