മഹാവിഷ്ണു ഭജനത്തിനുള്ള ഭക്തി മാർഗങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് നാരായണ സൂക്ത ജപം. ഏകാദശി തിഥിയും, തിരുവോണം നക്ഷത്രവും, വ്യാഴാഴ്ചകളും ഈ സൂക്തം ജപിക്കാൻ അതി വിശേഷമാണ്.
ഇഹലോകത്ത് സർവൈശ്വര്യവും പരലോകത്ത് വിഷ്ണുസായുജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ നടത്തുന്നതും നാരായണീയം , ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും അതിവിശിഷ്ടമാണ്. അതിനും സമയം ഇല്ലാത്തവർ നാരായണ സൂക്തം മാത്രമായെങ്കിലും ജപിക്കാൻ സമയം കണ്ടെത്തുക.
ഏകാദശികളിൽ പ്രധാനമായ സ്വർഗ്ഗവാതിൽ ഏകാദശി ദിനമായ നാളെ ( 02.01.2023) ഈ സൂക്തം ഭക്തിപൂർവ്വം ജപിക്കുന്നവർക്ക് വിഷ്ണുപ്രീതി ഉണ്ടാകും എന്നതിൽ സംശയമില്ല.
സഹസ്ര ശീര്‍ഷം ദേവം വിശ്വാക്ഷം വിശ്വശംഭുവം ।
വിശ്വൈ നാരായണം ദേവം അക്ഷരം പരമം പദം ॥ 1 ॥
വിശ്വതഃ പരമാന്നിത്യം വിശ്വം നാരായണം ഹരിം ।
വിശ്വം ഏവ ഇദം പുരുഷഃ തദ്വിശ്വം ഉപജീവതി ॥ 2 ॥
പതിം വിശ്വസ്യ ആത്മാ ഈശ്വരം ശാശ്വതം ശിവമച്യുതം ।
നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം ॥ 3 ॥
നാരായണ പരോ ജ്യോതിരാത്മാ നാരായണഃ പരഃ ।
നാരായണ പരം ബ്രഹ്മ തത്ത്വം നാരായണഃ പരഃ ।
നാരായണ പരോ ധ്യാതാ ധ്യാനം നാരായണഃ പരഃ ॥ 4 ॥
യച്ച കിംചിത് ജഗത് സര്‍വം ദൃശ്യതേ ശ്രൂയതേഽപി വാ ।
അന്തർ ബഹിശ്ച തത്സര്‍വം വ്യാപ്യ നാരായണഃ സ്ഥിതഃ ॥ 5 ॥
അനന്തം അവ്യയം കവിം സമുദ്രേന്തം വിശ്വശംഭുവം ।
പദ്മ കോശ പ്രതീകാശം ഹൃദയം ച അപി അധോമുഖം ॥ 6 ॥
അധോ നിഷ്ഠ്യാ വിതസ്ത്യാന്തേ നാഭ്യാം ഉപരി തിഷ്ഠതി ।
ജ്വാലാമാലാകുലം ഭാതീ വിശ്വസ്യായതനം മഹത് ॥ 7 ॥
സന്തതം ശിലാഭിസ്തു ലംബത്യാ കോശസന്നിഭം ।
തസ്യാന്തേ സുഷിരം സൂക്ഷ്മം തസ്മിന്‍ സര്‍വം പ്രതിഷ്ഠിതം ॥ 8 ॥
തസ്യ മധ്യേ മഹാനഗ്നിഃ വിശ്വാര്‍ചിഃ വിശ്വതോ മുഖഃ ।
സോഽഗ്രവിഭജംതിഷ്ഠന്‍ ആഹാരം അജരഃ കവിഃ ॥ 9 ॥
തിര്യഗൂര്‍ധ്വമധശ്ശായീ രശ്മയഃ തസ്യ സന്തതാ ।
സന്താപയതി സ്വം ദേഹമാപാദതലമാസ്തകഃ ।
തസ്യ മധ്യേ വഹ്നിശിഖാ അണീയോര്‍ധ്വാ വ്യവസ്ഥിതാഃ ॥ 10 ॥
നീലതോയദ-മധ്യസ്ഥ-ദ്വിദ്യുല്ലേഖേവ ഭാസ്വരാ ।
നീവാരശൂകവത്തന്വീ പീതാ ഭാസ്വത്യണൂപമാ ॥ 11 ॥
തസ്യാഃ ശിഖായാ മധ്യേ പരമാത്മാ വ്യവസ്ഥിതഃ ।
സ ബ്രഹ്മ സ ശിവഃ സ ഹരിഃ സ ഇന്ദ്രഃ സോഽക്ഷരഃ പരമഃ സ്വരാട് ॥ 12 ॥
ഋതം സത്യം പരം ബ്രഹ്മ പുരുഷം കൃഷ്ണ പിങ്ഗലം ।
ഊര്‍ധ്വരേതം വിരൂപാക്ഷം വിശ്വരൂപായ വൈ നമോ നമഃ ॥ 13 ॥
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി ।
തന്നോ വിഷ്ണുഃ പ്രചോദയാത് ॥
ഓം ശാന്തി ശാന്തി ശാന്തി: ॥
ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ ഏറെ പ്രസന്നനായി ഇരിക്കുന്ന സമയമാണെന്നാണു വിശ്വാസം.ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം . ഹരിവാസരസമയം മുഴുവൻ അഖണ്ഡനാമജപം (നിശ്ചിത സമയത്ത് മുടങ്ങാതെ നടത്തുന്ന ഈശ്വരനാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്.
ഏകാദശിവ്രതത്തിന്റെ അവസാനത്തെ കാൽ ഭാഗവും (ഏകദേശം 15 നാഴിക) ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ കാൽഭാഗവും ചേരുന്ന സമയത്തെയാണ് ഹരിവാസരം എന്നു പറയുന്നത്.12 മണിക്കൂറോളം വരുന്ന സമയമാണ് ഹരിവാസരം. ചിലപ്പോൾ 12 മണിക്കൂറിലധികവും വരും. ഈ സമയത്ത് വ്രതമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുകയും വിഷ്ണുവിനെ ആരാധിക്കുകയും ചെയ്യുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം.
വിഷ്ണു സ്തോത്രം
“ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം.”
ഏകാദശിയുടെ അന്ന് പുലർച്ചെ നിലവിളക്കു തെളിച്ച് വിഷ്ണുഗായത്രി ജപിക്കുന്നത് ഉത്തമമാണ്. അസ്തമയശേഷം വിഷ്ണുഗായത്രി ജപിക്കാൻ പാടില്ല . കുറഞ്ഞത് 9 തവണ ഭക്തിയോടെ ജപിച്ചാൽ കുടുംബൈശ്വര്യവും സാമ്പത്തിക ഉന്നമനവും ഫലം .
വിഷ്ണുഗായത്രി
“ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്.” എന്നതാണു വിഷ്ണുഗായത്രി.
ഭഗവാന്റെ മഹാമന്ത്രം
കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത് . ഭക്തന്റെ സകലപാപങ്ങളെയും കഴുകിക്കളഞ്ഞ് മുക്തി പ്രദാനം ചെയ്യുന്ന മന്ത്രവുമാണ്.
“ഹരേ രാമ ഹരേ രാമ
രാമരാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ”
വിഷ്ണുമൂലമന്ത്രം
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം, ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ 108 പ്രാവശ്യം ജപിക്കണം.
അഷ്‌ടാക്ഷരമന്ത്രം – “ഓം നമോ നാരായണായ “
ദ്വാദശാക്ഷരമന്ത്രം – “ഓം നമോ ഭഗവതേ വാസുദേവായ