2022 സെപ്തംബർ മാസത്തിലെ എല്ലാ നാലുകാരുടെയും പൊതുവായ ഫല പ്രവചനം നടത്തുന്നു. ചാരവശാലുള്ള ഫലങ്ങൾ അന്തിമമാണെന്നു ധരിക്കരുത്. അവരവരുടെ ജാതക- ദശാകാല ഫലങ്ങളും പരിഗണിക്കണം.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)
മേടക്കൂറുകാർക്ക് സൂര്യൻ അഞ്ച് , ആറ് ഭാവങ്ങളിലും കുജൻ രണ്ടിലും, ബുധൻ ആറിലും . വ്യാഴം പന്ത്രണ്ടിലും ശുക്രൻ അഞ്ചിലും ആറിലുമായും ശനി കർമ്മത്തിലും രാഹു ജന്മത്തിലും കേതു കളത്ര ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ മനഃക്ലേശവും അനാവശ്യ സമ്മർദ്ദങ്ങളും ഉണ്ടായെന്നുവരാം. ജോലിസ്ഥലത്ത് നിസ്സാര കാര്യങ്ങളുടെ പേരിൽ കലഹ സാധ്യത കൂടുതൽ ആണ് ആയതിനാൽ നയപരവും സൗഹാർദ പൂർണ്ണവുമായ പെരുമാറ്റം പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കും . എളുപ്പവഴികളും കുതന്ത്രങ്ങളും സ്വയം ബുദ്ധിമുട്ടകൾ സൃഷ്ടിക്കാൻ ഇടയുണ്ട്. ഊഹക്കച്ചവടവും ഭാഗ്യ പരീക്ഷണവും വേണ്ട. സാമ്പത്തിക അച്ചടക്കം പാലിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ അലസത വരുവാനും സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ശിവന് കൂവളമാല,ധാര. മഹാവിഷ്ണുവിന് തുളസിമാലയും പാൽപ്പായസവും. നാഗങ്ങൾക്ക് നൂറും പാലും.
ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി, മകയിരം 1/2 )
ഇടവക്കൂറുകാർക്ക് സൂര്യൻ നാലിലും അഞ്ചിലുമായും കുജൻ ജന്മത്തിലും ബുധൻ അഞ്ചിലും വ്യാഴം പതിനൊന്നിലും ശുക്രൻ നാല് അഞ്ച് ഭാവങ്ങളിലും,ശനി ഭാഗ്യത്തിലും രാഹു വ്യയ സ്ഥാനത്തും കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന സമയമാകുന്നു.
സാമ്പത്തികമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. എന്നാൽ ചതിയിലും വഞ്ചനയിലും അകപ്പെടാൻ ഇടയുണ്ട്. യാത്രകൾ പരിമിതപ്പെടുത്തുക. കുടുംബത്തോടൊപ്പം മംഗളകർമ്മങ്ങളിൽ പങ്കെടുക്കും . ദീർഘകാല രോഗങ്ങൾ ഉള്ളവർ ചികിത്സയിൽ ജാഗ്രത പാലിക്കണം. മാതാപിതാക്കളുടെയും കുടുബാംഗങ്ങളുടെയും ആരോഗ്യ കാര്യത്തിലും സവിശേഷമായി ശ്രദ്ധിക്കണം. ക്ഷോഭം നിയന്ത്രിക്കുക. കുടുംബത്തിൽ പങ്കാളിയുമായി അസ്വാരസ്യങ്ങൾക്കു സാധ്യതയുണ്ട്. അത് വഷളാകാതെ നോക്കുക.
ദോഷശാന്തിക്കായി ശിവഭഗവാന് മൃത്യുഞ്ജയ പുഷ്പാഞ്ജലി,ശാസ്താവിന് നെയ് അഭിഷേകം, ദേവിക്ക് പായസ നിവേദ്യം.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറുകാർക്ക് സൂര്യൻ മൂന്നിലും നാലിലുമായും കുജൻ പന്ത്രണ്ടിലും ബുധൻ നാലിലും വ്യാഴം കർമ്മത്തിലും ശുക്രൻ മൂന്നിലും നാലിലുമായുംശനി അഷ്ടമത്തിലും രാഹു ലാഭത്തിലും കേതു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമാകുന്നു. ആയതിനാൽ മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ആവശ്യമില്ലാത്ത വാക്കുതർക്കങ്ങളിൽ ഏർപ്പെടരുത്. നൂതന സംരംഭങ്ങൾക്കുള്ള ആശയങ്ങൾ പ്രവർത്തികമാക്കും. വായ്പകൾ എടുക്കാൻ സമയം അനുകൂലമല്ല. ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. അവിവാഹിതർക്ക് നല്ല വിവാഹ ആലോചനകൾ വന്നു ചേരും. ഭൂമി, ഗൃഹ നിർമാണം മുതലായവയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തടസ്സങ്ങൾ അകലും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാഞ്ജനം, ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി.
കർക്കിടകക്കൂറ് (പുണർതം 1/4 പൂയം, ആയില്യം)
കർക്കടകകൂറുകാർക്ക് . സൂര്യൻ രണ്ട്, മൂന്ന് എന്നീ ഭാവങ്ങളിലും കുജൻ പതിനൊന്നിലും ബുധൻ മൂന്നിലും വ്യാഴം ഭാഗ്യസ്ഥാനത്തും ശുക്രൻ രണ്ട്. മൂന്ന് ഭാവങ്ങളിലായും ശനി കളത്രസ്ഥാനത്തും രാഹു കർമ്മത്തിലും കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന മാസമാണ്. പ്രതിസന്ധികൾ അതിജീവിക്കും. ക്രയശേഷിയും ആത്മ വിശ്വാസവും വർധിക്കും. വിദേശ യാത്രയുടെ തടസ്സങ്ങൾ മാറും. എന്നാൽ ദൈവീക ദിനചര്യകളും പ്രാർത്ഥനകളും അത്യാവശ്യമാണ് എന്ന് അറിയണം. തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടും. യാത്രാക്ലേശത്തിനു സാധ്യതയുള്ളതിനാൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തണം.
ദോഷശാന്തിക്കായി ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക് സൂര്യൻ ജന്മത്തിലും രണ്ടിലുമായും കുജൻ കർമ്മത്തിലും ബുധൻ ധനസ്ഥാനത്തും.വ്യാഴം അഷ്ടമത്തിലും ശുക്രൻ ജന്മത്തിലും രണ്ടിലുമായും ശനി ആറിലും രാഹു ഭാഗ്യത്തിലും കേതു മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന മാസമാണ്. ധനം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. അനാവശ്യ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മനസ്സിന് പുതിയ ദിശാബോധം ലഭിക്കും. മന സമ്മർദം നിയന്ത്രിക്കാൻ കഴിഞ്ഞാൽ അത്ഭുതകരമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ഉദര വ്യാധികൾ കരുതണം. കുടുംബത്തിന്റെ സഹകരണം ആത്മ വിശ്വാസം നൽകും.
ദോഷശാന്തിക്കായി ശിവന് ധാര, കൂവളമാല, അഷ്ടോത്തര പുഷ്പാഞ്ജലി. നാഗദേവതകൾക്കു പാൽ, മഞ്ഞൾ സമർപ്പണം.
കന്നിക്കൂറ് (ഉത്രം 3/4 അത്തം , ചിത്തിര 1/2)
കന്നിക്കൂറുകാർക്ക് സൂര്യൻ ജന്മം, പന്ത്രണ്ട് എന്നീ ഭാവങ്ങളിലായും കുജൻ ഭാഗ്യത്തിലും ബുധൻ ജന്മത്തിലും. വ്യാഴം ഏഴിലും ശുക്രൻ ജന്മം, പന്ത്രണ്ട് എന്നീ ഭാവങ്ങളിലും. ശനി അഞ്ചിലും രാഹു അഷ്ടമത്തിലും കേതു ധനസ്ഥാനത്തും സഞ്ചരിക്കുന്ന മാസമാണ്. അധ്വാന ഭാരം വർധിക്കും. സുഹൃത്തുക്കളിൽ നിന്നും വിപരീത അനുഭവങ്ങൾ നേരിടേണ്ടി വരാം. വ്യാപാരം അഭിവൃദ്ധിപ്പെടും. ഉള്ള അനുഭവങ്ങളും കൂടിച്ചേരലുകളും ഉണ്ടാകും. കണ്ണിനും വയറിനും അസുഖം ബാധിക്കാതെ ശ്രദ്ധിക്കണം. കൃഷിയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. ആഗ്രഹിച്ച ദേവാലയം സന്ദർശിക്കും.
ദോഷശാന്തിക്കായി ഭഗവതിക്ക് വിളക്കും മാലയും, ശിവന് വില്വാർച്ചന.
തുലാക്കൂറ് (ചിത്തിര 1/2 ചോതി , വിശാഖം 3/4)
തുലാക്കൂറുകാർക്ക് സൂര്യൻ പതിനൊന്ന് പന്ത്രണ്ട് ഭാവങ്ങളിലും കുജൻ അഷ്ടമി ഭാവത്തിലും ബുധൻ വ്യയ സ്ഥാനത്തും വ്യാഴം ആറിലും ശുക്രൻ പതിനൊന്ന് പന്ത്രണ്ട് എന്നിവിടങ്ങളിലും ശനി നാലിലും രാഹു ഏഴിലും കേതു ജന്മത്തിലും സഞ്ചരിക്കുന്ന മാസ മായതിനാൽ ധനപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. കർമ്മ രംഗത്തു കൂടുതൽ ആവസരങ്ങൾ ലഭിക്കും. വിദേശ ജോലിക്കാർക്ക് തടസ്സപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. അവിവാഹിതർക്ക് പ്രണയ സാഫല്യവും അനുകൂല വിവാഹ ബന്ധങ്ങളും ഉണ്ടാകും. അല്പം ആരോഗ്യ ക്ലേശങ്ങൾക്കും ഈ മാസം സാധ്യത കാണുന്നു.
ദോഷശാന്തിക്കായി ഗണപതിക്ക് കറുകമാല, ശാസ്താവിന് ശാസ്തൃ സൂക്ത പുഷ്പാഞ്ജലി.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് സൂര്യൻ പത്ത്, പതിനൊന്ന് ഭാവങ്ങളിലും, കുജൻ ഏഴിലും ബുധൻ പതിനൊന്നിലും വ്യാഴം അഞ്ചിലും ശുക്രൻ പത്ത്, പതിനൊന്ന് ഭാവങ്ങളിലും ശനി മൂന്നിലും രാഹു ആറിലും കേതു വ്യയ ഭാവത്തിലും സഞ്ചരിക്കുന്ന മാസമായതിനാൽ മംഗള കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്. പുതിയ ഗൃഹം വാങ്ങുന്നതിന് യോഗം കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ പുരോഗതി ഉണ്ടാവുന്നതാണ്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍ പരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും ക്രമേണ പരിഹരിക്കപ്പെടും. കലാ സാഹിത്യ മേഖലയില്‍ ഉള്ളവര്‍ക്ക് അംഗീകാരവും പ്രശ്‌സതിയും വന്നു ചേരും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും, ബിസ്സിനസ്സുകാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അഭിവൃദ്ധി ഉള്ള സമയമാണ്.
ദോഷശാന്തിക്കായി ഗണപതിക്ക് മോദകം ഭദ്രകാളിക്ക് പായസ നിവേദ്യ സഹിതം രക്ത പുഷ്പാഞ്ജലി.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ധനുക്കൂറുകാർക്ക് സൂര്യൻ ഒൻപത് പത്ത് ഭാവങ്ങളിലായും കുജൻ ആറിലും ബുധൻ കർമ്മത്തിലും വ്യാഴം നാലിലും ശുക്രൻ ഒൻപത്, പത്ത് ഭാവങ്ങളിലും ശനി രണ്ടിലും രാഹു അഞ്ചിലും കേതു പതിനൊന്നിലും സഞ്ചരിക്കുന്ന മാസമാകയാൽ ചില തെറ്റിദ്ധാരണകള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയരാകുവാന്‍ സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്നും തന്നെ ചില അപ്രീതിയ്‌ക്ക് കാരണമാകും . മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. വസ്‌തുകച്ചവടം കൊടുക്കല്‍ വാങ്ങല്‍ തുടങ്ങിയ ക്രയവിക്രയങ്ങളില്‍ ചില നഷ്‌ടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അലസത മാറികിട്ടും. ധനപരമായ ബുദ്ധിമുട്ട് ഉണ്ടായെന്നു വരാം എന്ന് കരുതി ചിലവുകൾ നിയന്ത്രിക്കണം. യാത്രാവേളകളിൽ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുക. നഷ്ടസാധ്യത കാണുന്നു.
ദോഷശാന്തിക്കായി മഹാവിഷ്ണുവിന് നെയ് വിളക്ക്, പാല്പായസം, നരസിംഹ മൂർത്തിക്കു പാനകം, ഹനുമാന് അവിൽ നിവേദ്യം.
മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക് സൂര്യൻ എട്ട്, ഒൻപത് ഭാവങ്ങളിലായും കുജൻ അഞ്ചാം ഭാവത്തിലും ബുധൻ ഭാഗ്യത്തിലും വ്യാഴം മൂന്നിലും ശുക്രൻ എട്ട്, ഒൻപത് ഭാവങ്ങളിലായും ശനി ജന്മത്തിലും രാഹു നാലിലും കേതു കർമ്മ ഭാവത്തിലും സഞ്ചരിക്കുന്ന മാസമാണ് വരാൻ പോകുന്നത്. പൂര്‍വിക സ്വത്ത് ലഭിക്കുവാന്‍ ഇടയുണ്ട് സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കാം. വീട് പുതുക്കി പണിയുവാന്‍ ഇടയാകും. ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഔദ്യോഗിക രംഗത്ത് ചില പ്രതികൂല അവസ്ഥകള്‍ വന്നു ചേരാന്‍ ഇടയുണ്ട്. എങ്കിലും പ്രതിസന്ധികൾ വരാൻ ഇടയില്ല. അനാവശ്യ വാഗ്വാദങ്ങളില്‍ നിന്നും കലഹങ്ങളിൽ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്. ദൂരയാത്രകള്‍ ആവശ്യമായി വരും.
ദോഷശാന്തിക്കയി ശിവന് ശംഖാഭിഷേകം, ഗണപതിക്ക് മോദക നിവേദ്യ സഹിതം ഭാഗ്യസൂക്ത പുഷ്പാഞ്ജലി.
കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാർക്ക് സൂര്യൻ ഏഴ്, എട്ട് ഭാവങ്ങളിലായും കുജൻ നാലിലും ബുധൻ അഷ്ടമത്തിലും ധനസ്ഥാനത്തു വ്യാഴവും ശുക്രൻ ഏഴ്, എട്ട് ഭാവങ്ങളിലായും ശനി പന്ത്രണ്ടിലും രാഹു മൂന്നിലും കേതു ഭാഗ്യത്തിലും സഞ്ചരിക്കുന്ന മാസമാകുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ബിസിനസ്സ് മേഖലയില്‍ ഉയര്‍ച്ച കാണുന്നു. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം, തൃപ്‌തികരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ സമയമാണ്. പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം. പങ്കാളിയോട് സഹിഷ്ണുത പുലർത്തുക.
ദോഷശാന്തിക്കായി ശിവപാർവ്വതി ക്ഷേത്രത്തിൽ ഉമാമഹേശ്വര അർച്ചന, ശാസ്താവിന് എള്ള് പായസ സഹിതം നീരാഞ്ജനം.
മീനക്കൂർ (പൂരുട്ടാതി 1/4 ഉതൃട്ടാതി , രേവതി )
മീനക്കൂറുകാർക്ക് സൂര്യൻ ആറ്, ഏഴ് ഭാവങ്ങളിലായും ചൊവ്വ മൂന്നിലും ബുധൻ കളത്ര ഭാവത്തിലും , വ്യാഴം ജന്മത്തിലും ശുക്രൻ ആറ് . ഏഴ് എന്നിവിടങ്ങളിലും, ശനി പതിനൊന്നിലും ധനസ്ഥാനത്തു രാഹുവും കേതു അഷ്ടമത്തിലും സഞ്ചരിക്കുന്ന മാസമാണ്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും നല്ല കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ അനുകൂല സമയമാണ് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും വേതന വര്‍ദ്ധനവും ലഭിക്കുന്നതാണ്. മുടങ്ങികിടന്ന പല കാര്യങ്ങളും തടസ്സം മാറി പരിഹരിക്കപ്പെടും. കുടംബത്തില്‍ അല്‍പ്പം മനസാമാധനക്കുറവ് നേരിടേണ്ടി വരും. രാഷ്‌ട്രീയ ബിസിനസ്സ് പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം ഗണപതിഹോമം നടത്തുന്നത് നല്ലതായിരിക്കും.ചില അപവാദങ്ങള്‍ നേരിടേണ്ടി വരും. ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് ഈ സമയം നന്ന് അല്ല.
ദോഷശാന്തിക്കായി വിഷ്ണുവിനു തുളസിമാല, പാല്പായസം ഗണപതിക്കു കൂട്ടു ഗണപതിഹോമം, മുരുഗന് പഞ്ചാമൃതം.