രോഗ ശമനത്തിന് ലളിതമായ ക്ഷേത്ര വഴിപാടുകൾ.

രോഗ ശമനത്തിന് ലളിതമായ ക്ഷേത്ര വഴിപാടുകൾ.

രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ പല രോഗങ്ങളും ചികിത്സിച്ച്‌ ഭേദമാക്കാം. എങ്കിലും മരുന്നും മന്ത്രവും എന്നാണല്ലോ പ്രമാണം. ഒരേ ഔഷധം ഒരേ തരത്തിലുള്ള രോഗങ്ങൾ ഉള്ള വിവിധ വ്യക്തികളിൽ പ്രയോഗിക്കപ്പെടുമ്പോൾ ചിലർക്ക് രോഗ ശാന്തി ഉണ്ടാകുന്നു. ചിലർക്ക് ഫലിക്കുന്നില്ല. അപ്പോൾ ഔഷധം മാത്രം പോരാ, ഔഷധം ഫലിക്കാനുള്ള ദൈവാധീനവും കൂടെ വേണം.

രോഗമോചനത്തിന് അടുത്തുള്ള ദേവാലയത്തില്‍ നിത്യേന പ്രാര്‍ത്ഥിക്കുക. ശിവക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ഇളനീരഭിഷേകം, കൂവളമാല, പുറകു വിളക്ക്, ഭസ്മാഭിഷേകം തുടങ്ങിയ വഴിപാടുകള്‍ നടത്തുക. മൃത്യുഞ്ജയ പുഷ്പാഞ്ജലിയോ ഹോമമോ നടത്തുക. സുബ്രഹ്മണ്യക്ഷേത്രത്തില്‍ പഞ്ചാമൃതാഭിഷേകം നടത്തുക. മുരുകന് കുമാരസൂക്ത പുഷ്പാഞ്ജലി നടത്തുക. കാവടി എടുക്കുക. ഷഷ്ഠിവ്രതം അനുഷ്ഠിക്കുക. വ്യാഴാഴ്ച മഹാവിഷ്ണു ക്ഷേത്രത്തിൽ ധന്വന്തരീ സൂക്ത പുഷ്പാഞ്ജലി നടത്തുക, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ദുര്‍ഗ്ഗാമന്ത്രം ചൊല്ലി അര്‍ച്ചന നടത്തുക. ചുവന്ന പട്ട് സമര്‍പ്പിക്കുക. കടുംപായസം വഴിപാട് നടത്തുക. കുടുംബപരദേവതാക്ഷേത്രത്തില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുക. ദേവിമാഹാത്മ്യം 11-ാമദ്ധ്യായം, ദേവി ഭാഗവതം എന്നിവ പാരായണം ചെയ്യുക. ജന്മനാള്‍തോറും ഗണപതി ഹോമം നടത്തുക, ഭഗവതി സേവ നടത്തുക. മണ്ണാറശാല, പാമ്പുമ്മേക്കാട്, വെട്ടിക്കോട്, പെരളശ്ശേരി, നാഗര്‍കോവില്‍, ആമയട, അനന്തന്‍കാട്ടില്‍ തുടങ്ങിയ നാഗരാജ ക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുക.

പിതൃദോഷങ്ങള്‍ പരിഹരിക്കാന്‍ തിരുനെല്ലി, തിരുവല്ലം, തിരുമുല്ലവാരം, തൃക്കുന്നപ്പുഴ, തിരുവമ്പാടി, രാമേശ്വരം തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ പിതൃപൂജകള്‍ നടത്തുക. നരസിംഹമൂര്‍ത്തിക്ക് പാനകം വഴിപാട് നടത്തുക. ധന്വന്തരി ക്ഷേത്രത്തില്‍ ധന്വന്തരി ഹോമം നടത്തുക. നവഗ്രഹക്ഷേത്രത്തില്‍ നവഗ്രഹ പൂജ നടത്തുക. ശനിയാഴ്ച തോറും ശാസ്താവിന്‍റെ മുന്‍പില്‍ തിലദീപം കത്തിക്കുക. ശനിദോഷം മാറാന്‍ ശനിയാഴ്ച കറുത്തവസ്ത്രം ധരിക്കുക. കാക്കയ്ക്ക് നനച്ച പച്ചരി കൊടുക്കുക. പഞ്ചമുഖരുദ്രാക്ഷം ധരിക്കുക. കാലഭൈരവമൂര്‍ത്തിക്ക് ഉച്ചാടനപൂജ നടത്തുക. നാരായണീയം, വിഷ്ണുസഹസ്രനാമം, ശ്രീമഹാഭാഗവതം എന്നിവ നിത്യേന പാരായണം ചെയ്യുക. നാരായണകവചം, പ്രഹ്ലാദസ്തുതി എന്നിവ പാരായണം ചെയ്യുക.

ആഭിചാര ദോഷമകറ്റാന്‍ ബഗളാമുഖി ഹോമം, സുകൃതഹോമം എന്നിവ നടത്തുക. ഗരുഢ പഞ്ചാക്ഷരി മന്ത്രം 1008 തവണ ജപിച്ച് പഞ്ചഗവ്യം സേവിക്കുക. മൂകാംബികാക്ഷേത്രത്തില്‍ മഹാചണ്ഡികാ ഹോമം നടത്തുക. ശൂലിനിയന്ത്രം, സുദര്‍ശനയന്ത്രം, ത്രിപുരസുന്ദരിയന്ത്രം, ധന്വന്തരിയന്ത്രം ഇവയിലൊന്ന് ധരിക്കുക. ഓരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള രത്നങ്ങള്‍ ധരിക്കുക.

സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെയും, കൂടെ ധന്വന്തരി സ്‌തോത്രവും ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

സര്‍വ്വരോഗങ്ങളും ശമിപ്പിക്കുന്ന സർവ്വ രോഗശമന മന്ത്രം

Rituals