ഇന്ന് 2022 സെപ്റ്റംബർ മാസം 17 ശനിയാഴ്ച സൂര്യൻ തന്റെ സ്വന്തം രാശിയായ ചിങ്ങത്തിൽ നിന്നും കുജന്റെ രാശിയായ കന്നിയിലേക്ക് മാറുന്നു. ഇനി ഒരുമാസക്കാലം സൂര്യൻ കന്നി രാശിയിൽ ആയിരിക്കും സ്ഥിതി ചെയ്യുക.
സൂര്യന്റെ ഈ രാശി പരിവർത്തനം ഈ കൂറുകാർക്ക് ചില നല്ല അനുഭവങ്ങൾ സമ്മാനിക്കും അത് ഏതൊക്കെ കൂറുകൾ ആണെന്ന് നോക്കാം.
മേടക്കൂറ് (അശ്വതി,ഭരണി,കാർത്തികയുടെ ആദ്യ കാൽ ഭാഗം)
മേടക്കൂറുകാർക്ക് സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നും ആറിലേക്കു മാറുന്നു. കഴിഞ്ഞ ഒരു മാസക്കാലം അനുഭവിച്ച പല ദുരിതങ്ങൾക്കും പരിഹാരം ഉണ്ടാകും. വിശേഷിച്ചും ആരോഗ്യ ക്ലേശങ്ങളും രോഗങ്ങളും ഉണ്ടായിരുന്നവർക്ക് രോഗ ശാന്തി ഉണ്ടാകും. മനസ്സിനെ അസ്വസ്ഥമാക്കിയിരുന്ന ചില പ്രശ്നങ്ങൾക്ക് സമാധാനം കണ്ടെത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ തടസ്സപ്പെട്ടിരുന്നു ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. ഞായറാഴ്ചകളിൽ ആദിത്യ ഹൃദയം ജപിക്കുക. ഭാഗ്യാനുഭവങ്ങൾ വർധിക്കും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കർക്കടക കൂറുകാർക്ക് സൂര്യൻ രണ്ടിൽ നിന്നും മൂന്നാം ഭാവത്തിലേക്ക് മരുന്നു. സാമ്പത്തിക ക്ലേശങ്ങൾക്കു പരിഹാരം ഉണ്ടാകും. അപ്രതീക്ഷിത സഹായങ്ങളും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. പല നാളുകളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ചില കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കാൻ അവസരം ഒരുങ്ങും. ശത്രുക്കളുടെ മേൽ വിജയം നേടും. വ്യാപാരത്തിലെ മത്സരങ്ങളിൽ വിജയം ലഭിക്കും. പഴയ നിക്ഷേപങ്ങൾ ലാഭകരമാക്കും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാകും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനു രാശിക്കാർക്ക് സൂര്യൻ ഭാഗ്യത്തിൽ നിന്നും കർമ്മ ഭാവത്തിലേക്ക് മാറുന്നതിനാൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണ് കന്നിമാസം. വിശേഷിച്ചും തൊഴിൽ രംഗത്തെ പ്രതിസന്ധികൾ അകലും. വിദേശ ജോലിക്കാരുടെ ആകാംക്ഷകൾ അകലും. സാമ്പത്തികനില തൃപ്തികരമാകും. അലച്ചിലും ആരോഗ്യക്കുറവും അകലും. ചികിത്സാ ഫലപ്രാപ്തിയിലൂടെ രോഗങ്ങൾക്ക് ശമനമുണ്ടാകും. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. ധന നേട്ടവും ആഗ്രഹ സിദ്ധിയും ഉണ്ടാകും.