ജന്മനക്ഷത പ്രകാരം ശോഭിക്കാൻ കഴിയുന്ന തൊഴിൽ  മേഖലകൾ…

ജന്മനക്ഷത പ്രകാരം ശോഭിക്കാൻ കഴിയുന്ന തൊഴിൽ മേഖലകൾ…

Share this Post

ഓരോ വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ആശങ്ക അവരുടെ തൊഴിലുമായി ബന്ധപ്പെട്ടായിരിക്കും. പഠനകാലം മുതല്‍ക്കേ നിങ്ങളുടെ തൊഴിൽ എന്താണ് എന്നതിനെക്കുറിച്ച് നിങ്ങളില്‍ ആശങ്കകള്‍ നിറയുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നേടാനായി നിങ്ങള്‍ വളരെയധികം പരിശ്രമിക്കാന്‍ തുടങ്ങുന്നു. അതിനായുള്ള പഠനങ്ങള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നു. എന്നാല്‍ നിങ്ങളുടെ പഠന വിഷയം ജ്യോതിഷപ്രകാരം നിങ്ങളുടെ തൊഴിലിനു യോജിച്ചതല്ലെങ്കില്‍ ഭാവിയില്‍ അത്തരം ജോലികളില്‍ നിങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയാതെ വരുന്നു. ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങളുടെ സ്ഥാനവും ജന്മനക്ഷത്രവും ഓരോരുത്തരുടെയും പ്രൊഫഷണല്‍ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജന്മനക്ഷത്രം അനുസരിച്ച് 27 നക്ഷത്രക്കാര്‍ക്കും ശോഭിക്കാന്‍ സാധിക്കുന്ന തൊഴില്‍ മേഖലകള്‍ ഇവയാണ്.

അശ്വതി

അശ്വതി നക്ഷത്രത്തിന് അനുയോജ്യമായ കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലകളാണ് ഡോക്ടര്‍, നഴ്‌സ്, തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റ്, ആര്‍മി, പോലീസ്, കായിക പരിശീലകൻ, സംഗീതജ്ഞന്‍, വ്യാപാരി, കായികതാരം എന്നിവ.

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളാണ് കാര്‍ഷിക മേഖല, നിയമം, സര്‍ക്കാര്‍ ജോലികള്‍, ജ്യോതിഷം, വൈദ്യം, വ്യാപാരം, സ്വര്‍ണവുമായി ബന്ധപ്പെട്ട ജോലി, ബിസിനസ്, രസതന്ത്ര ശാസ്ത്ര മേഖല, പോലിസ്, പട്ടാളം, ഭരണ നേതൃത്വം, ഗൃഹോപകരണ ബിസിനസ്, പൊതുപ്രവര്‍ത്തനം, മെഡിക്കല്‍ രംഗം, നഴ്‌സ്, ഇലക്‌ട്രോണിക്‌സ് ഉത്പന്ന വ്യാപാരം, എഞ്ചിനിയറിങ്, കമ്പ്യൂട്ടർ, ബിസിനസ് സ്ഥാപനങ്ങള്‍, ബാങ്കിംങ് തുടങ്ങിയവ.

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിന് അനുയോജ്യമായ കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലകളാണ് ഡോക്ടര്‍മാര്‍, അഭിനേതാക്കള്‍, മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍, ജ്വല്ലറി, ജ്യോതിശാസ്ത്രജ്ഞര്‍, കരാറുകാര്‍ എന്നിവ. പങ്കാളിത്തത്തിലുള്ള ബിസിനസ്സ് നിങ്ങള്‍ക്ക് നല്ലതല്ല, ഇത് ഒഴിവാക്കുന്നതാണ് നല്ലത്

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് അനുയോജ്യമായ കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലകളാണ് നൃത്തം, ഫൈന്‍ ആര്‍ട്‌സ്, അഭിനയം, അലങ്കാരപ്പണിക്കാര്‍, ബാങ്കര്‍, ഫിനാന്‍സിയര്‍, രാഷ്ട്രീയം, ഓട്ടോമൊബൈല്‍, കൃഷി, ഭരണ സ്ഥാനങ്ങള്‍, റെസ്റ്റോറന്റ്, ബ്യൂട്ടിഷ്യന്‍, ഫാഷന്‍, സൗന്ദര്യവര്‍ദ്ധക വ്യവസായം, ഹോട്ടല്‍ ബിസിനസ്സ്, ഫാഷന്‍ ഡിസൈനര്‍മാര്‍, ഇന്റീരിയര്‍, മോഡലുകള്‍, സംഗീതജ്ഞര്‍ തുടങ്ങിയവ.

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് ശോഭിക്കാന്‍ പറ്റിയ മേഖലകളാണ് എഴുത്തുകാരന്‍, കവി, ജ്യോതിഷി, ഗായകന്‍, സംഗീതജ്ഞന്‍, ഭാഷാശാസ്ത്രജ്ഞന്‍, രത്‌ന വ്യാപാരി, ഫാഷന്‍ ഡിസൈനര്‍, മൃഗഡോക്ടര്‍, മൃഗ പരിശീലകന്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഗുമസ്തന്‍, കരകൗശല വിദഗ്ധന്‍, കമന്റേറ്റര്‍, നാവിഗേറ്റര്‍, പര്യവേക്ഷകന്‍, വിനോദ സഞ്ചാര മേഖല തുടങ്ങിയവ.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് തിളങ്ങാന്‍ പറ്റിയ തൊഴില്‍ മേഖലകളാണ് വാര്‍ത്താ വിനിമയം, കമ്പ്യൂട്ടർ, ഗതാഗതം, പട്ടാളം, സംഗീതം, പരസ്യങ്ങള്‍, പുസ്തക രചന, മരുന്ന് വ്യാപാരം, ജ്യോതിശാസ്ത്രം, നിരൂപണം, ഷിപ്പിംഗ്, കമ്മ്യൂണിക്കേഷന്‍, നീതിന്യായം, നാട്യകലകള്‍, സെയില്‍സ് മാന്‍, ക്രമസമാധാനം, സെക്യൂരിറ്റി, കെയര്‍ ടേക്കര്‍, സൂപ്പര്‍ വൈസര്‍, ലോഹ പണികള്‍, ഡ്രൈവിംഗ്, കെട്ടിട നിര്‍മ്മാണം, കെട്ടിട എഞ്ചിനീയറിംഗ് എന്നിവ.

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് തിളങ്ങാന്‍ പറ്റിയ ജോലി മേഖലകളാണ് വിനോദം, നാടകം, രാഷ്ട്രീയം, അഭിനയം, നിര്‍മ്മാണം, ശാസ്ത്രം എന്നിവ. ആത്മീയാചാര്യന്‍, എഴുത്തുകാരന്‍, ജ്യോതിഷക്കാരന്‍, പത്രപ്രവര്‍ത്തകന്‍, കയറ്റുമതി ബിസിനസ്സ്, റേഡിയോളജിസ്റ്റുകള്‍ എന്നീ നിലകളിലും നിങ്ങള്‍ക്ക് വിജയിക്കാനാകും.

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് കഴിവ് തെളിയിക്കാന്‍ പറ്റിയ മേഖലകളാണ് രാഷ്ട്രീയം, സര്‍ക്കാര്‍ മേഖല, ഭക്ഷ്യ വ്യവസായം, ജലസേചന വകുപ്പ്, ക്ഷീര വ്യവസായം എന്നിവ. ഭക്ഷണ വിതരണ മേഖല, ഭക്ഷണ വ്യാപാരം, റെസ്റ്റോറന്റ് ഉടമ, ആത്മീയ അധ്യാപകന്‍, കൗണ്‍സിലര്‍, അവതാരകന്‍, സൈക്കോളജിസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഏജന്റ് എന്നീ നിലകളിലും നിങ്ങള്‍ക്ക് നന്നായി ശോഭിക്കാന്‍ സാധിക്കും.

ആയില്യം

ആയില്യം നക്ഷത്രത്തില്‍ ജനിച്ച പുരുഷനും സ്ത്രീക്കും അനുയോജ്യമായ ചില മികച്ച തൊഴിലുകളാണ് കെമിക്കല്‍ എഞ്ചിനീയര്‍, വിവര സാങ്കേതിക വിദഗ്ധൻ, മരുന്ന് വ്യാപാരി, രാഷ്ട്രീയക്കാരന്‍, പത്രപ്രവർത്തനം, ഫാര്‍മസ്യൂട്ടിക്കല്‍, പെട്രോളിയം, സ്വതന്ത്ര മാധ്യമ പ്രവർത്തനം, സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്, ഡോക്ടര്‍, സര്‍ജന്‍, അഭിഭാഷകന്‍, യോഗ അധ്യാപകന്‍ എന്നിവ. നിങ്ങള്‍ക്ക് അനുയോജ്യമായ മറ്റ് ചില മേഖലകളാണ് തുടങ്ങിയവ.

മകം

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് കഴിവ് തെളിയിക്കാന്‍ സാധിക്കുന്ന മേഖലകളാണ് രാഷ്ട്രീയം, ഭരണം, ജെനിറ്റിക് എഞ്ചിനീയറിംഗ്, ചരിത്ര ഗവേഷണം, പാരമ്പര്യ ശാസ്ത്രം, ആയുർവ്വേദം, നിയമം, നീതി, എന്നിവ. അഭിനേതാക്കള്‍, സംഗീതജ്ഞര്‍, പുരാവസ്തു ഗവേഷകര്‍, ചരിത്രകാരന്മാര്‍, അഭിഭാഷകര്‍, ന്യായാധിപന്മാര്‍ എന്നിവയും നിങ്ങള്‍ നന്നായി കൈകാര്യം ചെയ്യാവുന്ന മേഖലകളാണ്.

പൂരം

പൂരം നക്ഷത്രക്കാന്‍ ശോഭിക്കാന്‍ പറ്റുന്ന മേഖലകളാണ് റേഡിയോ, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്, ഫോട്ടോഗ്രാഫര്‍, ഫാഷന്‍ മോഡല്‍, ബ്യൂട്ടിഷ്യന്‍, വെഡ്ഡിംഗ് പ്ലാനര്‍, മ്യൂസിക് ടീച്ചര്‍, നടന്‍, സംഗീതജ്ഞന്‍, മാധ്യമ പ്രവർത്തനം, കമ്പ്യൂട്ടർ അനുബന്ധ പ്രവാര്ത്തനങ്ങൾ എന്നിവ.

ഉത്രം

മാധ്യമം, വിനോദ വ്യവസായം, വിദേശ സേവനങ്ങള്‍, നയതന്ത്രം, ക്രിയേറ്റീവ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ്, സംഗീതം, മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ അല്ലെങ്കില്‍ ജോലി ഉത്രം നക്ഷത്രക്കാര്‍ക്ക് കഴിവ് തെളിയിക്കാന്‍ സാധിക്കുന്ന കരിയര്‍ മേഖലകളാണ്.

അത്തം

ജ്യോതിഷപ്രകാരം അത്തം നക്ഷത്രക്കാര്‍ ഭരിക്കാന്‍ ജനിച്ചവരാണ്. നിങ്ങള്‍ക്ക് നയിക്കാനായി ഒരു പ്രൊഫഷണല്‍ ടീം ഉള്ള ഒരു തൊഴിലിലോ ജോലിയിലോ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. മുന്നില്‍ നിന്ന് നയിക്കുന്നു എന്നതാണ് നിങ്ങളുടെ പ്രത്യേകത. അത്തം നക്ഷത്രക്കാര്‍ക്ക് നന്നായി യോജിച്ചേക്കാവുന്ന തൊഴിലുകളാണ് അഡ്മിനിസ്‌ട്രേറ്റര്‍, നേതാവ്, രാഷ്ട്രീയക്കാരന്‍, ബാലസാഹിത്യ എഴുത്തുകാരന്‍, ഡോക്ടര്‍, നടന്‍, സ്റ്റോക്ക് ബ്രോക്കര്‍, ബാങ്കര്‍, അക്കൗണ്ടന്റ് തുടങ്ങിയവ.

ചിത്തിര

ചിത്തിര നക്ഷത്രത്തിന് അനുയോജ്യമായ തൊഴില്‍ മേഖലകളാണ് ഫാഷന്‍, സൗന്ദര്യവര്‍ദ്ധക വ്യവസായം, പരസ്യ മേഖല, യന്ത്രങ്ങളുടെ ഉത്പാദനം, ഇന്റീരിയർ ഡിസൈനിംഗ് എന്നിവ. ആര്‍ക്കിടെക്റ്റ്, ആര്‍ട്ട് ഡയറക്ടര്‍, തിരക്കഥാകൃത്ത്, ആക്ഷന്‍ അല്ലെങ്കില്‍ സ്റ്റണ്ട് ഡയറക്ടര്‍, കായിക പരിശീലകന്‍ എന്നീ നിലകളിലും നിങ്ങള്‍ക്ക് വിജയിക്കാം.

ചോതി

ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് യോജിച്ച തൊഴില്‍ മേഖലകളാണ് റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ട്, ധനകാര്യ സ്ഥാപനങ്ങള്‍, ആഭരണങ്ങളുമായി ബന്ധപ്പെട്ട മേഖലകള്‍ തുടങ്ങിയവ. ഊഹക്കച്ചവടം, വ്യോമയാനം, ഇന്‍ഷുറന്‍സ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, കമ്പ്യൂട്ടറുകള്‍, ഗവേഷണം, മരുന്നുകള്‍ എന്നിവയിലും നിങ്ങള്‍ക്ക് ശോഭിക്കാന്‍ സാധിക്കും.

വിശാഖം

വിശാഖം നക്ഷത്രത്തിന് അനുയോജ്യമായ കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലകളാണ് ഫാഷന്‍ മോഡല്‍, നടി, ബ്യൂട്ടിഷ്യന്‍, വസ്ത്ര വ്യാപാരം, സൗന്ദര്യ വർധക മേഖല , ഇന്‍ഷുറന്‍സ് ഏജന്റ്, സിനിമ അല്ലെങ്കില്‍ പുസ്തക നിരൂപകന്‍, ബില്ലിംഗ് ഏജന്റ് തുടങ്ങിയവ.

അനിഴം

അനിഴം നക്ഷത്രത്തെ ഭരിക്കുന്നത് ശനിയാണ്. അതിനാല്‍ ഖനനം, പര്യവേഷണം, ട്രാന്‍സ്മിഷന്‍, ഇരുമ്പ്, സ്റ്റീല്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലിയോ ബിസിനസോ നിങ്ങള്‍ക്ക് നന്നായി യോജിക്കുന്നു. ക്രിമിനല്‍ അഭിഭാഷകന്‍, മന:ശാസ്ത്രജ്ഞന്‍, ശാസ്ത്രജ്ഞന്‍, കൗണ്‍സിലര്‍, ന്യൂമറോളജിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യന്‍, ഫോട്ടോഗ്രാഫര്‍, വിഷ്വല്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിവയും നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാവുന്ന മേഖലകളാണ്.

തൃക്കേട്ട

മുന്നില്‍ നിന്ന് നയിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. അതിനാല്‍, സഹപ്രവർത്തകരിലൂടെയും ടീം അംഗങ്ങളിലൂടെയും നിങ്ങളുടെ ജോലി എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ അപാരമായ ആശയവിനിമയ കഴിവുകളും നിങ്ങളുടെ ജോലികളില്‍ വിജയം കാണാന്‍ നിങ്ങളെ സഹായിക്കുന്നു. റേഡിയോ – ടെലിവിഷന്‍ അവതാരകന്‍, സ്റ്റേജ് ആര്ടിസ്റ്, അഡ്മിനിസ്‌ട്രേറ്റര്‍, രാഷ്ട്രീയക്കാരന്‍, ബ്യൂറോക്രാറ്റ്, ഗവേഷകന്‍ എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്‍ നിങ്ങള്‍ക്ക് നന്നായി യോജിക്കുന്നു.

മൂലം

മൂലം നക്ഷത്രത്തിന് അനുയോജ്യമായ കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലകളാണ് ഡോക്ടര്‍, ആത്മീയ കാര്യങ്ങൾ, സംഗീതജ്ഞന്‍, പോലീസ് ഉദ്യോഗസ്ഥന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തുടങ്ങിയവ. ഔഷധങ്ങള്‍, മരുന്നുകള്‍ എന്നിവ തയ്യാറാക്കാനും വില്‍ക്കാനും നിങ്ങള്‍ക്ക് സാധിക്കും.

പൂരാടം

പൂരാടം നക്ഷത്രത്തിന് അനുയോജ്യമായ കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലകളാണ് വ്യോമയാന വ്യവസായം, ഷിപ്പിംഗ് വ്യവസായം, വിനോദ മേഖല, ടോക്ക് ഷോ അല്ലെങ്കില്‍ ടെലിവിഷന്‍ അവതാരകന്‍, വെള്ളം, ദ്രാവകം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകള്‍, എഴുത്തുകാര്‍, സംവാദകര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയില്‍ നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും.

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളാണ് ഖനി, ഇന്‍കം ടാക്‌സ്, ഗവേഷണം, പുരാവസ്തു വകുപ്പ്, ഹോമിയോപ്പതി, എന്‍ജിനീയര്‍, നീതിന്യായം, രാഷ്ട്രീയം, വ്യവസായം, കപ്പല്‍ വ്യവസായം, കയറ്റുമതി, വൈദ്യം, മരുന്നുകള്‍, കലാരംഗം, മദ്യവ്യാപാരം, കണ്‍സ്ട്രക്ഷന്‍, സൈന്യം, ഫോറസ്റ്റ്, വിഗ്രഹനിര്‍മ്മാണം, മത്സ്യ വ്യാപാരം, വെള്ളിവ്യാപാരം തുടങ്ങിയവ.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് യോജിച്ച തൊഴില്‍ മേഖലകളാണ് നൃത്തം, ആലാപനം, അഭിനയം, ചിത്രരചന എന്നിവ. നിങ്ങള്‍ക്ക് ഒരു നല്ല കവിയും ഗാനരചയിതാവും സാഹിത്യം, സംഗീതം, അഭിനയം എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളുടെ തലവനുമായി പ്രവര്‍ത്തിക്കാം. ഒരു വിവര്‍ത്തകന്‍, അധ്യാപകന്‍, ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍, വാര്‍ത്താ അവതാരകന്‍, തെറാപ്പിസ്റ്റ് എന്നീ നിലകളിലും നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് തിളങ്ങാന്‍ പറ്റിയ മേഖലകളാണ് സംഗീതജ്ഞര്‍, നര്‍ത്തകര്‍ എന്നിവ. വിനോദത്തിലും സംഗീത വ്യവസായത്തിലും വിജയം നേടാനുള്ള സാധ്യതയുമുണ്ട്. സംഗീത ഉപകരണങ്ങളുടെ നിര്‍മ്മാണം, രത്‌നക്കല്ല് വ്യാപാരം, സാമ്പത്തിക കണ്‍സള്‍ട്ടന്റ് എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകലും നിങ്ങള്‍ക്ക് നല്ല പേരും പ്രശസ്തിയും കൈവരുത്തും.

ചതയം

എല്ലാ തൊഴിലും നിങ്ങള്‍ക്ക് വഴങ്ങുമെന്നത് അതിശയോക്തിയല്ല. ബുദ്ധിവൈഭവം വേണ്ട മേഖലകളില്‍ നിങ്ങള്‍ തിളങ്ങുന്നു. ബഹിരാകാശം, ജ്യോതിശാസ്ത്രം, ശാസ്ത്രം, വിമാനം, ആശയവിനിമയ സംവിധാനങ്ങൾ, എക്‌സ്‌റേ, ഫോട്ടോഗ്രാഫി, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, മദ്യം, മരുന്ന് നിര്‍മാണം, ശുചീകരണ സംവിധാനം, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട കരിയര്‍ ചതയം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് അനുയോജ്യമാണ്.

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളാണ് സര്‍ക്കാര്‍ ജോലികള്‍, ടെക്‌നിക്കല്‍ മേഖല, ബിസിനസ്സ്, ബാങ്ക്, നടന്‍, റവന്യൂ ജോലികള്‍, വ്യവസായം, അധ്യാപകന്‍, ശില്‍പകല, കൈത്തൊഴില്‍, രാഷ്ട്രീയം, നീതിന്യായം, ഓഡിറ്റര്‍, ഹോട്ടല്‍, എണ്ണ ഉല്‍പാദനമേഖല, പ്രിന്റിങ്, ടൂറിസം, ഡോക്ടര്‍, അര്‍ദ്ധസര്‍ക്കാര്‍ ജോലി തുടങ്ങിയവ.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രത്തിന് അനുയോജ്യമായ കരിയര്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ മേഖലകളാണ് തെറാപ്പി, യോഗ, ധ്യാനം, ശാസ്ത്രം എന്നിവ. ഈ മേഖലകളുമായി ബന്ധപ്പെട്ട തൊഴില്‍ നിങ്ങള്‍ക്ക് ഭാഗ്യവും വിജയവും കൈവരുത്തും.

രേവതി

മറ്റുള്ളവരെ ഉപദേശിക്കാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. അധ്യാപകന്‍, തത്ത്വചിന്തകന്‍, പ്രാസംഗകന്‍, ആത്മീയാചാര്യന്‍ എന്നിവയാകാന്‍ നിങ്ങള്‍ ജന്‍മനാ കഴിവ് സിദ്ധിച്ചവരാണ്. നിങ്ങളുടെ ജാതകത്തില്‍ ശനിയുടെയും വ്യാഴത്തിന്റെയും സ്ഥാനം ഉത്തമമാണെങ്കില്‍ നിങ്ങള്‍ ഒരു ന്യായാധിപന്‍, അഭിഭാഷകന്‍, ആത്മീയാചാര്യന്‍ എന്നീ നിലകളില്‍ തിളങ്ങാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു ഫിനാന്‍ഷ്യല്‍, ടാക്‌സ് കണ്‍സള്‍ട്ടന്റ്, ചിത്രകാരന്‍, സംഗീതജ്ഞര്‍, നടന്‍, എന്നിവയുമാകാം.


Share this Post
Predictions