അശ്വതി: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് ഭഗീരഥപ്രയത്നം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്യും. ശത്രുജയം. ആത്മീയ കാര്യങ്ങൾക്ക് അംഗീകാരവും പുരസ്കാരങ്ങളും ലഭിക്കും.
ഭരണി : പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. സർക്കാരിൽനിന്ന് ആനുകൂല്യലബ്ധി .
കാർത്തിക : ഊഹക്കച്ചവടത്തിൽ നിന്നും അപ്രതീക്ഷിത ലാഭം. രോഗവിമുക്തി. ദേവാലയദർശനം.
രോഹിണി : സാമ്പത്തികാഭിവൃദ്ധി. സുഖചികിത്സ ആരംഭിക്കൽ. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.
മകയിരം : അനാവശ്യമായ തർക്കങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നത് നന്നായിരിക്കും. നിയമ വ്യവസ്ഥ പാലിക്കുന്നതിൽ അതീവ ജാഗ്രത. ആഘോഷ പരിപാടികളിൽ സംബന്ധിക്കും.
തിരുവാതിര : സൗഖ്യവും സമാധാനവും ധനലബ്ധിയും. തൊഴിൽരംഗത്ത് ശോഭിക്കൽ. കലാസാഹിത്യ പ്രവർത്തനംമൂലം ഗുണാനുഭവം.
പുണർതം : ഭൃത്യജനങ്ങളിൽനിന്ന് സഹായം. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.

പൂയം : സന്താനങ്ങളുടെ വിദ്യാഭ്യാസാവശ്യങ്ങൾ നേടിയെടുക്കാൻ ഭഗീരഥപ്രയത്നം. രംഗകലകളിലേർപ്പെട്ട കലാകാരന്മാർക്ക് അംഗീകാരവും സാമ്പത്തിക നേട്ടവും. വൈവാഹിക കാര്യങ്ങളിൽ പുരോഗതി.
ആയില്യം : സംഭാഷണത്തിലെ നിസാര അപാകത നിമിത്തം ഇണയുമായി സൗന്ദര്യപ്പിണക്കം. അന്യഗൃഹവാസം. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം.
മകം : വിദ്വൽസദസുകളിൽ അംഗീകാരവും പുരസ്കാരവും. കലാസാഹിത്യ പ്രവർത്തനങ്ങളിൽ ശോഭിക്കും. യന്ത്രത്തകരാറുമൂലം ധന നഷ്ടം.
പൂരം : പ്രസവാവശ്യങ്ങൾക്കും ശിശുക്കളുടെ രോഗനിർണയാവശ്യങ്ങൾക്കുമായി ആശുപത്രി സന്ദർശനം. അപവാദ ശ്രവണം. സുഖചികിത്സ, യോഗ, നീന്തൽ, സംഗീതം, നൃത്തം എന്നിവ അഭ്യസിക്കും.
ഉത്രം : ഉദ്യോഗക്കയറ്റം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുവാനാവസരം .താമസസ്ഥലം മോടി പിടിപ്പിക്കും.
അത്തം : രാഷ്ട്രീയപരമായി ഉന്നതിയിലെത്തും. ലഹരി പദാർത്ഥങ്ങളിൽ അമിത താല്പര്യം. വിദേശത്ത് ജോലി ലഭിക്കൽ.
ചിത്തിര : വിവാഹമോചനം നിയമപരമായി നേടിയവർക്ക് പുനർവിവാഹ സാദ്ധ്യത.ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. അപവാദപ്രചരണം.

ചോതി : പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. രാഷ്ട്രീയപരമായി ശത്രുക്കൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ചെറിയ തൊഴിൽ ലഭിക്കൽ.
വിശാഖം : വിദേശനിർമ്മിതമായ വിലപ്പെട്ട വസ്തുക്കൾ പാരിതോഷികമായി ലഭിക്കും. ദാമ്പത്യജീവിതത്തിലെ അപസ്വരങ്ങൾ വഴിപാട് നടത്തുക വഴി ഇല്ലാതാക്കാൻ കഴിയും. പുതിയ കെട്ടിടം വാങ്ങും.
അനിഴം : എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. സാമ്പത്തികനേട്ടം. അഭിമാനകരമായ പല നേട്ടങ്ങളും തൊഴിൽ സ്ഥാപനത്തിന് നേടിയെടുക്കാൻ കഴിയും.
തൃക്കേട്ട : ദിനചര്യ കൃത്യമായി പാലിക്കേണ്ടിവരും. വളരെക്കാലമായി തീർപ്പു കല്പിക്കാതെ നീട്ടികൊണ്ടുപോയിരുന്ന വ്യവഹാരത്തിൽ അനുകൂല വിധി. ഗുരുഭക്തി.
മൂലം : അവിചാരിതമായ ധനനഷ്ടം. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷാദികളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ആരോഗ്യനഷ്ടം, സമയനഷ്ടം.
പൂരാടം : രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരികയും നാട്ടുകാരുടെ അപ്രീതിക്ക് കളമൊരുക്കുകയും ചെയ്യും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും.
ഉത്രാടം : പിതൃസ്ഥാനീയരിൽനിന്ന് സ്നേഹവാത്സല്യങ്ങൾ ലഭിക്കും. ഉന്നതസ്ഥാനം അലങ്കരിക്കുന്ന മഹത്വ്യക്തികളെ കണ്ടുമുട്ടാനും പരിചയപ്പെടാനും ഇടവരും.

തിരുവോണം : പല സ്രോതസുകളിൽനിന്ന് ധനം വന്നുചേരും. സന്താനങ്ങൾക്ക് മത്സരപരീക്ഷാദികളിൽ സമുന്നത വിജയം. വസ്തു വിറ്റുപോകാത്ത സാഹചര്യം.
അവിട്ടം : വളരെക്കാലമായുള്ള സുഹൃദ്ബന്ധം അവതാളത്തിലാകും. യോഗ, നീന്തൽ, സംഗീതം എന്നിവ പരിശീലിക്കും.
ചതയം : അനാവശ്യവും അമിതവുമായ ഒൗഷധ സേവമൂലം പുതിയ രോഗങ്ങൾക്ക് വഴിയൊരുക്കൽ. സത്സംഗം, വിദ്വൽ സദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ. സാഹിത്യരചന.
പൂരുരുട്ടാതി : മനസിൽ രഹസ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തതുമൂലം പല അബദ്ധങ്ങളിലും ചെന്നുചാടാൻ സാദ്ധ്യത. നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ധനം തിരികെ ലഭിക്കും.
ഉത്രട്ടാതി : കുടുംബ സമേതം പ്രഗത്ഭരുടെ കലാപരിപാടികൾ കണ്ടാസ്വദിക്കും. വേണ്ടപ്പെട്ടവരുടെ വിയോഗം മനസിനെ തളർത്താൻ സാദ്ധ്യത.
രേവതി : ആദ്ധ്യാത്മിക പരിപാടികളിൽ കുടുംബസമേതം പങ്കെടുക്കും. വളരെക്കാലമായുള്ള സുഹൃദ്ബന്ധം അവതാളത്തിലാകും. ശത്രുക്കളിൽ നിന്ന് ഭീഷണി.
പെരിങ്ങോട് ശങ്കരനാരായണൻ
