Tuesday, December 16, 2025

Home

ശിവരാത്രിയിൽ ഈ സ്തോത്രം ജപിച്ചാൽ ഒരു വർഷക്കാലം രോഗ ദുരിതങ്ങളിൽ നിന്നു രക്ഷ..!

ശിവരാത്രിയിൽ ഈ സ്തോത്രം ജപിച്ചാൽ ഒരു വർഷക്കാലം രോഗ ദുരിതങ്ങളിൽ നിന്നു രക്ഷ..!

മനുഷ്യൻ ഉണ്ടായ കാലം മുതൽക്കു തന്നെ രോഗങ്ങളും ദുരിതങ്ങളും അവന്റെ കൂട്ടിന് ഉണ്ടായിരുന്നു. ശാരീരികവും മാനസികവും ആയ രോഗങ്ങൾ എക്കാലത്തും മനുഷ്യ രാശിയെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഭഗവാൻ ശിവൻ മൃത്യുഞ്ജയനാണ്. വൈദ്യനാഥനാണ്, ഭഗവാനെ ഉപാസിക്കുവാൻ ശിവരാത്രി പോലെ ഉത്തമമായ മറ്റൊരു ദിനമില്ല. ശിവരാത്രി ദിനത്തിൽ ഈ മൃത്യുഞ്ജ സ്തോത്രം രാവിലെയും വൈകിട്ടും 8 തവണ വീതം ജപിക്കുന്നവർക്ക് ഒരു വർഷക്കാലത്തേക്ക് രോഗങ്ങൾ മൂലമുള്ള ദുരിതങ്ങൾ വരികയില്ലെന്ന് ശിവോപാസകർ വിശ്വസിക്കുന്നു. ശിവരാത്രിയിൽ വ്രതം എടുത്ത് ശിവ സന്നിധിയിലോ നെയ്‌വിളക്ക് കത്തിച്ചു വച്ചോ ജപിക്കുന്നത് ഫലപ്രാപ്തി വർധിപ്പിക്കും. കഠിനമായ രോഗ ദുരിതങ്ങളും മൃത്യുഭയവും അലട്ടുന്നവർ നിത്യേന ഈ സ്തോത്രം രാവിലെയും വൈകിട്ടും 8…

നാളെ ചൊവ്വാഴ്ചയും കാർത്തികയും.. ഈ 28 കാർത്തികേയ നാമങ്ങൾ ജപിച്ചാൽ സകല കാര്യസിദ്ധി…!

നാളെ ചൊവ്വാഴ്ചയും കാർത്തികയും.. ഈ 28 കാർത്തികേയ നാമങ്ങൾ ജപിച്ചാൽ സകല കാര്യസിദ്ധി…!

രുദ്രയാമളത്തിൽ പരാമർശിക്കപ്പെടുന്നതായ അതിദിവ്യമായ സ്തോത്രമാണ് കാർത്തികേയ സ്തോത്രം. ഇതിന്റെ കർത്താവ് സാക്ഷാൽ സ്കന്ദൻ തന്നെയാണ് എന്ന് പറയപ്പെടുന്നു. ഊമയായവൻ പോലും ഈ സ്തോത്രം മനസ്സിൽ ജപിച്ചാൽ ബൃഹസ്പതിയെപ്പോലെ മനോഹരമായി സംസാരിക്കുന്നവനായി ഭവിക്കും. പതിവായി ജപിക്കുന്നവൻ മഹാ ബുദ്ധിമാനായി തീരും. പഠനത്തിലും മറ്റും അലസത കൊണ്ടും ശ്രദ്ധക്കുറവ് കൊണ്ടും ഓർമ്മക്കുറവ് കൊണ്ടും മറ്റും പിന്നാക്കം നിൽക്കുന്നവർ ഈ സ്തോത്രം നിത്യവും ജപിച്ചാൽ വളരെ മുൻ നിരയിലേക്ക് ഉയരാൻ കഴിയും എന്നത് അനുഭവമാണ്. ആഗ്രാ സിദ്ധിക്കും കാർത്തികേയ പ്രീതിക്കും ഈ സ്തോത്രം അത്യുത്തമമാകുന്നു. ഭഗവാന്റെ 28 നാമങ്ങളാണ് ഈ സ്തോത്രത്തിൽ പരാമർശിക്കപ്പെടുന്നത്. പ്രജ്ഞാ വിവർധന കാർതികേയ സ്തോത്രം ശ്രീഗണേശായ നമഃ .സ്കന്ദ…

വീടുകളിൽ പൂജവയ്‌ക്കേണ്ടതെങ്ങനെ?

വീടുകളിൽ പൂജവയ്‌ക്കേണ്ടതെങ്ങനെ?

വീടുകളിൽ പൂജവയ്‌ക്കേണ്ട വിധി ക്ഷേത്രത്തിലെന്ന പോലെ വീടുകളിലും പൂജവയ്കാറുണ്ട്. പൂജാമുറിയിലോ ശുദ്ധമായി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ പൂജവയ്കാവുന്നതാണ്. പൂജവയ്കാനുദ്ദേശിച്ച സ്ഥലത്തെ തളിച്ചു ശുദ്ധിയാക്കി ഒരു പീഠത്തിൽ വെളുത്തവസ്ത്രമോ പട്ടമോ വിരിച്ച് സരസ്വതീ ദേവിയുടെ ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുക. ഒന്നോ മൂന്നോ അഞ്ചോ നിലവിളക്കുകൾ സ്ഥാപിക്കാം, നിലവിളക്കിൽനെയ്യ് ഒഴിച്ച് നാല് ദിക്കുകളിലേക്കും വടക്കുകിഴക്കേ മൂലയിലേക്കും തിരിയിട്ട് അഞ്ച് തിരി കത്തിക്കുന്നതാണ് ഉത്തമം. പൂജവയ്കുന്നതുമുതൽ പൂജയെടുക്കുന്നതുവരെ വിളക്കുകൾ അണയാതെ കത്തിച്ചു വയ്ക്കണമെന്നാണ് വിധി. ഒരു നിലവിളക്കെങ്കിലും അണയാതെ മുഴുവൻ സമയവും കത്തിച്ചുവയ്കാൻ ശ്രദ്ധിക്കുക. ദേവിയുടെ വിഗ്രഹം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദർശനത്തിനായി സ്ഥാപിക്കാം. ശുഭകാര്യത്തിനു ഏതിനും ഗണപതിയെ ആണ് പൂജിക്കുക. അതിനാൽ ഗണപതിയെ സങ്കല്പിച്ച്…

വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?

വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?

ചില മരങ്ങളുടെ സാന്നിദ്ധ്യം വീട്ടിലെ താമസക്കാര്‍ക്ക് അഭിവൃദ്ധി നല്‍കും. ചിലത് ദോഷകരമാണ് എന്നും കരുതപ്പെടുന്നു. ചില നിഷ്കർഷകൾക്ക് വാസ്തു ശാസ്ത്രത്തിന്റെ പിന്ബലമുണ്ടാകണമെന്നില്ല. പ്രാദേശികമായ അറിവുകളും വിശ്വാസങ്ങളും മറ്റും പലപ്പോഴും ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്നു. മരങ്ങളും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ ജീവന് ആധാരവും ഈ ബന്ധം തന്നെ. മരങ്ങളുടെ കാതലിനെ ‘സാരം’ എന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ സാരത്തെ അടിസ്ഥാനമാക്കിയാണ് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടത്. പണ്ട് വാർക്ക വീടുകൾ ഇല്ലായിരുന്നു. ഓടിട്ടതും ഓല മേഞ്ഞതും ആയ വ്ഉടുകൾക്ക് സമീപം കാതലില്ലാത്ത വൃക്ഷങ്ങൾ വച്ചാൽ അത് മഴയിലും കാറ്റിലും ഒടിഞ്ഞോ കട പുഴകിയോ വീടിന് നാശ നഷ്ടം വരുത്താനും ഇടയുണ്ടല്ലോ. അന്തസാരം,…