Wednesday, March 11, 2026

Home

നാളെ ഇടവ രവി സംക്രമം.. ആദിത്യനെ ഈ സ്തോത്രം കൊണ്ട് ഭജിച്ചാൽ സർവൈശ്വര്യം.

നാളെ ഇടവ രവി സംക്രമം.. ആദിത്യനെ ഈ സ്തോത്രം കൊണ്ട് ഭജിച്ചാൽ സർവൈശ്വര്യം.

നാളെ 15.05.2023 തിങ്കളാഴ്ച ഉദയാൽ പരം 12 നാഴിക 30 വിനാഴികയ്ക്ക് (11.32 am IST) ഉതൃട്ടാതി നക്ഷത്രത്തിൽ ഇടവ രവി സംക്രമം. സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും . 2023 മേയ് 15 തിങ്കളാഴ്‌ച സൂര്യൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് സംക്രമിക്കും . ഇത് ഇടവ സംക്രമം എന്നാണ് അറിയപ്പെടുന്നത് . നാളെ പകൽ 11 മണി…

പ്രതികൂല നക്ഷത്രങ്ങൾ

പ്രതികൂല നക്ഷത്രങ്ങൾ

സ്വന്തം ജന്മ നക്ഷത്രത്തില്‍ നിന്നും മൂന്നാമതും അഞ്ചാമതും ഏഴാമതും വരുന്ന നക്ഷത്രങ്ങള്‍ പ്രതികൂലങ്ങളാണ്. മൂന്നാം നക്ഷത്രത്തെ പ്രത്യര നക്ഷത്രം എന്നും അഞ്ചാം നക്ഷത്രത്തെ വിപത് നക്ഷത്രം എന്നും ഏഴാം നക്ഷത്രത്തെ വധ നക്ഷത്രം എന്നും പറയുന്നു. അതുപോലെ ജനിച്ച കൂറില്‍ നിന്നും എട്ടാമത്തെ കൂറില്‍ (അഷ്ടമ രാശിക്കൂര്‍) ഉള്‍പ്പെട്ടുവരുന്ന നക്ഷത്രങ്ങളും പ്രതികൂലങ്ങളാണ്. ഈനാളുകളില്‍ ശുഭകര്‍മങ്ങളും ഗൗരവമുള്ളതോ പ്രധാനപ്പെട്ടതോ ആയ കർമങ്ങൾ ആരംഭിക്കുന്നത് നന്നല്ല. (ഇതൊക്കെയും ചെയ്യാനുള്ള കർമങ്ങളുടെ തീയതിയും സമയവും മറ്റും നമുക്ക് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള അവസരത്തിൽ മാത്രം പരിഗണിക്കുക. ഉദാഹരണമായി ഒരു ശുഭ കർമത്തിന് മുഹൂർത്തം നോക്കാൻ അവസരമുണ്ടെങ്കിൽ നോക്കണം. എന്നാൽ ഒരു ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ…

സർവൈശ്വര്യത്തിന് അഷ്ട ലക്ഷ്മി സ്തോത്രം

സർവൈശ്വര്യത്തിന് അഷ്ട ലക്ഷ്മി സ്തോത്രം

സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയില്‍ പെടാതിരിക്കാനും ഉത്തമ മാര്‍ഗമാണ് അഷ്ടലക്ഷ്മി സ്തോത്ര ജപം. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാനയം നല്കുന്ന സ്തോത്രമാണിത്. ധനലക്ഷ്മിയാല്‍ ഐശ്വര്യവും ധാന്യലക്ഷ്മിയാല്‍ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാല്‍ അംഗീകാരവും ശൗര്യലക്ഷ്മിയാല്‍ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാല്‍ അറിവും കീര്‍ത്തിലക്ഷ്മിയാല്‍ സമൃദ്ധിയും വിജയലക്ഷ്മിയാല്‍ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാല്‍ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു. മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ഭവനങ്ങളില്‍ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും അഷ്ടലക്ഷ്മി സ്തോത്രം പതിവായി ചൊല്ലുക. Photo Courtesy – Google ആദിലക്ഷ്മി സുമനസവന്ദിത സുന്ദരി…