ഇന്ന് വൈശാഖ പൗർണമി.. ഈ സ്തോത്രം ജപിച്ചാൽ സങ്കടങ്ങൾ അകലും..

ഇന്ന് വൈശാഖ പൗർണമി.. ഈ സ്തോത്രം ജപിച്ചാൽ സങ്കടങ്ങൾ അകലും..

Share this Post

ഇടവമാസത്തിലെ പൗർണമിവ്രതം നാളെയാണ് (മേയ് 26 ബുധനാഴ്ച) വൈശാഖത്തിൽ വരുന്ന പൗർണമി ആയതിനാൽ വൈശാഖപൗർണമി എന്നും അറിയപ്പെടുന്നു .

ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും കുടുംബത്തിന്റെ ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം . ഓരോ മാസത്തിലെ പൗർണമിക്കും ഓരോ ഫലം പറയപ്പെട്ടിരിക്കുന്നു. ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നതിനും ദാമ്പത്യസൗഖ്യത്തിനും ഉത്തമമാണ്.

ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കുവാനും വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കുവാനും ഈ വ്രതാനുഷ്ഠാനം ഉത്തമമാണ് . മാതൃസ്വരൂപിണിയായ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ലമാർഗം ലളിതാ സഹസ്രനാമജപം ആണ് .

വ്രതാനുഷ്ഠാനം എങ്ങനെ?

അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്കു കൊളുത്തി ഗായത്രി മന്ത്രം , ദേവീസ്തുതികൾ ഇവ ജപിക്കുക. അതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു . ആരോഗ്യം അനുവദിക്കുമെങ്കിൽ ഒരിക്കൽ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക്‌ നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.

ദീർഘ മംഗല്യത്തിനുള്ള മന്ത്രം

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേഹി സൗഭാഗ്യം

മഹ്യം തുഭ്യം നമോനമ:

പൗർണമി വ്രതാനുഷ്ടാന ദിവസങ്ങളിൽ ദുർഗാ ഭഗവതിയെ ആപദുദ്ധാരക സ്തോത്രം കൊണ്ട് സ്തുതിച്ചാൽ സകല സങ്കടങ്ങളും ദേവി അകറ്റും എന്നാണ് വിശ്വാസം.

ആപദുദ്ധാരക ദുർഗാ സ്തോത്രം

നമസ്തേ ശരണ്യേ ശിവേ സാനുകമ്പേ നമസ്തേ ജഗദ്വ്യാപികേ വിശ്വരൂപേ .
നമസ്തേ ജഗദ്വന്ദ്യപാദാരവിന്ദേ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 1..
നമസ്തേ ജഗച്ചിന്ത്യമാനസ്വരൂപേ നമസ്തേ മഹായോഗിവിജ്ഞാനരൂപേ .
നമസ്തേ നമസ്തേ സദാനന്ദ രൂപേ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 2..
അനാഥസ്യ ദീനസ്യ തൃഷ്ണാതുരസ്യ ഭയാർതസ്യ ഭീതസ്യ ബദ്ധസ്യ ജന്തോഃ .
ത്വമേകാ ഗതിർദേവി നിസ്താരകർത്രീ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 3..
അരണ്യേ രണേ ദാരുണേ ശുത്രുമധ്യേ ജലേ സങ്കടേ രാജഗ്രേഹേ പ്രവാതേ .
ത്വമേകാ ഗതിർദേവി നിസ്താര ഹേതുർനമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 4..
അപാരേ മഹദുസ്തരേഽത്യന്തഘോരേ വിപത് സാഗരേ മജ്ജതാം ദേഹഭാജാം .
ത്വമേകാ ഗതിർദേവി നിസ്താരനൗകാ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 5..
നമശ്ചണ്ഡികേ ചണ്ഡോർദണ്ഡലീലാസമുത്ഖണ്ഡിതാ ഖണ്ഡലാശേഷശത്രോഃ .
ത്വമേകാ ഗതിർവിഘ്നസന്ദോഹഹർത്രീ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 6..
ത്വമേകാ സദാരാധിതാ സത്യവാദിന്യനേകാഖിലാ ക്രോധനാ ക്രോധനിഷ്ഠാ .
ഇഡാ പിംഗലാ ത്വം സുഷുമ്നാ ച നാഡീ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 7..
നമോ ദേവി ദുർഗേ ശിവേ ഭീമനാദേ സദാസർവസിദ്ധിപ്രദാതൃസ്വരൂപേ .
വിഭൂതിഃ സതാം കാലരാത്രിസ്വരൂപേ നമസ്തേ ജഗത്താരിണി ത്രാഹി ദുർഗേ .. 8..

ശരണമസി സുരാണാം സിദ്ധവിദ്യാധരാണാം
മുനിമനുജപശൂനാം ദസ്യഭിസ്ത്രാസിതാനാം .
നൃപതിഗൃഹഗതാനാം വ്യാധിഭിഃ പീഡിതാനാം
ത്വമസി ശരണമേകാ ദേവി ദുർഗേ പ്രസീദ .. 9..


ഇദം സ്തോത്രം മയാ പ്രോക്തമാപദുദ്ധാരഹേതുകം .
ത്രിസന്ധ്യമേകസന്ധ്യം വാ പഠനാദ്ധോരസങ്കടാത് .. 10..

മുച്യതേ നാത്ര സന്ദേഹോ ഭുവി സ്വർഗേ രസാതലേ .
സർവം വാ ശ്ലോകമേകം വാ യഃ പഠേദ്ഭക്തിമാൻ സദാ .. 11..

സ സർവ ദുഷ്കൃതം ത്യക്ത്വാ പ്രാപ്നോതി പരമം പദം .
പഠനാദസ്യ ദേവേശി കിം ന സിദ്ധ്യതി ഭൂതലേ .. 12..

സ്തവരാജമിദം ദേവി സങ്ക്ഷേപാത്കഥിതം മയാ .. 13..

ഇതി ശ്രീസിദ്ധേശ്വരീതന്ത്രേ ഉമാമഹേശ്വരസംവാദേ ശ്രീദുർഗാപദുദ്ധാരസ്തോത്രം സമ്പൂർണം.

https://www.youtube.com/watch?v=ywXRMGf6EsQ

Share this Post
Rituals