Wednesday, March 11, 2026

Home

നാളെ രവി പ്രദോഷം.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയമായ ശിവാനുഗ്രഹം!

നാളെ രവി പ്രദോഷം.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയമായ ശിവാനുഗ്രഹം!

പൊതുവേ പ്രദോഷ ദിനത്തെ പുണ്യകർമ്മങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമമായ ദിവസമായാണു കരുതുന്നത്. അതിൽ തന്നെ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ പ്രദോഷം അതി വിശിഷ്ടമാകുന്നു. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്‌നാനശേഷം വെള്ള വസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തി വ്രതം ആരംഭിക്കണം. ശേഷം ഉപവാസവും പഞ്ചാക്ഷരീ മന്ത്ര ജപവും നിര്‍ബന്ധമാണ്. സ്‌നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും ചെയ്യണം. ഈ സമയത്ത് കൂവളത്തിന്റെ ഇലകൊണ്ട് അര്‍ച്ചന നടത്തുന്നതും വിശേഷമാണ്.കൂടാതെ പ്രദോഷത്തിലെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠാനം സകല പാപങ്ങളെയും…

ശനി രാശി മാറുന്നു.. ഗുണദോഷങ്ങൾ ആർക്കൊക്കെ എന്നറിയാം..

ശനി രാശി മാറുന്നു.. ഗുണദോഷങ്ങൾ ആർക്കൊക്കെ എന്നറിയാം..

1200 മീനം 15 (2025 മാർച്ച് 29 ന്) ശനി മീനം രാശിയിലേക്ക് മാറുകയാണ്. ഉദ്ദേശം രണ്ടര വർഷം ശനി മീനത്തിൽ സഞ്ചരിക്കുന്നു. നിലവിൽ കണ്ടകശനി ഉള്ളവരുടെ കണ്ടകശനിയും അഷ്ടമശനിയും മാറും. മകരരാശിക്കാരുടെ ഏഴരശനി കഴിയും. മേടം രാശിക്കാർക്ക് ഏഴരശനി ആരംഭിക്കും. കുംഭം രാശിക്കാരുടെ ജന്മശനിക്ക് മാറ്റം സംഭവിക്കും. ഈ മാറ്റം ഓരോ കൂറുകാരെയും സാമാന്യമായി എപ്രകാരം ബാധിക്കും എന്നു പരിശോധിക്കാം. https://www.youtube.com/watch?v=cJxwyq_jyHs മേടക്കൂറ് (അശ്വതിയു ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും: മേടക്കൂറുകാർക്കു ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ഏഴര ശനിക്കാലമാണ്  എന്ന് സാരം. അമിത അധ്വാനം, വിശ്രമക്കുറവ് മുതലായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.​ 2025 മെയ് 14…

അക്ഷയ തൃതീയയിൽ ഈ സ്തോത്രം ജപിച്ചാൽ അക്ഷയമായ ധനപ്രാപ്തി !

അക്ഷയ തൃതീയയിൽ ഈ സ്തോത്രം ജപിച്ചാൽ അക്ഷയമായ ധനപ്രാപ്തി !

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. ഈ ദിനം ഐശ്വര്യത്തിൻ്റെ പ്രതീകമായ മഹാലക്ഷ്മി ദേവിയെ അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ്. ഈ വർഷം 30.04.2025 ബുധനാഴ്ചയാണ് ഈ പുണ്യദിനം. മഹാലക്ഷ്മി അഷ്ടകം ജപിക്കുന്ന ഭവനത്തിൽ സമ്പത്ത് മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം. ഇതോടൊപ്പം ഐശ്വര്യം, അഭിവൃദ്ധി, ജീവിതപുരോഗതി എന്നിവയും ഉണ്ടാകും. പുണ്യ ദിനമായ അക്ഷയ തൃതീയയിൽ മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് എന്തായാലും നിശ്ചയമായ ഫലപ്രാപ്തി നൽകും. കുടുംബത്തെ അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, കടം തുടങ്ങിയ ഈ മന്ത്രം ജപിക്കുന്നതിലൂടെ ഇല്ലാതാകും. ഓരോ ദേവിയുടെയും പ്രധാന്യം മനസിലാക്കി മാത്രമേ മന്ത്രം ജപിക്കാവൂ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും…

പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!

പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!

ഒരു വീടിന്‍റെ സകലവിധ ഐശ്വര്യങ്ങൾക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യത്തിനും ആധാരം ആ വീട്ടിലെ ഈശ്വരാധീനമാണ്. പറ്റുമ്പോഴെല്ലാം ക്ഷേത്ര ദര്‍ശനം നടത്തുന്നതും വീട്ടിൽ പൂജാമുറിയൊരുക്കി പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യപ്രദമായി കണക്കാക്കുന്നു. ഒരു വീടിനെ സംബന്ധിച്ച് പ്രാധാന്യം നൽകേണ്ട പ്രധാന ഇടം പൂജാമുറി യാണെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ പൂജാമുറിയുടെ നിർമാണത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് മിക്ക വീടുകൾ നിർമിക്കുമ്പോഴും പൂജാമുറിക്ക് പ്രാധാന്യം നൽകുന്നതായി കാണാൻ കഴിയും. എന്നാൽ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ ആഢംബരവും പൊങ്ങച്ചവും കാണിക്കാനായി പൂജാമുറി പലപ്പോഴും മാറുന്നുവെന്നതാണ് യാഥാർത്ഥ്യം. വീടുകളിൽ വിളക്ക് വയ്ക്കുവാനും പ്രാർത്ഥിക്കുവാനും സമയം കണ്ടെത്താൻ കഴിയാത്തവർ പൂജാമുറി നിർമിക്കാത്തതു തന്നെയാണ് നല്ലത്. പൂജാമുറിയുടെ യോജ്യ സ്ഥാനം…