Monday, September 21, 2026

Home

സർവ്വകാര്യ  സാധ്യത്തിന് സുബ്രഹ്മണ്യ ധ്യാനശ്ലോക ജപം 

സർവ്വകാര്യ  സാധ്യത്തിന് സുബ്രഹ്മണ്യ ധ്യാനശ്ലോക ജപം 

കത്തിച്ചുവെച്ച നിലവിളക്കിന് മുമ്പില്‍ ദിവസവും ശ്രീസുബ്രഹ്മണ്യ ധ്യാനമന്ത്രം ജപിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം നിറയും.സ്ഫുരന്‍ മകുട പത്ര കുണ്ഡല വിഭൂഷിതംചമ്പക സ്രജാ കലിത കന്ധരംകരയുഗേന ശക്തിം പവിംദധാനമഥവാ കടീകലിത വാമഹസ്‌തേഷ്ടദംഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാസോവസം ശോഭിക്കുന്ന കിരീടം, കാതിലണിഞ്ഞിരിക്കുന്ന കുണ്ഡലങ്ങള്‍, ചമ്പകമാല എന്നിവയാല്‍ മനോഹാരിതന്‍ ആയവനും, രണ്ടു കൈകളിലായി വേലും വജ്രായുധവും ധരിച്ചിരിക്കുന്നവനും, ഇടതുകൈ അരയില്‍ ചേര്‍ത്തുവച്ച് വലതുകൈയാല്‍ വരമുദ്ര കാണിക്കുന്നവനും സിന്ദൂരകാന്തിയുള്ളവനും,മഞ്ഞപ്പട്ടു വസ്ത്രം ധരിച്ചവനുമായ ശ്രീമുരുകനെ സ്മരിക്കുന്നു. Playസുബ്രഹ്മണ്യ ധ്യാന ശ്ലോകം II SUBRAHMANYA DHYANA SLOKAM II

സംശയം വേണ്ട.. പൂജ വയ്ക്കേണ്ടത് ഈ ദിവസം തന്നെ..

സംശയം വേണ്ട.. പൂജ വയ്ക്കേണ്ടത് ഈ ദിവസം തന്നെ..

ഈ വർഷത്തെ പൂജവയ്പ്പ് ദിവസത്തെക്കുറിച്ച് പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. പല പഞ്ചാംഗങ്ങളിലും പല ദിവസങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ചിലതിൽ 2022 ഒക്ടോബർ 2, ഞായർ എന്നും ഒക്ടോബർ 3, തിങ്കൾ എന്നും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ നാം ഏതാണ് സ്വീകരിക്കേണ്ടത്? കന്നിരാശിയിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ (കന്നി മാസത്തിൽ) വരുന്നതായ ശുക്ലപക്ഷ അഷ്ടമി ദിവസം അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവയ്ക്കണം. വിധിയാം വണ്ണം പൂജ വയ്ക്കണം. ഞായറാഴ്ച വൈകിട്ട് 6 മണി 46 മിനിട്ടു മുതൽ തിങ്കളാഴ്ച വൈകിട്ട് 4 മണി 38 മിനിട്ടു വരെയാണ് അഷ്ടമി തിഥി. അഷ്ടമി തിഥിയിൽ ക്ഷേത്രത്തിൽ പൂജ വയ്ക്കണമെങ്കിൽ…

നാളെ മോഹിനി ഏകാദശി.. ഈ സ്തോത്രം ജപിച്ചാൽ രോഗ ശമനവും അഭിവൃദ്ധിയും..!

നാളെ മോഹിനി ഏകാദശി.. ഈ സ്തോത്രം ജപിച്ചാൽ രോഗ ശമനവും അഭിവൃദ്ധിയും..!

വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയെയാണ് മോഹിനി ഏകാദശി (01.05.2023) എന്നറിയപ്പെടുന്നത്. ഭഗവൻ വിഷ്ണു മോഹിനീ രൂപം കൈക്കൊണ്ട് ദേവകൾക്കായി അമൃതം വീണ്ടെടുത്തത് ഈ ദിവസത്തിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദശികളിൽ വച്ച് ഈ ഏകാദശി വളരെ പുണ്യവും വിശേഷതയും ഉള്ളതാണ്. ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളെയും ദുഃഖങ്ങളെയും ഇല്ലാതാക്കി സന്തോഷവും സമാധാനവും നൽകുന്നു. ഈ ഏകാദശി വ്രതം നോൽക്കുന്ന ഭക്തർ മോഹാന്ധകാരത്തിൽ നിന്ന് മുക്തരാകുന്നു. വനവാസ സമയത്ത് സീതയുടെ വിയോഗത്തിൽ ദുഃഖിച്ചിരുന്ന ശ്രീരാമൻ വസിഷ്ഠ മഹർഷിയുടെ ഉപദേശപ്രകാരം മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനും…