11.03.2023 ശനിയാഴ്ചയാണ് ഈ മാസത്തെ സങ്കടഹര ചതുർഥി. കറുത്ത പക്ഷത്തിൽ വരുന്ന ചതുർഥിയാണ് സങ്കടഹര ചതുർഥി അല്ലെങ്കിൽ സങ്കഷ്ടി ചതുർഥി. (വെളുത്ത പക്ഷത്തിൽ വരുന്നത് വിനായക ചതുർഥി വ്രതം എന്നറിയപ്പെടുന്നു). കുംഭമാസത്തിലെ സങ്കഷ്ടി ചതുർത്ഥി അതി വിശേഷമാണ്. കൂടാതെ ശനിയാഴ്ചയും ചേർന്നു വരുന്നു എന്ന സവിശേഷതയും വരുന്ന സങ്കടഹര ചതുർത്ഥിയ്ക്കുണ്ട്. ആയതിനാൽ കണ്ടക ശനി, ഏഴര ശനി മുതലായ ദോഷം അനുഭവിക്കുന്നവർക്കും ഈ വ്രതം ശനിദോഷ പരിഹാരത്തിന് സഹായിക്കും.
ഈ ദിവസം ഗണപതിക്ക് അപ്പം, മോദകം, പഴം, ശർക്കര, കരിമ്പ്, നാരങ്ങ തുടങ്ങിയവ എന്നിവ നിവേദ്യമായി സമർപ്പിക്കുന്നത് ഉത്തമമാണ്. കറുകമാല ചാർത്തുകയും നാളികേരം ഉടയ്ക്കുകയും ഗണപതിക്ക് മുന്നിൽ എത്തമിടുകയും മഹാഗണപതി ഹോമം നടത്തുകയും ചെയ്യാം. അന്നേ ദിവസം ക്ഷേത്രങ്ങളിൽ നടക്കുന്ന വിശേഷാൽ ചതുർത്ഥി പൂജയും മറ്റും കണ്ടു തൊഴുന്നതും വിശേഷമാണ്.
സങ്കടഹര ചതുർത്ഥി വ്രതം.
വ്രതത്തലേന്നു ഒരിക്കൽ ഊണും ചതുർഥി ദിവസം അസ്തമയം വരെ ഉപവാസവും ആണ് ഈ വ്രതത്തിന്റെ വിധി. പൂർണമായി ഉപവാസം എടുക്കാൻ സാധിക്കാത്തവർക്ക് പഴമോ ലഘു ഭക്ഷണമോ കഴിക്കാം. വിഘ്നങ്ങൾ അകലാനും സങ്കടങ്ങൾ മാറാനും ആണ് സങ്കഷ്ടി വ്രതം അനുഷ്ഠിക്കുന്നത്. വിനായകനെ പ്രീതിപ്പെടുത്തിയാൽ സകല ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണ് വിശ്വാസം. അന്നേ ദിവസം മുക്കുറ്റിയും കറുകയും ഭഗവാന് നടയ്ക്കൽ സമർപ്പിക്കുന്നത് അതീവ ശ്രേഷ്ഠമാകുന്നു.
സങ്കടഹര ചതുർഥി ദിനത്തിൽ സങ്കട നാശന ഗണേശ സ്തോത്രം കൊണ്ട് ഭഗവാനെ സ്തുതിച്ചാൽ ഇരട്ടി വേഗത്തിൽ ഫലപ്രാപ്തി എന്നാണ് വിശ്വാസം.
സങ്കട നാശന ഗണേശ സ്തോത്രം
പ്രണമ്യ ശിരസാ ദേവം ഗൗരിപുത്രം വിനായകം
ഭക്താവാസം സ്മരേ നിത്യം ആയുഷ്കാമാർഥ സിദ്ധയെ 1
പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
ത്രിതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർഥകം 2
ലംബോദരം പഞ്ചമം ച ഷഷ്ടം വികടമേവ ച
സപ്തമം വിഘ്നരാജേന്ദ്രം ധൂമ്രവർണം തഥാഷ്ടമം 3
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം 4
ദ്വാദശൈത്യാനി നാമാനി ത്രിസന്ധ്യം യ പഠേർന്നരഃ
ന ച വിഘ്നഭയം തസ്യ സർവ്വ സിദ്ധികരം പ്രഭുഃ 5