കടങ്ങൾ അകലാനും കാലക്കേടുകൾ മാറാനും ഋണമോചന നൃസിംഹ സ്തോത്രം

കടങ്ങൾ അകലാനും കാലക്കേടുകൾ മാറാനും ഋണമോചന നൃസിംഹ സ്തോത്രം

Share this Post

പ്രദോഷ സന്ധ്യകളിലും ,ചോതി നക്ഷത്രം വരുന്ന ദിവസവും , വിശേഷിച്ചു നരസിംഹ ജയന്തി നാളിലും പൂജാമുറിയിൽ നരസിംഹ മൂർത്തിയുടെ ചിത്രത്തിന് മുമ്പാകെ നെയ് വിളക്ക് കത്തിച്ചുവെച്ച് താഴെ പറയുന്ന നരസിംഹ സ്തോത്രം പാരായണം ചെയ്ത് പ്രാർത്ഥിച്ചാൽ ഭഗവൽ പ്രീതിയാൽ കടബാധ്യതകൾ നവഗ്രഹ ദോഷങ്ങൾ എന്നിവ അകലുമെന്നാണ് വിശ്വാസം.

18 തവണ ജപിക്കുന്നത് അതി വിശിഷ്ടമായി കരുതപ്പെടുന്നു.

ദേവതാ കാര്യസിദ്ധ്യർത്ഥം സഭാസ്തംഭ സമുദ്ഭവം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

ലക്ഷ്മ്യാലിംഗിത വാമാംഗം ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

ആന്ത്രമാലാധരം ശംഖചക്രാബ്ജായുധ ധാരിണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

സ്മരണാത് സർവ്വപാപഘ്നം കടൂർജ്ജ വിഷനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

കോടി സൂര്യ പ്രതീകാശം ആഭിചാരിക നാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

പ്രഹ്ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

ക്രൂരഗ്രഹൈ: പീഡിതാനാം ഭക്താനാമഭയപ്രദം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

വേദവേദാന്ത യജ്ഞേശ്വരം ബ്രഹ്മ രുദ്രാദി വന്ദിതം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ

യ ഇദം പഠതേ നിത്യം ഋണമോചന സംജ്ഞിതം
അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത്


Share this Post
Rituals