മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4)
ആഗ്രഹ സാധ്യത്തിനു വേണ്ടി അമിത പരിശ്രമം ചെയ്യും. പല കാര്യങ്ങളിലും സഹായകരമായ സാഹചര്യങ്ങള്‍ക്ക് ഭംഗം വരാം. നീര്‍ദോഷ സംബന്ധിയായോ ഉദര സംബന്ധിയായോ ഉള്ള വ്യാധികളെ കരുതണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. കുടുംബ സുഖം നിലനില്‍ക്കും. വാരാന്ത്യത്തില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. തൊഴിൽ മാന്ദ്യം പരിഹരിക്കപ്പെടും. തടസ്സങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം പ്രകടമാക്കും.
ദോഷപരിഹാരം- ശാസ്താവിന് നീരാഞ്ജനം, ഗണപതിക്ക് മോദകം.
ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തൊഴിലില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയുണ്ട്. അര്‍ഹതയുള്ള സ്ഥാനമാനങ്ങള്‍ അനുഭവത്തില്‍ വരും. കുടുംബപരമായ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. എന്നാൽ കുടുംബത്തിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ കഴിയും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും. പൊതു പ്രവർത്തകർക്ക് അംഗീകാരം വർധിക്കും. വിദ്യാർത്ഥികൾക്കും അനുകൂല വാരം.
ദോഷപരിഹാരം- മഹാവിഷ്ണുവിന് നെയ് വിളക്ക്, പാല്പായസം, നാഗങ്ങൾക്ക് പാൽ , മഞ്ഞൾ സമർപ്പണം.
മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)
തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ദൂരയാത്ര വേണ്ടിവന്നേക്കാം. ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ അനുകൂലമായി പെരുമാറണം എന്നില്ല. അഷ്ടമ വ്യാഴവും ജന്മ ശനിയും നടക്കുന്ന സമയമാണെന്ന ബോധ്യം വേണം. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടാന്‍ ഇടയുണ്ട്. മേലധികാരികള്‍ അനുകൂലരാകും. കാര്‍ഷിക മേഖലയില്‍ ലാഭം വര്‍ധിക്കും. അകാരണമായി മനസ്സ് വ്യാകുലപ്പെടാന്‍ ഇടയുണ്ട്. എന്നാൽ അന്തിമമായി കാര്യവിജയം ഉണ്ടാകും.
ദോഷപരിഹാരം- ഭഗവതിക്ക് വിളക്കും മാലയും, ശാസ്താവിന് നെയ്യഭിഷേകം
കര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. നഷ്ടമായെന്നു കരുതിയ ധനം തിരികെ ലഭിക്കും. വിദേശ ജോലിക്കാര്‍ക്ക് ഉണ്ടായിരുന്ന തൊഴില്‍ ക്ലേശത്തിന് അല്പം പരിഹാരം ലഭിക്കും. വാഹന ഉപയോഗം ശ്രദ്ധയോടെ ആകണം. മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും മറ്റും വിജയം പ്രതീക്ഷിക്കാം. പ്രണയ കാര്യങ്ങളിൽ വിഷമാവസ്ഥകൾ വരാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത സഹായങ്ങൾ ലഭ്യമാകും.
ദോഷപരിഹാരം – ദുർഗാഭഗവതിക്ക് കഠിനപായസം , ശാസ്താവിന് എള്ള് പായസം.
നിങ്ങളുടെ ഭാഗ്യരത്നം ഏതാണ്.? ശാസ്ത്രീയമായി നിർണ്ണയിക്കാം….
ചിങ്ങം(മകം, പൂരം,ഉത്രം 1/4)
സ്വയം തൊഴില്‍ സംരംഭങ്ങള്‍ വിജയകരമാകും. സര്‍ക്കാര്‍- കോടതി കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. തൊഴിലിനോടു ചേര്‍ന്ന് പുതിയ വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും. വാഹനലാഭം പ്രതീക്ഷിക്കാം. അശ്രദ്ധ മൂലം സാമ്പത്തിക നഷ്ടം വരാതെ നോക്കണം. വിദ്യാര്‍ഥികള്‍ക്ക് കാലം അനുകൂലം. അപേക്ഷകള്‍ പരിഗണിക്കപ്പെടും. അവിവാഹിതർക്ക് അനുകൂല വിവാഹ ബന്ധങ്ങൾക്ക് സാധ്യതയുള്ള വാരമാണ്.
ദോഷപരിഹാരം – സുബ്രഹ്മണ്യന് പാൽ അഭിഷേകം, ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാർച്ചന.
കന്നി(ഉത്രം 3/4, അത്തം, ചിത്തിര1/2)
വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറും. സംസാരം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. ജീവിത പങ്കാളിയുടെ അഭിപ്രായം മാനിക്കുന്നത് ഗുണകരമാകും. പണം കൈകാര്യം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ധന നഷ്ടം വരാതെ നോക്കണം. ഗൃഹ നിര്‍മാണ കാര്യങ്ങള്‍ക്ക് സാഹചര്യം അനുകൂലമായി വരും. കടബാധ്യതകൾ കുറയ്ക്കാൻ കഴിയും. ബന്ധു മിത്രാദികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കും.
ദോഷപരിഹാരം – ഹനുമാന് അവിൽ നിവേദ്യം, ഭഗവതിക്ക് വിളക്കും മാലയും.
തുലാം(ചിത്തിര 1/2,ചോതി, വിശാഖം3/4)
ആഗ്രഹങ്ങള്‍ ബുദ്ധിമുട്ടു കൂടാതെ സഫലീകരിക്കുവാന്‍ കഴിയും. ഗൃഹോപകരണങ്ങള്‍ക്കോ വാഹനത്തിനോ അറ്റകുറ്റപ്പണികള്‍ വേണ്ടി വന്നേക്കാം. രോഗികള്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കുക. കുടുംബാന്തരീക്ഷം സുഖപ്രദമാകും. സന്താനങ്ങള്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കൂടുതൽ യാത്രകൾ വേണ്ടിവരും. പ്രാർത്ഥനകൾക്കും പൂജകൾക്കും ഫലപ്രാപ്തി ലഭിക്കും.
ദോഷപരിഹാരം- ശാസ്താവിന് നീരാഞ്ജനം, ഗണപതിക്ക് മോദക നിവേദ്യവും കറുകമാലയും.
വൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)
മത്സരങ്ങളിലും പരീക്ഷകളിലും വിജയം പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ക്ക് സാധ്യത. ചിലവുകള്‍ പ്രതീക്ഷിക്കുന്നതിലും അധികമായെന്നു വരാം. പുതിയ സംരംഭങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം തേടും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുവാന്‍ അവസരം ലഭിക്കും. പലകാര്യങ്ങളും സാധിക്കാൻ കഴിയുമെങ്കിലും പതിവിലും അധികം സമയവും കാലതാമസവും നേരിടാൻ സാധ്യതയുണ്ട്. ബുദ്ധിപൂർവം പ്രവർത്തിച്ചാൽ പല നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയുന്ന വാരമായിരിക്കും.
ദോഷപരിഹാരം- മഹാവിഷ്ണുവിന് നെയ് വിളക്ക്, തുളസിമാല, ഗണപതിക്ക് അപ്പം നിവേദ്യം.
ധനു(മൂലം, പൂരാടം,ഉത്രാടം 1/4)
സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച വ്യക്തികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും. തൊഴിലില്‍ അനുകൂലമായ സ്ഥാനമാറ്റം പ്രതീക്ഷിക്കാം. സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങള്‍ക്കും അനുയോജ്യമായ പോംവഴികള്‍ ലഭ്യമാകും. നിസ്സാര കാര്യങ്ങളെ ചൊല്ലി മനോവിഷമം ഉണ്ടായെന്ന് വരാം. വലിയ കടബാധ്യതകൾ ക്രമപ്പെടുത്തുവാൻ കഴിയും. സ്ത്രീകൾ നിമിത്തം വിഷമതകൾക്ക് സാധ്യത. എടുത്തുചാടിയുള്ള പെരുമാറ്റം മൂലം അബദ്ധങ്ങൾ വരാതെ നോക്കണം.
ദോഷപരിഹാരം- ശാസ്താവിന് ശാസ്തൃസൂക്ത പുഷ്പാഞ്ജലി, ശിവന് ശംഖാഭിഷേകം.
മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
തൊഴിലില്‍ അധ്വാനഭാരം വര്‍ധിക്കാന്‍ ഇടയുണ്ട്. വാരം അനുകൂലമല്ലെന്ന ബോധ്യത്തില്‍ ഈശ്വര ഭജനം നടത്തണം. വാഹനം, വൈദ്യുതി മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കലാകാരന്മാര്‍ക്ക് അംഗീകാരം വര്‍ധിക്കും. പ്രധാന തീരുമാനങ്ങള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റുന്നത് ഉത്തമം. ആഴ്ചയുടെ തുടക്ക ദിനങ്ങളിൽ അല്പം ആരോഗ്യക്ലേശങ്ങൾ ഉണ്ടായെന്നു വരാം.
ദോഷപരിഹാരം- വിഷ്ണുവിന് ഭാഗ്യസൂക്തപുഷ്പാഞ്ജലി,ശാസ്താവിന് എള്ള് പായസം.
കുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
പ്രായോഗിക ബുദ്ധിയോടെ പെരുമാറുന്നതിലൂടെ പല കാര്യങ്ങളും സാധ്യമാകും. സഹോദരന്മാരും ബന്ധുജനങ്ങളും സഹായം നല്‍കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. വിദേശയാത്രയ്ക്ക് തടസ്സങ്ങള്‍ മാറും. ഭൂമി-ഗൃഹ സംബന്ധമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും. ദാമ്പത്യപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ വരാം. തൊഴിൽ ക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും. ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങൾ വിജയത്തിൽ എത്തും.
ദോഷപരിഹാരം- ശാസ്താവിന് നീരാഞ്ജനം, നെയ് അഭിഷേകം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
പ്രതിസന്ധികള്‍ക്ക് യോജ്യമായ പരിഹാരം വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. ആലോചനയില്ലാതെ ധനം നിക്ഷേപിക്കുന്നത് നഷ്ടം ഉണ്ടാക്കും. തൊഴില്‍ ക്ലേശം അല്പം കുറയാന്‍ ഇടയുണ്ട്. വിശ്വസ്തരായ സഹായികളെ ലഭിക്കുന്നത് ആശ്വാസകരമാകും. രോഗങ്ങളിൽ നിന്നും രക്ഷ നേടും. മനസ്സിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ വാരത്തിൽ സാധിച്ചെടുക്കുവാൻ കഴിയും.
ദോഷപരിഹാരം- ശിവന് രുദ്രാഭിഷേകം, ഭഗവതിക്ക് കഠിനപ്പായസം, ദുർഗാ സൂക്ത പുഷ്പാഞ്ജലി