വാരഫലം 2023 മെയ് 14 മുതൽ 20 വരെ
അശ്വതി: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് ഭഗീരഥപ്രയത്നം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്യും. ശത്രുജയം. ആത്മീയ കാര്യങ്ങൾക്ക് അംഗീകാരവും പുരസ്കാരങ്ങളും ലഭിക്കും.ഭരണി : പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. സർക്കാരിൽനിന്ന് ആനുകൂല്യലബ്ധി .കാർത്തിക : ഊഹക്കച്ചവടത്തിൽ നിന്നും അപ്രതീക്ഷിത ലാഭം. രോഗവിമുക്തി. ദേവാലയദർശനം.രോഹിണി : സാമ്പത്തികാഭിവൃദ്ധി. സുഖചികിത്സ ആരംഭിക്കൽ. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.മകയിരം : അനാവശ്യമായ തർക്കങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നത് നന്നായിരിക്കും. നിയമ വ്യവസ്ഥ പാലിക്കുന്നതിൽ അതീവ ജാഗ്രത. ആഘോഷ പരിപാടികളിൽ സംബന്ധിക്കും.തിരുവാതിര : സൗഖ്യവും സമാധാനവും ധനലബ്ധിയും. തൊഴിൽരംഗത്ത് ശോഭിക്കൽ. കലാസാഹിത്യ പ്രവർത്തനംമൂലം ഗുണാനുഭവം.പുണർതം : ഭൃത്യജനങ്ങളിൽനിന്ന് സഹായം. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. പൂയം :…
സംശയം വേണ്ട.. പൂജ വയ്ക്കേണ്ടത് ഈ ദിവസം തന്നെ..
ഈ വർഷത്തെ പൂജവയ്പ്പ് ദിവസത്തെക്കുറിച്ച് പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. പല പഞ്ചാംഗങ്ങളിലും പല ദിവസങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ചിലതിൽ 2022 ഒക്ടോബർ 2, ഞായർ എന്നും ഒക്ടോബർ 3, തിങ്കൾ എന്നും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ നാം ഏതാണ് സ്വീകരിക്കേണ്ടത്? കന്നിരാശിയിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ (കന്നി മാസത്തിൽ) വരുന്നതായ ശുക്ലപക്ഷ അഷ്ടമി ദിവസം അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവയ്ക്കണം. വിധിയാം വണ്ണം പൂജ വയ്ക്കണം. ഞായറാഴ്ച വൈകിട്ട് 6 മണി 46 മിനിട്ടു മുതൽ തിങ്കളാഴ്ച വൈകിട്ട് 4 മണി 38 മിനിട്ടു വരെയാണ് അഷ്ടമി തിഥി. അഷ്ടമി തിഥിയിൽ ക്ഷേത്രത്തിൽ പൂജ വയ്ക്കണമെങ്കിൽ…
ഈ വർഷം വിഷുക്കണി കാണേണ്ടതെപ്പോൾ?
കുംഭശനി മീനവ്യാഴക്കാലം കൊല്ലവർഷം 1188-ആം ആണ്ട് മീനമാസം 31 ക്രിസ്തുവർഷം 2023 ഏപ്രിൽ 14 ഉദയാല്പരം 19 നാഴിക 42 വിനാഴികയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പകൽ 02 മണി 58 മിനിട്ടിന് തിരുവോണം നക്ഷത്രവും കൃഷ്ണപക്ഷ നവമി തിഥിയും അനക്കരണവും സാധ്യനാമ നിത്യയോഗവും ചേർന്ന സമയം മകരക്കൂറ്റിൽ കർക്കിടകലഗ്നത്തിൽ വായു ഭൂതോദയം കൊണ്ട് മേഷ സംക്രമം. സൂര്യൻ തന്റെ ഉച്ച രാശിയായ മേടത്തിലേക്ക് സംക്രമിച്ച ശേഷം വരുന്നതായ പുലരിയിലാണ് വിഷുക്കണി കാണേണ്ടത്. ആയതിനാൽ ഈ വർഷം വിഷു 2023 ഏപ്രിൽ 15 ശനിയാഴ്ച ആകുന്നു. ശനിയായാഴ്ച വെളുപ്പിനെ മുതൽ തന്നെ വിഷുക്കണി കാണുവാൻ ഉത്തമമാണ്. ക്ഷേത്രങ്ങളിൽ കണി…














