ശുക്രൻ ഇടവം രാശിയിലേക്ക്.. ഏതൊക്കെ നാളുകാർ  ശ്രദ്ധിക്കണം?

ശുക്രൻ ഇടവം രാശിയിലേക്ക്.. ഏതൊക്കെ നാളുകാർ ശ്രദ്ധിക്കണം?

Share this Post

ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവു കൂടുമ്പോൾ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഏറ്റവും സാവധാനം രാശി മാറുന്നത് ശനിയും ഏറ്റവും വേഗത്തിൽ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പകരുന്നത് ചന്ദ്രനുമാണ്. ശുക്രൻ കളത്രം,സന്തോഷം, സമാധാനം, സൗകര്യം, കല, സാഹിത്യം, ആസ്വാദനം,സമ്പത്ത്, വിവാഹം തുടങ്ങിയവവയുടെ കാരകനായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ശുക്രന്റെ നല്ല സ്ഥാനമുള്ള വ്യക്തി ജീവിതത്തില്‍ എപ്പോഴും സന്തോഷവാനും ഐശ്വര്യവാനും സ്വസ്ഥനും ആയിരിക്കും.

2022 ജൂണ്‍ 18 ന് ശുക്രന്‍ അതിന്റെ സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിക്കുകയും 2022 ജൂലൈ 13 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. ഈ സമയം ചില രാശിക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ശുക്രന്റെ ഇടവം രാശിയിലേക്കുള്ള സംക്രമത്തില്‍ ഈ 3 കൂറുകാർ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ശുക്രന്റെ സംക്രമണം നിങ്ങളുടെ പത്താം ഭാവത്തിലേക്കാണ്, അതിനാല്‍ നിങ്ങളുടെ തൊഴിൽ മേഖലയിൽ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക വശം അല്‍പം ശ്രദ്ധിക്കണം, അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ഇതോടൊപ്പം ചിങ്ങ രാശിക്കാര്‍ ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ജീവിത പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. പ്രണയ കാര്യങ്ങളിലും വിഷമതകൾ വരാവുന്നതാണ്. എല്ലാ കാര്യങ്ങളിലും ചില വിഘ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. വിഘ്നേശ്വരനെ വെള്ളിയാഴ്ചകളിൽ ധ്യാനിക്കുക. കറുക മാല സമർപ്പിക്കുക.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ശുക്രന്‍ നിങ്ങളുടെ ഏഴാം ഭാവത്തിൽ സഞ്ചരിക്കാൻ പോകുന്നു, അതിനാല്‍ ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതിന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ഐക്യം ഈ സമയത്ത് വഷളായേക്കാം. എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ലാഘവത്തോടെ കാണരുത്. ഈ സമയത്ത്, ഈ രാശിക്കാര്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. അറിയാത്ത കാര്യങ്ങൾക്ക് അപഖ്യാതി കേൾക്കാനും ഇടയുണ്ട്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ധനു രാശിക്കാരുടെ ആറാം ഭാവത്തില്‍ ശുക്രന്‍ സഞ്ചരിക്കാൻ പോകുന്നു. അതിനാല്‍, ശുക്രന്റെ സംക്രമണ സമയത്ത് നിങ്ങളുടെ എതിരാളികളുമായി നിങ്ങള്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത് നിങ്ങളുടെ രഹസ്യങ്ങള്‍ ആരുമായും പങ്കിടരുത്. ഈ സമയത്ത് ആരോഗ്യം പ്രശ്‌നമായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം നല്ലതായിരിക്കും, എന്നാൽ അസൂയാലുക്കൾ കൊണ്ടും ശത്രുക്കളെ കൊണ്ടും ഉപദ്രവം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ക്ക് വേവലാതിയുണ്ടാകും. ഗണപതി, മഹാലക്ഷ്മി എന്നീ ദേവതകളെ ഉപാസിക്കുക. മഹാലക്ഷ്മീ അഷ്ടകം ജപിക്കുന്നത് നല്ല അനുഭവങ്ങൾ നൽകും.

മറ്റു കൂറുകളിൽ ഉൾപ്പെട്ട നക്ഷത്രക്കാർക്ക്‌ ശുക്രന്റെ രാശി പരിവർത്തനം മൂലം ജൂലൈ 13 വരെ വലിയ ദോഷാനുഭവങ്ങൾക്കു സാധ്യതയില്ല.


Share this Post
Predictions