മറ്റന്നാൾ കൊടുങ്ങല്ലൂർ മീനഭരണി.. ഈ സ്തോത്രം ചൊല്ലിയാൽ തടസ്സം അകന്ന് ആഗ്രഹസാദ്ധ്യം…
മീന മാസത്തിലെ ഭരണി നാൾ പോലെ ഭദ്രകാളീ പ്രീതിക്ക് ഉത്തമമായ മറ്റൊരു ദിനമില്ല. സുപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയും അന്നാണ്. ഈ വർഷം 2023 മാർച്ച് മാസം 25- ന് ആണ് മീനഭരണി. മീനഭരണി ദിനത്തിൽ ചെയ്യുന്ന ഭദ്രകാളീ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും കർമ്മങ്ങൾക്കും സവിശേഷ ഫലസിദ്ധി ഉണ്ടാകുമെന്ന് ആചാര്യ സമ്മതവും അനുഭവങ്ങളും ഉണ്ട്. മീനഭരണിയിൽ ഭദ്രകാളിപ്പത്തു ചൊല്ലിയാൽ ഊനമില്ലാതെ കാര്യസാധ്യം എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന ഈ സ്തോത്രം. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യു ഭയം, കുടുംബ ദോഷം തുടങ്ങി എത്ര വലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നല്‍കുന്ന സ്തോത്രമാണിത്.…
ഇന്ന് തിങ്കളാഴ്ചയും പ്രദോഷവും (സോമ പ്രദോഷം) – സന്ധ്യയ്ക്ക് ഈ സ്തോത്രം ജപിച്ചാൽ ശിവാനുഗ്രഹം..
പ്രദോഷ വ്രതം അതീവ പുണ്യദായകമാകുന്നു. തിങ്കളാഴ്ചകൾ ശിവപ്രീതികരങ്ങളായ കർമങ്ങൾ അനുഷ്ഠിക്കുന്നതിനു ഏറ്റവും ഉത്തമമായ ദിവസമാകുന്നു. ഇത് രണ്ടും കൂടെ ചേർന്നു വരുന്ന ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാവുന്നതല്ല. ഇത് സോമപ്രദോഷം എന്ന് അറിയപ്പെടുന്നു. അന്നേ ദിവസം വേദസാര ശിവസ്തോത്രം എന്ന ശങ്കരാചാര്യ വിരചിതമായ ശിവ കീർത്തനത്താൽ ഭഗവാനെ സ്തുതിക്കുന്നവർക്ക് മനഃശ്ശാന്തിയും രോഗ മുക്തിയും ആത്മ വിശ്വാസവും ആഗ്രഹസാധ്യവും ലഭിക്കും . എല്ലാ പ്രവൃത്തികളിലും ഭഗവാന്റെ സാമീപ്യം അനുഭവമാകും. പൊതുവേ പ്രദോഷ ദിനത്തെ പുണ്യകർമ്മങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമമായ ദിവസമായാണു കരുതുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്‌നാനശേഷം വെള്ള…
ഈ വർഷം വിഷുക്കണി കാണേണ്ടതെപ്പോൾ?
കുംഭശനി മീനവ്യാഴക്കാലം കൊല്ലവർഷം 1188-ആം ആണ്ട് മീനമാസം 31 ക്രിസ്തുവർഷം 2023 ഏപ്രിൽ 14 ഉദയാല്പരം 19 നാഴിക 42 വിനാഴികയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പകൽ 02 മണി 58 മിനിട്ടിന് തിരുവോണം നക്ഷത്രവും കൃഷ്ണപക്ഷ നവമി തിഥിയും അനക്കരണവും സാധ്യനാമ നിത്യയോഗവും ചേർന്ന സമയം മകരക്കൂറ്റിൽ കർക്കിടകലഗ്നത്തിൽ വായു ഭൂതോദയം കൊണ്ട് മേഷ സംക്രമം. സൂര്യൻ തന്റെ ഉച്ച രാശിയായ മേടത്തിലേക്ക് സംക്രമിച്ച ശേഷം വരുന്നതായ പുലരിയിലാണ് വിഷുക്കണി കാണേണ്ടത്. ആയതിനാൽ ഈ വർഷം വിഷു 2023 ഏപ്രിൽ 15 ശനിയാഴ്ച ആകുന്നു. ശനിയായാഴ്ച വെളുപ്പിനെ മുതൽ തന്നെ വിഷുക്കണി കാണുവാൻ ഉത്തമമാണ്. ക്ഷേത്രങ്ങളിൽ കണി…