ജനിച്ച മാസത്തെ നക്ഷത്ര ദിനമാണ് ആണ്ടു പിറന്നാൾ ആയി ആചരിക്കുന്നത്. ഉദാഹരണമായി ചിങ്ങത്തിലെ തിരുവോണം നാളിൽ ജനിച്ച ആളുടെ പിറന്നാൾ എല്ലാ വർഷവും ചിങ്ങത്തിലെ തിരുവോണത്തിനായിരിക്കും. ഓരോ വർഷവും പിറന്നാൾ വരുന്ന ദിനം വ്യത്യസ്തമായിരിക്കുമല്ലോ. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങളിൽ പിറന്നാൾ വന്നാൽ ശുഭഫലവും മറ്റുള്ള ദിനങ്ങളിൽ വന്നാല്‍ ദോഷഫലവുമാണെന്ന് പറയപ്പെടുന്നു.
ഓരോ ദിവസവും പിറന്നാൾ വന്നാലുള്ള പൊതുഫലം
ഞായർ – ദൂരയാത്ര, അലച്ചിൽ
തിങ്കൾ – ധനധാന്യസമൃദ്ധി
ചൊവ്വ – രോഗദുരിതം
ബുധൻ – വിദ്യാവിജയം
വ്യാഴം – സമ്പൽസമൃദ്ധി
വെള്ളി – ഭാഗ്യലബ്ധി
ശനി – മാതാപിതാക്കൾക്ക് അരിഷ്ടത
അശുഭദിനത്തിൽ പിറന്നാൾ, ദോഷപരിഹാരത്തിന് ചെയ്യേണ്ടവ
വിഘ്നനിവാരണനായ ഗണപതി ഭഗവാന് കറുകമാല, ഗണപതിഹോമം, മഹാദേവന് ജലധാര, കൂവളമാല എന്നിവ സമർപ്പിക്കുക. മൃത്യുഞ്ജയ ഹോമമോ മൃത്യുഞ്ജയ പുഷ്പാഞ്ജലിയോ കൂടെ നടത്തുന്നതും ഉത്തമം.
അശുഭദിനത്തിൽ പിറന്നാൾ, ദോഷപരിഹാരത്തിന് ചെയ്യേണ്ടവ
വിഘ്നനിവാരണനായ ഗണപതി ഭഗവാന് കറുകമാല, ഗണപതിഹോമം, മഹാദേവന് ജലധാര, കൂവളമാല എന്നിവ സമർപ്പിക്കുക. മൃത്യുഞ്ജയ ഹോമമോ മൃത്യുഞ്ജയ പുഷ്പാഞ്ജലിയോ നടത്തുന്നതും ഉത്തമം. ഗായത്രി മന്ത്രം, നവഗ്രഹ സ്തോത്രം എന്നിവ ജപിക്കുന്നതും ഉത്തമമാണ്. സാധിക്കുമെങ്കിൽ അന്നദാനം നടത്തുക. സാധിക്കുമെങ്കിൽ അന്നദാനം നടത്തുക.
നവഗ്രഹ സ്തോത്രം
സൂര്യന്‍
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്നം പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം
ചൊവ്വ ( കുജൻ )
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം
വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വശാസ്ത്രപ്രവക്താരം ഭാര്‍ഗവം പ്രണമാമ്യഹം
ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
രാഹു
അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദനം
സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ:
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി