മൃത്യുഞ്ജയ ഹോമം നടത്തിയാൽ മരണം വഴിമാറുമോ?

മൃത്യുഞ്ജയ ഹോമം നടത്തിയാൽ മരണം വഴിമാറുമോ?

Share this Post

വിനോദ് ശ്രേയസ്, തിരുവനന്തപുരം.

മൃത്യുഞ്ജയൻ സംഹാര മൂർത്തിയായ ശിവൻ തന്നെയാണ്. മൃത്യുഞ്ജയ ഹോമം നടത്തുന്നത് മൃത്യുവിൽ നിന്നും രക്ഷ നേടാനാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. ജനിച്ചാൽ മരിക്കണം. അത് ഒഴിവാക്കാനാവില്ല. നോക്കൂ, മൃത്യുഞ്ജയ മന്ത്രം കൊണ്ടല്ലേ മൃത്യുഞ്ജയ ഹോമം നടത്തുന്നത്? അതിന്റെ അർഥം എന്താണ്?

ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്

ഒരു ഫലം അതിന്റെ തണ്ടിൽ നിന്നും സ്വാഭാവികമായി പാകമായി വിളഞ്ഞു താഴേക്കു നിപതിക്കും പോലെ എന്റെ മരണം സ്വാഭാവികമാക്കി തീർക്കണമേ എന്നാണ് സത്യത്തിൽ ഈ പ്രാർത്ഥന. ചുരുക്കം പറഞ്ഞാൽ അപമൃത്യുവും അപകടവും ഒന്നും വരാതെ ആയുസ്സെത്തുന്ന സമയത്തു മാത്രമേ എന്നെ ഇഹലോകത്തു നിന്ന് വിളിക്കാവൂ ഭഗവാനെ , എന്ന പ്രാർത്ഥനയാണിത്. മൂത്തു പഴുത്തു മാത്രമേ എന്നെ ഈ ചെടിയിൽ നിന്നും താഴേക്ക് അടർത്തി വിടാവൂ എന്ന് ഒരു വെള്ളരിക്കയോ മത്തങ്ങയോ ചക്കയോ ആഗ്രഹിച്ചാൽ അതിൽ തെറ്റൊന്നുമില്ല. അതിനാൽ തന്നെ ഈ മന്ത്രം ജപിക്കുന്നവർക്കും ഈ മന്ത്രം കൊണ്ട് ഹോമം നടത്തിക്കുന്നവർക്കും ആപത്തുകളും അപകടങ്ങളും അകാല മൃത്യുവും രോഗ ദുരിതങ്ങളും ഒഴിയുമെന്നതിൽ സംശയമില്ല.

സാധാരണയായി ശിവ ക്ഷേത്രങ്ങളിലും ആപത്തുകൾ ഒഴിയുവാനായി ഗൃഹങ്ങളിലും ഈ ഹോമം നടത്തി വരുന്നു. പിറന്നാൾ ദിനങ്ങളിൽ ഈ ഹോയമം കഴിപ്പിക്കുന്നത് അതീവ ഫലദായകമാണ്. ചിറ്റമൃത്, പേരാൽ മൊട്ട്, മൂന്നു വീതം കൂട്ടിക്കെട്ടിയ കറുക മുതലായ 7 ദ്രവ്യങ്ങൾ 144 ആവർത്തി വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിച്ചു 1008 ഉരു പൂർത്തിയാക്കുന്ന താന്ത്രിക കർമ്മമാണിത്.

ഓരോ ഹോമ ദ്രവ്യങ്ങൾക്കും ഓരോ ഫലം പറയപ്പെട്ടിരിക്കുന്നു. അതോടൊപ്പം മൃത്യുഞ്ജയ മഹാ മന്ത്രത്തിന്റെ ശക്തി കൂടെ ചേരുമ്പോൾ ഭക്തർക്ക് അനവറ്റ ഫലപ്രാപ്തി മഹാദേവ കാരുണ്യത്താൽ അനുഭവ വേദ്യമാകും. നിശ്ചയം! ശംഭോ മഹാദേവ!


Share this Post
Rituals