Wednesday, March 11, 2026

Home

നാളെ ദീപാവലി.. ഇങ്ങനെ ആചരിച്ചാൽ സർവൈശ്വര്യ സിദ്ധി..

നാളെ ദീപാവലി.. ഇങ്ങനെ ആചരിച്ചാൽ സർവൈശ്വര്യ സിദ്ധി..

വിനോദ് ശ്രേയസ്. ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. നരകാസുര വധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും മഹാവിഷ്ണു നരകാസുരനെ വധിച്ച കഥയ്ക്കാണ് കൂടുതല്‍ പ്രചാരം. പാലാഴി മഥന വേളയില്‍ പാലാഴിയില്‍ നിന്നും ലക്ഷ്മീദേവി പ്രത്യക്ഷമായതും   ദീപാവലി  ദിവസത്തില്‍ ആണെന്ന് കരുതപ്പെടുന്നു.എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഈ വർഷം 2023 നവംബർ മാസം പന്ത്രണ്ടാം തീയതി ഞായറാഴ്ചയാണ് ഈ പുണ്യദിനം. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ്…

ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ 

ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ 

ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ്‌ ശാസ്താവ്‌. ശനി ദോഷങ്ങളകറ്റുന്നതിന്‌ ശാസ്തൃഭജനമാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച്‌ ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ്‌ ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്‌. നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ നീരാഞ്ജനം. ഇത്‌ വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനുമുന്നിലും കത്തിക്കാവുന്നതാണ്‌. ശനിദോഷപരിഹാരത്തിനും ഈ കര്‍മം ഫലപ്രദം. എള്ളിന്റെയും എള്ളെണ്ണയുടെയും കാരകനും ശനിയാണെന്ന്‌ ഓര്‍ക്കുക.ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും ജീവിതത്തില്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നല്‍കും. ശനിക്ക്‌ മംഗല്യസ്ഥാനവുമായി ദൃഷ്ടിയോഗാദികളുള്ള ജാതകര്‍ക്ക്‌ വിവാഹത്തിന്‌ കാലതാമസമനുഭവപ്പെടാം. ഇതിന്റെ പരിഹാരത്തിന്‌…

കർക്കിടകം 1 ജൂലൈ 17ന് .. അറിയാം രാമായണം പാരായണം ചെയ്യേണ്ട വിധികള്‍.

കർക്കിടകം 1 ജൂലൈ 17ന് .. അറിയാം രാമായണം പാരായണം ചെയ്യേണ്ട വിധികള്‍.

പരമപുണ്യകരമായ രാമായണം ആര്‍ക്കും എപ്പോഴും പാരായണം ചെയ്യാം. കര്‍ക്കിടക മാസത്തിലേ രാമായണം പാരായണം ചെയ്യാവൂ എന്നില്ല. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ എങ്കിലും രാമായണം പാരായണം ചെയ്യണം. ഭഗവാന്‍ ശ്രീരാമന്‍ കര്‍ക്കിടക ലഗ്നത്തില്‍ ആണ് ജാതനായത്. അതിവര്‍ഷത്താലും ദാരിദ്ര്യത്താലും പഞ്ഞ മാസം എന്ന് പേരുദോഷം കേട്ട കര്‍ക്കിടകമാസം ആയുര്‍വേദ പ്രതിരോധ ചികിത്സയ്ക്കും ആധ്യാത്മിക ജീവനത്തിനും ഏറ്റവും അനുയോജ്യം തന്നെ.കര്‍ക്കിടകത്തില്‍ സാധാരണയായി 30, 31 ദിവസങ്ങള്‍ ഉണ്ടാകും. വർഷം കർക്കിടകത്തിൽ 31 ദിവസങ്ങൾ ആണുള്ളത്. ഈ ദിവസങ്ങള്‍ കൊണ്ട് ഖണ്ഡശ നിത്യേന പാരായണം ചെയ്ത് അവസാന ദിവസം പട്ടാഭിഷേക ഭാഗം പാരായണം ചെയ്ത് അധ്യാത്മ രാമായണ പാരായണം പൂര്‍ത്തിയാക്കുന്നതാണ് മാസ പാരായണ…

വിഘ്നങ്ങളൊഴിയാന്‍ എത്തമിടല്‍

വിഘ്നങ്ങളൊഴിയാന്‍ എത്തമിടല്‍

വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ , ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് . അഥവാ ഏത്തമിട്ടാല്‍പ്പോ ലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന് ഏത്തമിടുക യാണ്  പതിവ്.”വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”  മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ  ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം  മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരുപതിവില്ല . എന്നാല്‍…