ഉപാസനാ മൂർത്തിയെ കണ്ടെത്താൻ വിശദമായ ഗ്രഹനിലാ പരിശോധന ആവശ്യമാണ്. എന്നാൽ ജന്മ നക്ഷത്ര പ്രകാരം ചില പ്രത്യേക വഴിപാടുകൾ നടത്തുന്നത് അവർക്കു വളരെ ഗുണകരമാണെന്ന് അനുഭവസ്ഥർ പറയുന്നു.
ഇതിന് ജ്യോതിഷ അടിസ്ഥാന ഗ്രന്ഥങ്ങളുടെ പിൻബലമൊന്നും കാണാനില്ലെങ്കിലും പലർക്കും കാര്യസാദ്ധ്യം ഉണ്ടായതായി അറിവുണ്ട്. പിന്നെ ക്ഷേത്ര വഴിപാടുകൾ നടത്തുന്നത് ആര്ക്കും ദോഷകരമായി ഭവിക്കുന്ന കാര്യമല്ല. മറിച്ചു ദേവതാ പ്രീതിയിലൂടെ ഈശ്വരാധീനം വർദ്ധിക്കുമെന്നത് നിശ്ചയമായ കാര്യവുമാണ്. മാസം തോറും വരുന്ന പക്കപ്പിറന്നാൾ തോറും കഴിച്ചാൽ ഉത്തമം.
എല്ലാ ക്ഷേത്ര വഴിപാടുകളും ഏതു നക്ഷത്രത്തിലും ജനിച്ച ഭക്തർക്ക് നടത്താം . ജന്മനക്ഷത്ര പ്രകാരം ചില വഴിപാടുകൾക്കു സവിശേഷ ഫലസിദ്ധി കണ്ടു വരുന്നു എന്ന് മാത്രം.
ഓരോ നക്ഷത്രക്കാർക്കും പ്രയോജനകരമായ വഴിപാടുകൾ നോക്കാം..
അശ്വതി : മഹാവിഷ്ണു ഭജനം നടത്തി മഞ്ഞ പുഷ്പങ്ങൾ കൊണ്ട് ഭാഗ്യസൂക്ത പുഷ്പാഞ്ജലി ചെയ്യിക്കുക.
ഭരണി : ശിവനു നെയ് വിളക്കും, കൂവളമാലയും സമര്‍പ്പിക്കുക
കാര്‍ത്തിക : സുബ്രഹ്മണ്യ ഭജനം നടത്തി കുമാരസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.
രോഹിണി : ദേവീക്ഷേത്ര ദര്‍ശനം നടത്തി പുഷ്പാഞ്ജലി കഴിപ്പിക്കുക.
മകയിരം : ശാസ്താ ഭജനം നടത്തി നീരാഞ്ജനവും നീല ശംഖുപുഷ്പ മാലയും സമർപ്പിക്കുക.
തിരുവാതിര : ശിവനു വെള്ള നിവേദ്യ സഹിതം ജലധാര നടത്തിക്കുക
പുണര്‍തം : ശ്രീകൃഷ്ണന് തൃക്കൈവെണ്ണ സമർപ്പിക്കുക. അല്ലെങ്കിൽ ശ്രീരാമന് തുളസിമാല സമർപ്പിക്കുക.
പൂയം : കറുക സഹിതം ഗണപതി ഹോമം നടത്തിച്ചു പ്രാർഥിക്കുക
ആയില്യം : നാഗങ്ങൾക്ക് നൂറും പാലും സമർപ്പിക്കുക. അർഹരായവർക്ക് അന്നദാനം നടത്തുക
മകം : നാഗരാജാവിന് പാൽ, മഞ്ഞള്‍ എന്നിവ സമര്‍പ്പിക്കുക
പൂരം : ഭഗവതിക്ക് ശർക്കരപ്പായസം നിവേദിക്കുക. അതു കുട്ടികൾക്ക് നല്കുക.
ഉത്രം : മഹാവിഷ്ണുവിന് തുളസി മാലയും ശാസ്താവിന് എള്ള് പായസവും സമർപ്പിക്കുക.
അത്തം : ശിവന് കൂവളത്തില കൊണ്ട് അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക.
ചിത്തിര : മഹാലക്ഷ്മീ ഭജനം നടത്തുക. പൌർണമിയിൽ പായസ നിവേദ്യ സഹിതം ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തുക.
ചോതി : ശാസ്താവിന് നെയ് അഭിഷേകം, എൾക്കിഴി ദീപം എന്നിവ സമർപ്പിക്കുക.
വിശാഖം : മഹാവിഷ്ണുവിനു പുഷ്പാഞ്ജലിയും നെയ് വിളക്കും നടത്തുക.
അനിഴം : ശിവന് ശംഖാഭിഷേകവും കൂവള മാലയും സമർപ്പിക്കുക.
തൃക്കേട്ട : ശ്രീകൃഷ്ണന് പാല്‍പ്പായസ നിവേദ്യവും രാജഗോപാല മന്ത്രാർച്ചനയും നടത്തിക്കുക
മൂലം : ഗണപതിക്ക് മോദകം, കറുകമാല എന്നിവ സമർപ്പിക്കുക.
പൂരാടം : മഹാവിഷ്ണുവിന് അഷ്ടോത്തരപുഷ്പാഞ്ജലി പാൽ പായസ നിവേദ്യം എന്നിവ നടത്തിക്കുക
ഉത്രാടം : ഗണപതിക്ക് ഒറ്റഅപ്പം നിവേദ്യവും അഷ്ടോത്തരപുഷ്പാഞ്ജലിയും നടത്തുക
തിരുവോണം : ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലിയും ധാരയും നടത്തിക്കുക
അവിട്ടം : ദുർഗാ ഭഗവതിക്ക് വെളുത്ത പുഷ്പം കൊണ്ട് ദുർഗാസൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുക
ചതയം : നാഗരാജാവിന് സർപ്പ സൂക്ത പുഷ്പാഞ്ജലിയും എണ്ണയും സമർപ്പിക്കുക.
പൂരുരുട്ടാതി : ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവദിക്കുക
ഉത്രട്ടാതി : ഗണപതിക്ക് മാതളവും കറുകമാലയും സമർപ്പിക്കുക.
രേവതി : നവഗ്രഹങ്ങൾക്ക് നീരാഞ്ജന സഹിതം പുഷ്പാഞ്ജലി നടത്തുക.