നാളെ മുപ്പട്ടു ചൊവ്വാഴ്ചയും പൂയവും.. ഈ ധ്യാനശ്ലോകം ആറ് തവണ ജപിച്ചാൽ ആഗ്രഹ സിദ്ധി.
ചൊവ്വാഴ്ചകൾ സുബ്രഹ്മണ്യ ഭജനത്തിന് അതീവ യോജ്യമായ ദിവസമാണ്. സുബ്രഹ്മണ്യ പ്രീതികരമായ നക്ഷത്രമാണ് പൂയം. ഇത് രണ്ടും ചേർന്നു വരുന്ന ദിനമായ നാളെ സുബ്രഹ്മണ്യന്റെ ഈ ധ്യാന ശ്ലോകം ആറു തവണ ജപിക്കുന്നത് സർവ്വാഗ്രഹസാധ്യത്തിനു സഹായകരമാണെന്നു കരുതപ്പെടുന്നു. യം വഹ്നിഗര്ഭം ശരവണജനിതം ജ്ഞാനശക്തിം കുമാരം സുബ്രഹ്മണ്യം സുരേശം ഗുഹമചലദിദം രുദ്രതേജസ്വരൂപം സേനാന്യം താരകഘ്നം ഗജമുഖസഹജം കാര്തികേയം ഷഡാസ്യം സുബ്രഹ്മണ്യം മയൂരധ്വജരഥസഹിതം ദേവദേവം നമാമി
ഈ യോഗമുണ്ടെങ്കിൽ ജീവിത വിജയം..!
ജാതക യോഗങ്ങളിൽ വച്ച് വളരെയേറെ പ്രധാനപ്പെട്ടതാണ് ഗജകേസരിയോഗം. ചന്ദ്ര കേന്ദ്രത്തിൽ ( 1, 4, 7, 10 ) വ്യാഴം വരുമ്പോളാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ ഈ യോഗം പൂർണ്ണഫലപ്രദമായിരിക്കും. ബലം കുറവാണെങ്കിൽ യോഗം അനുഭവത്തിൽ കുറയാനോ പ്രയോജനം ചെയ്യപ്പെടാനോ സാധ്യതയുണ്ട്. ഗജമെന്നാൽ ആനയും കേസരിയെന്നാൽ സിംഹവും ആണ്. ഇവിടെ ഏതാണ് ആന? ഏതാണ് സിംഹം എന്നൊരു സംശയം ഉണ്ടാകാം. മനസ്സ് ആണ് ആന. മനസ്സിന്റെ വലിപ്പം ആര്‍ക്കും അളക്കാന്‍ പറ്റില്ല. അപ്രകാരം തന്നെ അതിന്റെ ചാപല്യവും. മനസ്സിന്റെ കാരകനാണ് ചന്ദ്രന്. മനസ്സ് ആനയെപ്പോലെയാണ്. വലിപ്പം ഉണ്ടെങ്കിലും ഏകാഗ്രതയില്ല. എന്നാല്‍ സിംഹം ആനയെ അപേക്ഷിച്ച് ചെറുതാണ്.…
ജൂൺ 4 മുതൽ ശനി വക്രഗതിയിൽ.. അറിയാം എല്ലാ നാളുകാരുടെയും ഗുണദോഷങ്ങൾ..
എല്ലാ രാശിക്കാര്‍ക്കും ശനിയുടെ മാറ്റവും ചലന വ്യതിയാനങ്ങളും വളരെ പ്രത്യേകതയുള്ളതായിരിക്കും. ജൂണ്‍ 4 മുതല്‍ ശനിദേവന് തന്റെ സഞ്ചാരപാതയില്‍ പിറകോട്ടു സഞ്ചരിക്കാൻ തുടങ്ങും. 2022 ഏപ്രില്‍ 29 മുതലാണ് ശനി തന്റെ സ്വക്ഷേത്രമായ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നത്. മകരം, കുംഭം എന്നീ രാശികളെയാണ് ശനി ദേവന് ഭരിക്കുന്നത്. ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അതായത്, അത് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുന്നു. ചില രാശിക്കാര്‍ക്ക് ശനിയുടെ ഈ വിപരീത ചലനം ദോഷഫലങ്ങള്‍ നല്‍കും, അതേ സമയം ചിലര്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും ഗുണാനുഭവങ്ങളും കൊണ്ടുവരും. കുംഭം രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം…















