ഇഷ്ട ഭർതൃ സിദ്ധിക്കായി കന്യകമാരും ദാമ്പത്യ അഭിവൃദ്ധിക്കും ദീർഘ മംഗല്യത്തിനുമായി സുമംഗലികളും ആചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ധനുമാസത്തിലെ തിരുവാതിര വ്രതം.
അന്നേ ദിവസം വ്രതാനുഷ്ടാനത്തോടെ രാത്രി ഉറക്കം ഒഴിവാക്കുന്നതും ശിവക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നതും അതീവ പുണ്യദായകമായി കരുതപ്പെടുന്നു. പലർക്കും ആഗ്രഹമുണ്ടെങ്കിലും ജീവിത പ്രാരബ്ധ കർമങ്ങളാൽ വ്രതം അനുഷ്ഠിക്കാൻ കഴിഞ്ഞെന്നു വരില്ല.
വ്രതം അനുഷ്ഠിക്കുന്നവരും അല്ലാത്തവരും ആയ എല്ലാ ഭക്തരും തിരുവാതിര ദിനത്തിൽ അർദ്ധനാരീശ്വര അഷ്ടകം, ഉമാമഹേശ്വര സ്തോത്രം എന്നിവകൊണ്ട് ശിവപാർവ്വതിമാരെ കീർത്തിച്ചു ഭജിച്ചാൽ വ്രതാനുഷ്ടാന തുല്യമായ ഫലങ്ങൾ ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്.
അർദ്ധനാരീശ്വര അഷ്ടകം (ശങ്കരാചാര്യ വിരചിതം)
ചാമ്പേയഗൗരാർദ്ധശരീരകായൈ
കർപ്പൂരഗൗരാർദ്ധശരീരകായ,
ധമ്മില്ലകായൈചജടാധരായ
നമഃശ്ശിവായൈചനമശ്ശിവായഃ (1)
കസ്തൂരികാകുങ്കുമചർച്ചിതായൈ
ചിതാരജ:പുഞ്ജ വിചർച്ചിതായ,
കൃതസ്മരായൈ വികൃതസ്മരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ (2)
ഝണത്ക്വണത്കങ്കണനൂപുരായൈ
പാദബ്ജരാജത് ഫണി നൂപുരായൈ,
ഹേമാംഗദായൈ ഭുജഗാംഗദായ
നമഃശ്ശിവായൈ ച നമശ്ശിവായഃ (3)
വിശാലനീലോത്പലലോചനായൈ
വികാസിപങ്കേരുഹലോചനായ,
സമേക്ഷണായൈവിഷമേക്ഷണായ
നമഃശ്ശിവായൈ ച നമശ്ശിവായഃ (4)
മന്ദാരമാലാകലിതാലകായൈ
കപാലമാലാങ്കിതകന്ധരായ,
ദിവ്വ്യാംബരായൈ ച ദിഗംബരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ (5)
അംഭോധരശ്യാമളകുന്തളായൈ
തഡിത്പ്രഭാതാമ്രജടാധരായ,
നിരീശ്വരായൈനിഖിലേശ്വരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ (6)
പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ
സമസ്തസംഹാരകതാണ്ഡവായ,
ജഗജ്ജനന്യൈജഗദേകപിത്രൈ
നമഃശ്ശിവായൈ ച നമശ്ശിവായഃ (7)
പ്രദീപ്തരത്നോജ്വലകുണ്ഡലായൈ
സ്ഫുരന്മഹാപന്നഗഭൂഷണായ,
ശിവാന്വിതായൈ ച ശിവാന്വിതായ
നമഃശ്ശിവായൈ ച നമശ്ശിവായഃ (8)
ഫലശ്രുതിഃ
യേതത് പഠേദഷ്ഠകമിഷ്ടദംയോ
ഭക്ത്യാസമാന്യോഭുവി ദീർഘജീവി,
പ്രാപ്നോതി സൗഭാഗ്യമനന്തകാലം
ഭൂയാത്സദാതസ്യ സമസ്തസിദ്ധിഃ
ഉമാമഹേശ്വരസ്തോത്രം
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുർധരാഭ്യാം .
നാഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 1..
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം .
നാരായണേനാർചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 2..
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം .
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 3..
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം .
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 4..
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീ പഞ്ജരരഞ്ജിതാഭ്യാം .
പ്രപഞ്ചസൃഷ്ടിസ്ഥിതി സംഹൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 5..
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം .
അശേഷലോകൈകഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 6..
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാലകല്യാണവപുർധരാഭ്യാം .
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 7..
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം .
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 8..
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം .
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 9..
നമഃ ശിവാഭ്യാം ജടിലന്ധരഭ്യാം
ജരാമൃതിഭ്യാം ച വിവർജിതാഭ്യാം .
ജനാർദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 10..
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാം .
ശോഭാവതീ ശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 11..
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണ ബദ്ധഹൃദ്ഭ്യാം .
സമസ്ത ദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം .. 12..
സ്തോത്രം ത്രിസന്ധ്യം ശിവപാർവതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ .
സ സർവസൗഭാഗ്യ ഫലാനി ഭുംക്തേ
ശതായുരാന്തേ ശിവലോകമേതി .. 13..
ഇതി ശ്രീശങ്കരാചാര്യകൃതം ഉമാമഹേശ്വരസ്തോത്രം സമ്പൂർണം ..