പൗര്‍ണമി വ്രതം ഇങ്ങിനെ അനുഷ്ഠിച്ചാൽ സകല ആഗ്രഹ സാധ്യം !

പൗര്‍ണമി വ്രതം ഇങ്ങിനെ അനുഷ്ഠിച്ചാൽ സകല ആഗ്രഹ സാധ്യം !

Share this Post

18 പ്രാവശ്യം ചിട്ടയായി വ്രതമെടുത്താൽ ഇഷ്ട കാര്യ സിദ്ധിയും ദുരിത ശാന്തിയും സര്‍വ്വ ഐശ്വര്യവുമാണ് ഫലം.

ദേവീ പ്രീതിക്ക് മാത്രമല്ല, സര്‍വ്വ ദേവതാ പ്രീതിക്കും ഉത്തമമാണ് പൗര്‍ണമി വ്രതം.അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നും വിശ്വസിക്കപ്പെടുന്നു.

എല്ലാ മാസത്തിലേയും വെളുത്ത വാവ് ദിവസം ഒരിക്കൽ ഊണ് ആയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദത്തിന് മുൻപ് ഉണര്‍ന്ന് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തണം.ദേവീ പ്രീതിക്കായി പൗര്‍ണമി ദിവസം ഭഗവതി സേവ നടത്തുന്നതും ഉത്തമമാണ്. ലളിതാ സഹസ്രനാമവും ദേവീ നാമങ്ങളും മന്ത്രങ്ങളും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നത് അഭീഷ്ടകാര്യ പ്രദായകമാണ് കരുതുന്നത്.

പൗർണമി ദിവസം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉപവാസം ആചരിക്കണം. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ അന്നേ ദിവസം ഒരിക്കലൂണ് മാത്രം കഴിക്കുക. രാത്രി പഴങ്ങളോ പാലോ ഭക്ഷിക്കാം. തലേന്നും ഒരിക്കലൂണും സസ്യ ഭക്ഷണവും നിർബന്ധമാണ്. പ്രഭാതസ്നാനത്തിനു ശേഷം ദേവീക്ഷേത്രദര്‍ശനവും വഴിപാടുകളും കഴിച്ച് ദേവീസ്തുതികള്‍ ജപിക്കുക. ദേവീപ്രീതിയും അതുവഴി ഐശ്വര്യം, മനോബലം എന്നിവയും ഈ വ്രതമനുഷ്ടിക്കുന്നവര്‍ക്ക് ലഭിക്കും.

വിവാഹത്തിന് കാലതാമസവും തടസ്സവും നേരിടുന്നവരും ദാമ്പത്യ ക്ലേശം അനുഭവിക്കുന്നവരും പൗർണമി ദിനത്തിൽ ശിവ പാർവതീ ക്ഷേത്ര ദർശനം നടത്തി ഉമാ മഹേശ്വര പൂജ നടത്തുന്നതും ഉമാമഹേശ്വര സ്തോത്രം ജപിക്കുന്നതും ആഗ്രഹ സാധ്യത്തിനു സഹായിക്കും.

പൗർണ്ണമി നാളെ – 05.05.2023 Book Pooja Online

ചന്ദ്രദശാകാലദോഷമനുഭവിക്കുന്നവരും ജാതകത്തിൽ ചന്ദ്രന്റെ അനിഷ്ട സ്ഥിതിയും ബലക്കുറവും പൗര്‍ണമിവ്രതമനുഷ്ടിച്ചാല്‍ കാലദോഷകാഠിന്യം കുറഞ്ഞുകിട്ടും. വിദ്യാര്‍ഥികള്‍ ഈ വ്രതമനുഷ്ടിച്ചാല്‍ വിദ്യാലാഭം ഉണ്ടാകും.

18 പ്രാവശ്യം ചിട്ടയായി വ്രതമെടുത്താൽ ഇഷ്ട കാര്യ സിദ്ധിയും ദുരിത ശാന്തിയും സര്‍വ്വ ഐശ്വര്യവുമാണ് ഫലം.

മംഗല്യവതികളായ സ്ത്രീകള്‍ ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റി പൗര്‍ണമി ദിവസം ചൂടുന്നത് ഭര്‍തൃസുഖത്തിനും പുത്രഭാഗ്യത്തിനും ഏറെ നല്ലതാണ്.

ഓരോ മാസത്തിലേയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളാണുള്ളത്.


ചിങ്ങം- കുടുംബ ഐക്യം
കന്നി- സമ്പത്ത് വര്‍ദ്ധന
തുലാം- വ്യാധിനാശം

വൃശ്ചികം- കീര്‍ത്തി
ധനു – ആരോഗ്യം വര്‍ദ്ധന
മകരം- ദാരിദ്ര്യ നാശം


കുംഭം- ദുരിത നാശം
മീനം- ശുഭ ചിന്തകള്‍ വര്‍ദ്ധിക്കും.
മേടം – ധാന്യ വര്‍ദ്ധന


ഇടവം – മനഃശാന്തി, വിവാഹ തടസം മാറൽ
മിഥുനം- പുത്രഭാഗ്യം
കര്‍ക്കടകം- ഐശ്വര്യ വര്‍ദ്ധനവ്

വീട്ടിൽ നെയ്യ് വിളക്കു തെളിയിച്ചു ലളിതാ സഹസ്രനാമം പാരായണം ചെയ്യുന്നത് ഉത്തമമാണ് പൂർണ ചന്ദ്രനെ വീക്ഷിച്ചതിനു ശേഷം മാത്രം ഉപവാസം അവസാനിപ്പിക്കുന്നതാവും ഉത്തമം.


Share this Post
Focus Rituals